പമ്പിലേക്ക് കയറ്റാനായി തിരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് റോഡില്‍ വീണ് യുവതിയും മകനും; ഉള്ള്യേരി ആനവാതിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍
ഉള്ള്യേരി: ആനവാതിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ സന്ധ്യക്കുണ്ടായ അപകടത്തില്‍ കരിയറാത്ത് മീത്തല്‍ ശ്രീജയാണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു.
ആനവാതിലിലെ പെട്രോള്‍ പമ്പിലാണ് ശ്രീജ ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് മകനെയും ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മകനുമായി ശ്രീജ പോകവെ പമ്പിലേക്ക് കയറുകയായിരുന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച് ശ്രീജയും മകനും റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
]കൂടെയുണ്ടായിരുന്ന മകന്‍ അനുനന്ദിന് നിസാര പരിക്കേറ്റു. ഭര്‍ത്താവ്: അജിതന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍). മക്കള്‍: അക്ഷയ്, അനുനന്ദ്. അച്ഛന്‍: ശ്രീധരന്‍. അമ്മ: പരേതയായ മാധവി. സഹോദരി: മിനി (വേളം).