Category: സ്പെഷ്യല്‍

Total 569 Posts

എങ്ങനെ ഒരു ജോലി നേടിയെടുക്കാമെന്ന ആലോചനയിലാണോ? ജോലി സാധ്യത വര്‍ധിപ്പിക്കാന്‍ നൈപുണ്യ കോഴ്‌സുകള്‍ പഠിക്കാം; അസാപ് നിങ്ങൾക്ക് വഴികാട്ടും

മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളിലേക്ക് വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്തി അസാപ്. നൂതന നൈപുണ്യ കോഴ്സുകള്‍ വീട്ടിലിരുന്നും പഠിക്കാന്‍ പഠിതാക്കള്‍ക്ക് അവസരമൊരുക്കുകയാണ് അസാപ്. പ്രധാനമായും 14 മേഖലകളിലായി നൂറിന് മുകളില്‍ കോഴ്‌സുകള്‍ ഇവിടെയുണ്ട്. ആരോഗ്യം, സിവില്‍, മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്, വിദേശ ഭാഷകളായ ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങി വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. കൂടാതെ ഐ.എല്‍.ടി.എസ്, ഒ.ഇ.ടി

സ്നേഹവാത്സല്യങ്ങളുടെ നോമ്പുകാലം; ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ ഭിന്നിക്കുന്ന കാലത്ത്  സൗഹാർദ്ദത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നോമ്പോർമ്മ വായിക്കാം

സിബിൻ ലാൽ ബാലൻ പാടശേഖരവും കുളങ്ങളും തോടുകളും നിറഞ്ഞതാണ് ഞങ്ങളുടെ നാട്ടിൻ പുറം. ബാല്യകാലത്ത് പാടവരമ്പിനരികിൽ ഉള്ള ഞങ്ങളുടെ വീടിൻ്റെ അയൽപക്കത്തുള്ള രണ്ട് വീടുകളും മുസ്ലിം കുടുംബങ്ങളുടെതായിരുന്നു. മൈമൂന ഇത്തയുടേയും കുഞ്ഞാമി ഇത്തയുടേയും വീടുകൾ. അതിർവരമ്പുകളില്ലാത്ത സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ. സ്നേഹവും സൗഹൃദവും എന്താണെന്ന് അറിഞ്ഞും അനുഭവിച്ചും തുടങ്ങിയത് ഇവിടെ നിന്നാണ്. റമദാൻ മാസം വന്നാൽ

പുണ്യറമദാൻ, തഖ് വയിലേക്കുള്ള ചവിട്ടുപടി; ശിഹാബ് കൊയിലാണ്ടി എഴുതുന്നു

ശിഹാബ് കൊയിലാണ്ടി മനുഷ്യരാശിയെ ആകമാനം വിനീതവും കൃതഞ്ജതാനിർഭരവുമായ ജീവിതപാന്ഥാവിലേക്ക് നയിക്കുന്നതിനായി, വിശുദ്ധ ഖുർആൻ അവതീർണ്ണമായതും, ജഗന്നിയന്താവിന്റെ അനിതരമായ അനുഗ്രഹാശിസ്സുകളാൽ സർവത്ര ധന്യമായതും, പുണ്യങ്ങളുടെ വസന്തകാലവുമായ, പരിശുദ്ധ റമദാൻ മാസത്തിലെ അതിവിശിഷ്ടദറജകളുടെ അവസാനപാദങ്ങളിൽക്കൂടി കടന്നുപോകവെ, തഖ് വ നിറഞ്ഞ മനസ്സോടെയും കളങ്കരഹിത ശരീരത്തോടെയും വിശ്വാസികളൊന്നടങ്കം നിർണ്ണയത്തിൻ്റെ രാവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യപ്രാപ്തി തഖ് വയിൽ

മാക്രിയും നീർക്കോലിയും | കഥാനേരം – 1

മണിശങ്കർ കഥ കേള്‍ക്കാനായി പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ…. ⬇️ തൂക്കണാം കുന്നിൽ മൈന എന്ന് പേരായ ഒരു കുഞ്ഞിക്കിളി പാർത്തിരുന്നു. മൈനയുടെ അടുത്ത കൂട്ടുകാരായിരുന്നു കുന്നിന്റെ ഇറക്കത്തിലെ പാതാളകുണ്ട് എന്ന പൊട്ടക്കിണറും കിണറിലെ താമസക്കാരിയായ മാക്രി പെണ്ണ് എന്ന തടിയൻ തവളയും. വെട്ടം വീണാൽ ആ വിവരം മൈന പാട്ട് പാടി  അറിയിക്കും. മൈനയുടെ പാട്ട്

ഓർമ്മകളുടെ തേനറകളിൽ നോമ്പുകാലത്തിന്റെ ഈന്തപ്പഴ രുചികൾ കിനിയുന്നു…; കൊയിലാണ്ടിയുടെ യുവ എഴുത്തുകാരൻ റിഹാൻ റാഷിദ് എഴുതുന്ന നോമ്പോർമ്മകൾ വായിക്കാം

റിഹാൻ റാഷിദ് നോമ്പോർമ്മകളിലെല്ലാം തന്നെ ബാല്യകാലം തിളക്കത്തോടെ നിൽക്കുന്നുണ്ട്. അതിലേറ്റവും പ്രിയപ്പെട്ടത് ഉപ്പ ജോലിചെയ്തിരുന്ന അരി ഗോഡൗണുമായി ബന്ധപ്പെട്ടതാണ്. അക്കാലത്തെ എല്ലാ നോമ്പ് പകലുകളും തീർന്നത് റേഷനരി മണക്കുന്ന ആ കെട്ടിടത്തിലാണ്. തൊട്ടടുത്ത് തന്നെയുള്ള എച്ച്.എം.ടി വാച്ച് കടയിലായിരുന്നു മിക്കനേരത്തും ഞാനുണ്ടായിരുന്നത്. “കള്ള നോമ്പുകൾ” എല്ലാം അവിടെയാണ്. അതിനു മുൻപ്, പഴയ ന്യൂ ഹോട്ടലിനോട് തൊട്ടടുത്തുള്ള

‘ഉമ്മയില്ലാത്ത ആദ്യത്തെ റമദാൻ കടന്നു പോകുമ്പോൾ മനസ്സിൽ ഓർമ്മകളുടെ കടലിരമ്പമാണ്…’; പട്ടിണിക്കാലത്തെ നോമ്പോർമ്മയെഴുതുന്നു, മേപ്പയ്യൂരിലെ കെ.എം.എ.ഖാദർ

കെ.എം.എ.ഖാദർ, മേപ്പയൂർ നന്നെ ചെറുപ്പം മുതൽ നോമ്പെടുക്കുന്നത് ശീലമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന എനിക്ക് 12 – 13 വയസ് ഉണ്ടായിരുന്ന 80 കാലഘട്ടം. ഒരു നോമ്പ് ദിവസം വൈകീട്ട് ഉമ്മ പറഞ്ഞു, മോൻ പോയി നോമ്പ് തുറക്കാൻ വല്ലതും വാങ്ങിച്ചിട്ടു വാ എന്ന്. ഉമ്മ ഉദ്ദേശിച്ചത് വല്ല ബിസ്കറ്റോ റൊട്ടിയോ ആണ്. ഞാനും കൂട്ടുകാരൻ

‘കടലോളങ്ങള്‍ക്ക് മുകളില്‍ ചാഞ്ചാടുന്ന നവ്യാനുഭവം’; ബേപ്പൂര്‍ ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കാണാനെത്തിയ കൊയിലാണ്ടിക്കാരുടെ വീഡിയോ കാണാം

കൊയിലാണ്ടി: കേരളത്തിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് കോഴിക്കോട് ബേപ്പൂരിലെ മെറീന ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും നിരവധി പേരാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് എന്ന പുതിയ അനുഭവം ആസ്വദിക്കാനായി ഇവിടേക്ക് ഒഴുകിയെത്തുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കഴിഞ്ഞ ദിവസമാണ് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നത്. കൊയിലാണ്ടിയില്‍ നിന്നും നിരവധി പേര്‍

ആർത്തവം ക്രമം തെറ്റുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

            ക്രമം തെറ്റിയുള്ള ആര്‍ത്തവം ഇന്ന് സ്ത്രീകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചെറുപ്പക്കാരിലാണ് ഇത് കൂടുതലായും ഇപ്പോള്‍ കണ്ടു വരുന്നത്. ഇത് പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. കാലാവസ്ഥ വ്യതിയാനം, ജീവിത ശൈലി, ഉറക്കകുറവ് തുടങ്ങിയവ ഇതിന് കാരണമാകാം. ആര്‍ത്തവം ക്രമം തെറ്റുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. എന്താണ്

പഴമ ചോരാതെ ഇന്നും തുടരുന്നു വടകരയിലെ അത്താഴംമുട്ട്; നാല് തലമുറ പിന്നിടുന്ന താഴെയങ്ങാടിയിലെ റമദാന്‍കാലത്തെ കലാരൂപത്തെക്കുറിച്ചറിയാം

ഫൈസല്‍ പെരുവട്ടൂര്‍ പണ്ട് കാലങ്ങളിൽ റമദാനിൽ പുലർച്ചെ  അത്താഴം കഴിക്കാൻ  സമയം അറിയാൻ ഇന്നത്തേത് പോലുള്ള സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അക്കാലത്താണ് അത്താഴം മുട്ട് എന്ന വാദ്യം തുടങ്ങിയത്. ആട്ടിൻ തോലിൽ  നിർമിച്ച പറചെണ്ട പോലെയുള്ള ഒരു വാദ്യോപകരണം ഉപയോഗിച്ച് പുലർച്ചെ അത്താഴത്തിന്റെ സമയം മുട്ടി മഹല്ലിലാകെ അറിയിക്കുകയാണ് ചെയ്യുന്നത്.  ഇതിനുപയോഗിക്കുന്ന വാദ്യോപകരണത്തിന് ഇവർ വിളിയ്ക്കുന്ന പേരും ‘അത്താഴം, 

‘ഭക്ഷണവിഭവങ്ങളിലേക്ക് മാത്രം ശ്രദ്ധിച്ചു എത്രവിലപ്പെട്ട സമയമാണ് നാമൊക്കെ നഷ്ടപ്പെടുത്തുന്നത്!’; ഹറംപള്ളിയിലെ നോമ്പുതുറയോര്‍മ്മകളുമായി പേരാമ്പ്ര സ്വദേശിനി സൗദ റഷീദ്

സൗദ റഷീദ് എന്റെ നോമ്പോര്‍മ്മകളിലെ വസന്തകാലം തീര്‍ച്ചയായും മദീന അനുഭവങ്ങളില്‍നിന്നുണ്ടായതാണ്. ഒന്നരദശാബ്ദക്കാലം ഹബീബിന്റെ ചാരത്ത് ഈത്തപ്പഴവും സംസമും കുടിച്ചു തുറന്നതിനേക്കാള്‍ മധുരമുള്ള നോമ്പോര്‍മ്മ വേറെയില്ല. ആദ്യമേ, ഇങ്ങനെയൊരനുഗ്രഹം ചൊരിഞ്ഞ അല്ലാഹുവിന് സര്‍വ്വസ്തുതിയും, അല്‍ഹംദുലില്ലാഹ്. വിവാഹം കഴിഞ്ഞു ഫാമിലി വിസയിലാണ് സൗദിയില്‍ എത്തുന്നത്. അവിടെ നോമ്പിനു ഹറമില്‍പോയിരുന്നു. രാത്രി മിക്കവാറും നിസ്‌കാരവും പള്ളിയും ഒക്കെ ആയി ഹായാത്താക്കുന്നതുകൊണ്ട്