കൊരയങ്ങാട് വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവം; കള്ളനെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊരയങ്ങാട് വീട്ടില്‍ കയറി വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ കള്ളനെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നുമാണ് മദ്ധ്യ വയസ് തോന്നിക്കുന്ന ഒരാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ചുവപ്പ് ഷര്‍ട്ടും കാവി കളറിലുള്ള മുണ്ടും ധരിച്ച ഇയാള്‍ നടന്നു പോവുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയിയുടെ സ്വര്‍ണമാല കള്ളന്‍ പൊട്ടിച്ചെടുത്തത്. രാവിലെ ഏഴു മണിക്കായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിരുതേയിയുടെ വായ പൊത്തിപ്പിടിച്ചാണ് കള്ളന്‍ ഒന്നര പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തത്. സംഭവസമയത്ത് വീട്ടില്‍ ചിരുതേയി ഒറ്റയ്ക്കായിരുന്നു.