തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത; ദിവസ വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ
ദില്ലി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. 23 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതുക്കിയ നിരക്ക് പ്രകാരം 369 രൂപയാണ് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി. നിലവിൽ 346 രൂപയാണ് കേരളത്തിലെ തൊഴിലാളികൾക്ക് പ്രതിദിനം ലഭിക്കുന്നത്.