അര്‍ധരാത്രിയ്ക്കുശേഷം മതില്‍ ചാടിക്കടന്ന് വീടിമുറ്റത്തെത്തി; മൂടാടി വെള്ളറക്കാട് ബസ് സ്റ്റോപ്പ് പരിസരങ്ങളിലെ വീടുകളില്‍ മോഷണത്തിന് ശ്രമിച്ച കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


മൂടാടി: പാലക്കുളം-വെള്ളറക്കാട് ബസ് സ്റ്റോപ്പ് പരിസരങ്ങളിലുള്ള വീടുകളില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. വെള്ളറക്കാട് ബസ് സ്റ്റോപ്പ് പരിസരത്തെ ആളൊഴിഞ്ഞ വീട്ടില്‍ കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മൂന്ന് ദിവസം മുമ്പ് ഈ പ്രദേശത്തുള്ള ഒരു വീട്ടില്‍ മോഷണം നടന്നിരുന്നു. വീട്ടിനുള്ളില്‍ കയറി യുവതിയുടെ മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന കര്‍ശനമാക്കിയെങ്കിലും മോഷ്ടാവിന്റെ ശല്യം തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.[mid4