‘ഓര്‍മ്മച്ചെപ്പ്’; ഓര്‍മ്മകള്‍ പുതുക്കാന്‍ അവര്‍ വീണ്ടും ഒന്നിച്ചു, ശ്രദ്ധേയമായി കൊളക്കാട് യൂ.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ചേമഞ്ചേരി: ശതവാര്‍ഷികാഘോഷം ശത സ്പന്ദത്തിന്റെ ഭാഗമായി കൊളക്കാട് യൂ.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. ‘ഓര്‍മ്മച്ചെപ്പ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട: പ്രിന്‍സിപ്പലുമായ ഒ. വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മ്മചെപ്പ് സംഘാടക സമിതി ചെയര്‍മാന്‍ വത്സന്‍ പി. അധ്യക്ഷത വഹിച്ചു.
സ്‌കൂളിലെ പൂര്‍വ്വാധ്യാപകര്‍ പൂര്‍വ്വ ജീവനക്കാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ആദരിച്ചു. ശത വാര്‍ഷികാഘോഷ ലോഗോ രൂപ കല്പന ചെയ്ത ആര്‍ട്ടിസ്റ്റ് സുരേഷ്ഉണ്ണിയേയും ചടങ്ങില്‍ ആദരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും റിട്ട: ജില്ലാ സെഷന്‍സ് ജഡ്ജുമായ കെ. അശോകന്‍ മുഖ്യ അനുസ്മരണ ഭാഷണം നടത്തി. കവിയും ചിത്രകാരനും പ്രഭാഷകനുമായ യൂ.കെ രാഘവന്‍ മാസ്റ്റര്‍ ആദരഭാഷണം നടത്തി.
വാര്‍ഡ് മെമ്പര്‍ സി. ലതിക, പ്രധാന്യാധ്യാപിക പി. ശ്യാമള, മുഹമ്മദ് റിയാസ്, ഷറഫുദ്ദീന്‍, ടി.പി വാസു, പി.കെ ഭാസ്‌ക്കരന്‍, എം കെ അശോകന്‍, മുഹമ്മദ് കെ.കെ, ഡോ: പി. സുരേഷ്, രാധ തയ്യില്‍, എം.വി ശങ്കന്‍ മാസ്റ്റര്‍, കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി. രാജന്‍ മാസ്റ്റര്‍, വി. ശൈലജ ടീച്ചര്‍, സി. രാജീവന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ടി.കെ പ്രജീഷ് സ്വാഗതവും തയ്യില്‍ ഉണ്ണി നായര്‍ നന്ദിയും പ്രകടിപ്പിച്ചു.