Category: ആരോഗ്യം
ഭയം വേണ്ട, പ്രതിരോധം പ്രധാനം; നിപ പകരുന്നത് എങ്ങനെയെന്നും പ്രതിരോധ മാർഗങ്ങൾ എന്തെല്ലാമെന്നും നോക്കാം വിശദമായി
കോഴിക്കോട്: ജില്ലയിൽ നിപ വെെറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേരും ഉൾപ്പെടെ നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമർഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളിൽ നിന്നും നേരിട്ടോ
എന്താണ് നിപ വൈറസ്? രോഗലക്ഷണങ്ങളും പ്രതിരോധവും എങ്ങനെയെന്ന് വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപാ ഭീതി പടര്‍ന്നിരിക്കുകയാണ്. പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മരുതോങ്കര, തിരുവള്ളൂർ സ്വദേശികൾക്കരാണ് ഇന്ന് നിപ വെെറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് അതീവ സുരക്ഷാ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. എന്താണ് നിപ വൈറസെന്നും ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി അറിയാം കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലായിരുന്നു.
ഭക്ഷണത്തില്‍ ഉപ്പ് അധികം ചേര്‍ക്കല്ലേ; തകരാറിലാവുന്നത് നിങ്ങളുടെ വൃക്കകളാകാം
ഭക്ഷണത്തിന് രുചി കൂട്ടുന്ന ഉപ്പ് മനുഷ്യരില്‍ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഭക്ഷണത്തിലെ ഉപ്പില്‍ നിന്നു തന്നെയാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് സഹായിക്കുന്നതും. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലും ഈ ധാതുക്കള്‍ പ്രധാന പങ്കു വഹിക്കുന്നു. എന്നാല്‍ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാകും. കൂടാതെ വൃക്കയ്ക്കും തകരാറാണ്. ഉപ്പു
ശരീരം കാട്ടുന്ന ഈ സൂചനകള്‍ വൃക്ക തകാറിലാണ് എന്നതിന്റെ ലക്ഷണങ്ങളാവാം; അവഗണിക്കാതെ ചികിത്സ ഉറപ്പാക്കാം
ഇരുവൃക്കകളും തകരാറിലായി അപകടാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. തുടക്കത്തില്‍ രോഗം തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറില്ല. തുടക്കത്തിലേ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അപകടാവസ്ഥയിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാവും. വൃക്ക തകാറിലായാല് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും, അവയെ നിസാരമായി കാണാതെ ഡോക്ടറെ കാണുകയും പരിശോധനകളിലൂടെ രോഗമില്ലെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ്
മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ശരീരഭാരവും കുടവയറും കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം
ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ് കുടവയർ. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും കുടവയർ കൂടികൊണ്ടിരിക്കുകയാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പ്രധാനമായും കുടവയറിനെയാണ് പലപ്പോഴും ലക്ഷ്യമിടാറുള്ളതും. ഒട്ടിയ വയർ പലർക്കും ഫിറ്റ്നസിന് പുറമേ സൗന്ദര്യ മോഹം കൂടിയാണ്. എന്നാൽ ഇതെങ്ങനെ നേടണമെന്ന് പലർക്കും അറിയില്ല. അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. അതിനാൽ പ്രമേഹത്തിനും
ദിവസവും ഓട്സ് കഴിക്കാറുണ്ടോ? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്നറിയണ്ടേ!
അസുഖമുള്ളവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കും മാത്രമല്ല, ഏവര്‍ക്കും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ആഹാരമാണ് ഓട്സ്. പ്രഭാതഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതായി വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍
ശരീരവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ
അമിതവണ്ണം പലരുടെയും പ്രശ്നമാണ്. നമ്മള് കഴിക്കുന്ന പല ആഹാര സാധനങ്ങളും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും അതുവഴി അമിതവണ്ണത്തിനും വഴിവെക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഹാരകാര്യത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം. രാത്രിയില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല. എന്നാല്‍ പുതിനച്ചായ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കും. ഇക്കാര്യങ്ങളെല്ലാം
താരന് അകറ്റാനുള്ള വഴി നിങ്ങളുടെ അടുക്കളയിലുണ്ട്; എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാല് ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം
മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന വില്ലനാണ് താരന്. പല കാരണങ്ങള്‍ കൊണ്ടും താരന് ഉണ്ടാകാം. താരനെ നേരിടാന്‍ ഷാമ്പൂകളും മറ്റും പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കാറുണ്ട്. എന്നാല്‍ മുടി നശിക്കുമെന്ന പേടിയില്ലാതെ താരനെ ഓടിക്കാന്‍ ചില വഴികളുണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെയുള്ള ഉല്പന്നങ്ങള് ഇതിന് ഉപയോഗിക്കാം. അവ ഏതെന്നു പറയാം തൈര്: തൈരില്‍ മുടിക്ക്
ഗ്യാസ് ട്രബിളിനെ നിസാരമായി കാണരുതേ, ഈ അവയവത്തെ ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും
ഏറിയും കുറഞ്ഞും എല്ലാവര്‍ക്കുമുള്ള പ്രശ്നമാണ് ഗ്യാസ് ട്രബിള്‍. ദഹനക്കുറവും ആഹാരം കൃത്യസമയത്ത് കഴികാത്തതുമെല്ലാം ഇതിന് കാരണമാകാം. ഗ്യാസ് ട്രബിള്‍, അസിഡിറ്റി, മലബന്ധം എന്നിങ്ങനെ ഒരുപിടി പ്രയാസങ്ങള്‍ ദഹനക്കുറവിന്റെ ഭാഗമായി ഉണ്ടാകാം. എന്നാല്‍ ആളുകള്‍ പൊതുവെ ഇത് അവഗണിക്കുകയാണ് പതിവ്. കലശലായ വേദന വരുമ്പോഴോ മറ്റോ എന്തെങ്കിലും മരുന്ന് കഴിക്കുന്നതല്ലാതെ പൊതുവെ കൃത്യമായി ചികിത്സിക്കാറില്ല. എന്നാല്‍ ഏറെക്കാലം
ഭക്ഷണശേഷം ചായ കുടിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ പേടിക്കണം! ഭക്ഷണശേഷമുള്ള ഈ ശീലങ്ങള്‍ നിങ്ങളെ രോഗിയാക്കും
ഭക്ഷണ കാര്യത്തില്‍ പലര്‍ക്കും പല ശീലങ്ങളാണ്. ചിലര്‍ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ചിലരാകട്ടെ ഒരുപാട് നേരം വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. ഇതില്‍ നിന്നല്ലൊം വ്യത്യസ്തമായി വയറ് നിറയെ ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ഉറങ്ങുന്നവരുമുണ്ട്. എന്നാല്‍ കാര്യയായ ആരോഗ്യപ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നമ്മള് ഭക്ഷണ ശീലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. പലപ്പോഴും പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും അവയൊന്നും ഫലത്തില്‍