Category: Uncategorized

Total 2842 Posts

‘ഇനി ഞാനൊഴുകട്ടെ’; നീര്‍ച്ചാലുകളുടെയും ജല സ്രോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട ജനകീയ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം മേപ്പയ്യൂരില്‍

മേപ്പയ്യൂര്‍: ഹരിത കേരളം മിഷന്‍ ആരംഭിച്ച ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം മേപ്പയ്യൂരില്‍ വെച്ച് നടന്നു. നീര്‍ച്ചാലുകളുടെയും ജല സ്‌റോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട പദ്ധതിയാണിത്. ആച്ചിക്കുളങ്ങര- കണ്ടംചിറ തോടില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാലിന്യ മുക്ത പ്രദേശങ്ങള്‍ക്കായുളള

താളമേളഘോഷവുമായി സര്‍ഗാലയ; ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡിന്റെയും ലൈവ് ഷോ നാളെ

വടകര: ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡും ഒന്നിക്കുന്ന ലൈവ് പെര്‍ഫോമന്‍സ് നാളെ നടക്കും. സര്‍ഗാലയ അന്താരാഷ്ട്ര ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ രാത്രി 7 മണിയ്ക്കാണ് പരിപാടി. SIACF2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്ളോട്ടിങ് സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്. ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡ ആദ്യമായാണ് മലബാറില്‍ ഒന്നിച്ചു

പെരിയ ഇരട്ടക്കൊലക്കേസ്; ഉദുമ മുൻ എംഎൽഎ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാർ, 10 പേരെ സിബിഐ കോടതി വെറുതേവിട്ടു

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. 10 പേരെ കുറ്റവിമുക്തരാക്കി. എ. പീതാംബരൻ, സജി സി. ജോർജ് , കെ.എം. സുരേഷ്, കെ. അനിൽ കുമാർ, ജിജിൻ ,ആർ. ശ്രീരാഗ് , എ. അശ്വിൻ, സുബീഷ്, എ. മുരളി,ടി. രഞ്ജിത്ത്, കെ. മണികണ്ഠൻ, എ.

രൂപമാറ്റം വരുത്തി, നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി; കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിച്ചു, നിരക്കും കുറഞ്ഞു

കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിച്ചു. ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ നിരക്കും കുറച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരു-കോഴിക്കോട് യാത്രയിൽ 930 രൂപയാണ് ഈടാക്കിയത്. നേരത്തെ 1280 രൂപ ആയിരുന്നു നിരക്ക്. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാണ് ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചത്. 11 സീറ്റുകളാണ്

‘ലഹരിക്കെതിരെ മതനേതാക്കള്‍ രംഗത്തിറങ്ങണം’; ലഹരിക്കെതിരെ കണ്‍വെന്‍ഷനുമായി ലഹരി നിര്‍മാര്‍ജന സമിതി കൊയിലാണ്ടി മണ്ഡലം

നന്തി ബസാര്‍: ലഹരി നിര്‍മാര്‍ജന സമിതി കൊയിലാണ്ടി മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മദ്യനിരോധനസമിതി സംസ്ഥാനാധ്യക്ഷന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മദ്യമുള്‍പ്പെടെയുള്ള ലഹരിവ്യാപനത്തിനെതിരെ മതനേതാക്കള്‍ രംഗത്തിന്നണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തന്മൂലം അനുയായികള്‍ ലഹരി വിരുദ്ധ പോരാട്ടത്തിനിറങ്ങുകയും അവരൊന്നും ലഹരിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം വിശദമാക്കി. സഹദ് പുറക്കാട് സ്വാഗതം പറഞ്ഞ

കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (28.12.2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (28.12.2024) വൈദ്യുതി മുടങ്ങും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഭാഗികമായി അരങ്ങാടത് ബ്രിഡ്ജ് ഭാഗം, പുനത്തുപടിക്കല്‍ റോഡ് ഭാഗം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള തിരുവങ്ങായൂര്‍ ടെമ്പിള്‍, ഏക്കാട്ടൂര്‍, ചാലില്‍ പള്ളി

ആറ് കേന്ദ്രങ്ങളിലായി പരിശീലനം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മൂടാടി പഞ്ചായത്തിലെ വനിതകള്‍ക്കായുള്ള യോഗ പരിശീലനം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കായി നടപ്പിലാക്കിയ യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്. പഞ്ചായത്തിന്റെ ആറ് കേന്ദ്രങ്ങളിലായാണ് യോഗ പരിശീലനം നടത്തുന്നത്. ദിവസം ഒരു മണിക്കൂര്‍ വീതം ഒരു മാസമാണ് ഒരു ബാച്ചിന് പരിശീലനം. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. പൂര്‍ണ്ണമായും സൗജന്യ പരിശീലനമാണ് നല്‍കുന്നത്.

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയുടെ ചിത്രരചനാ മത്സരം; വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി

കൊയിലാണ്ടി : സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലിജിയന്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ‘വര്‍ണ്ണം 2024’ എന്ന പേരില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്കും, പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച സ്‌കൂളിനും, സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കിണറിന് സമീപത്ത് എക്‌സോബ്ലേഡും കത്രികയും; അണേലക്കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ പുതിയ മോട്ടോര്‍ മോഷണം പോയതായി പരാതി, പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: അണേലക്കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ മോട്ടോര്‍ മോഷണം പോയതായി പരാതി. കൊല്ലം ചിറയ്ക്ക് സമീപം താമസിക്കുന്ന കൃഷ്ണന്റെ മകളുടെ അണേല കടവത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ മോട്ടോര്‍ ആണ് മോഷണം പോയത്. 26 ന് പോയി നോക്കിയപ്പോഴാണ് മോട്ടോര്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പോലീസില്‍ പരാതിയുടെ അടിസ്ഥാനത്തില്‍

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. 1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. പിന്നീട് 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം