അൻപത് വർഷങ്ങൾ, എൺപതോളം കൃതികൾ; തച്ചൻ കുന്നിലെ തക്ഷന്‍കുന്നിന്‍റെ കലാകാരന് നാടിൻറെ ആദരവ്
പയ്യോളി: ടൗൺഹാളിലെ സാഹിത്യസദസ്സിൽ അദ്ദേഹം മിക്കദിവസവും ഉണ്ടാകും. പ്രസംഗിക്കാനും പ്രസംഗം കേൾക്കാനും… സാഹിത്യവും പത്രപ്രവർത്തനവും പ്രസംഗവുമെല്ലാം ഒരേ പോലെ വഴങ്ങുന്ന കലാകാരൻ യു.കെ കുമാരന് നാടിൻറെ ആദരവ്. എഴുത്തിന്റെ അൻപത് വർഷങ്ങൾ പിന്നിടുന്ന സുവർണ്ണാവസരത്തിലാണ് പയ്യോളിയിലെ ജന്മനാട്ടിൽ യു.കെ യ്ക്കായുള്ള പ്രത്യേക സമ്മേളനം നടത്തുക.
അൻപത് വര്‍ഷങ്ങളില്‍ എണ്‍പതോളം കൃതികള്‍ എഴുതിയാണ് യു.കെ സാഹിത്യ ലോകത്തിൽ തന്റെ സ്ഥാനം അവർണ്ണനീയമാക്കിയത്. ‘തക്ഷന്‍കുന്ന് സ്വരൂപ’മെന്ന നോവലിലൂടെ യു.കെ തൻറെ സ്ഥാനമുറപ്പിച്ചു. വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡുമുള്‍പ്പടെ മുപ്പത്തിയഞ്ചിലധികം വിവിധ പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.
എഴുത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന നാടിന്‍റെ സ്വന്തം കലാകാരന് ചൊവ്വാഴ്ച വൈകീട്ട് നാലിന് ജന്മനാടായ തച്ചന്‍കുന്നില്‍’സമാദരം 2022′ എന്ന പേരിലാണ് പ്രത്യേക പരിപാടി ഒരുക്കിയിരിക്കുന്നത്. ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷത വഹിക്കും. കവി പി.കെ. ഗോപി മുഖ്യാതിഥിയാവും. മുന്‍ എം.എല്‍.എ. കെ. ദാസന്‍ യു.കെ.യുടെ ‘ഏകാകിയുടെ അക്ഷര യാത്ര’ എന്ന കൃതിയും, രമേശ് കാവില്‍ ‘കഥ 2020’ എന്ന കൃതിയും പ്രകാശനം ചെയ്യും.
തുടര്‍ന്ന് യു.കെയുടെ ‘തക്ഷന്‍കുന്ന് സ്വരൂപ’മെന്ന നോവലിനെ ആസ്പദമാക്കിയ നാടകം അരങ്ങേറും. വാര്‍ത്ത സമ്മേളനത്തില്‍ എം.എ. വിജയന്‍, മാതാണ്ടി അശോകന്‍, തോട്ടത്തില്‍ ചന്ദ്രന്‍, എം.വി. ബാബു എന്നിവര്‍ പങ്കെടുത്തു.
‘പോലീസുകാരന്റെ പെണ്‍മക്കള്‍’ എന്ന നോവിലിന് 2011ല്‍ യു.കെ യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവിലിന് 2016 ലെ വയലാര്‍ അവാര്‍ഡിനു പുറമെ 2012ലെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ വാര്‍ഡ് എന്നിവയും ലഭിക്കുകയുണ്ടായി. എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, എസ്.ബി.ഐ സാഹിത്യ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്, കെ.എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരം, ഇ.വി.ജി പുരസ്‌കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം, തലപ്പുരം സുകുമാരന്‍ പുരസ്‌കാരം, ജെ.സി കുറ്റിക്കാട് പുരസ്‌കാരം, സാഹിത്യ സമിതി പുരസ്‌കാരം, തോപ്പില്‍ രവി പുരസ്‌കാരം എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.