ചെണ്ടുമല്ലി കൃഷിയ്‌ക്കൊരുങ്ങി കീഴരിയൂര്‍ പഞ്ചായത്ത്; സി.ഡി.എസ് ഹരിതം ജെഎല്‍ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലി തൈകള്‍ നട്ടു


കീഴരിയൂര്‍: ചെണ്ടുമല്ലി കൃഷിയ്‌ക്കൊരുങ്ങി കീഴരിയൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കീഴരിയൂര്‍ സി.ഡി.എസ് ഹരിതം ജെഎല്‍ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലി പൂകൃഷി നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു.

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ടീച്ചര്‍ ചെണ്ടുമല്ലി തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഐ.സജീവന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അമല്‍സരാഗ, വാര്‍ഡ് മെമ്പര്‍ കെ.സി. രാജന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഷാജി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിധുല വി.എം അധ്യക്ഷം വഹിച്ച ചടങ്ങില്‍ സഫീറ. വി.കെ സ്വാഗതവും ശോഭ എന്‍.ടി നന്ദിയും പറഞ്ഞു. സി.ഡി. എസ് മെമ്പര്‍മാര്‍, അക്കൗണ്ടന്റ്, ബ്ലോക്ക് കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.