Category: Uncategorized
ചെങ്ങോട്ടുകാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വീഡിയോ
ചെങ്ങോട്ടുകാവ്: ദേശീയപാതയില്‍ ചെങ്ങോട്ടുകാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ റോഡില്‍ നിന്നും നിന്നും മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്പസമയം ഗതാഗതം തടസപ്പെട്ടു. കാര്‍ മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഇരുപതോളം ഗായകരും സംഗീത വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്നു; വയലാര്‍ സ്മൃതിയുമായി ശ്രദ്ധ സാമൂഹ്യപാഠശാലയുടെ സംഗീത കൂട്ടായ്മ ‘മ്യൂസിക്യൂ.
കൊയിലാണ്ടി: വയലാര്‍ സ്മൃതി സംഘടിപ്പിച്ച് ശ്രദ്ധ സാമൂഹ്യപാഠശാലയുടെ സംഗീത കൂട്ടായ്മയായ ‘മ്യൂസിക്യൂ. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് സംഘടിപ്പിച്ച പരിപാടി പ്രശസ്ത കവി മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് പ്രേംരാജ്, അഡ്വ: ശ്രീനിവാസന്‍, ഡോ. ഗോപിനാഥ് എന്നിവര്‍ മുഖ്യ അതിഥിയായി എന്‍.വി.രവി. അധ്യക്ഷത വഹിച്ചു .എ.ടി രവി, എന്‍.കെ മുരളി എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടിയിലെ കവര്‍ച്ചാ നാടകം; പണം സംബന്ധിച്ച ദുരൂഹതകള്‍ ബാക്കി, പ്രതികളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന കവര്‍ച്ചാ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. റിമാന്റില്‍ കഴിയുന്ന പ്രതികളായ പയോളി സ്വദേശി ഷുഹൈല്‍, യാസിര്‍, താഹ, എന്നിവരെ അഞ്ച് ദിവസം കസ്റ്റഡയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ഇന്ന് രാവിലെ അപേക്ഷ നല്‍കുകയായിരുന്നു.
കൊല്ലത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം: നാല് പേര്‍ പിടിയില്‍
കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍
പൊയില്‍കാവ് ബംഗ്ലാവിൽ ലക്ഷ്മി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പൊയില്‍കാവ് ബംഗ്ലാവിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ അരിക്കിലാടത്ത് ദാമോദരൻ നായർ. മക്കൾ സതീഷ്, അഅഭിലാഷ്. മരുമകൾ: പ്രസന്ന. Description: Poyilkkavu Bungalavil Lakshmi Amma passed away
പുളിയഞ്ചേരി മുണ്ട്യാടിക്കുനി പത്മാവതി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിക്കുനി പത്മാവതി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: വത്സല (പഞ്ചായത്ത് ജീവനക്കാരി ചെങ്ങോട്ട് കാവ്), ഗിരിജ (മനോരമ ഏജന്റ് പാലക്കുളം) മരുമക്കള്‍: രഘുനാഥ്(അരങ്ങാടത്ത്), നാരായണന്‍(മൂടാടി). സഹോദരങ്ങള്‍: കമല, രാജന്‍, ഇന്ദിര, ബാലകൃഷ്ണന്‍, പരേതരായ സരസ, ശശിധരന്‍. സഞ്ചയനം തിങ്കളാഴ്ച.
കച്ചേരി,തിരുവാതിരക്കളി, സംഘനൃത്തം; പത്താം വാര്‍ഷികം ആഘോഷമാക്കി അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍
ചേമഞ്ചേരി: അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. പരിപാടിയില്‍ വിവിധ മേഖലകളില്‍ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. ചേലിയ കഥകളി വിദ്യാലയം പ്രിന്‍സിപ്പാളും കഥകളി ആചാര്യനുമായ കലാമണ്ഡലം പ്രേംകുമാറിനെ ആദരിച്ചു. ഉണ്ണിഗോപാലന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. സതി കിഴക്കയില്‍
പേരാമ്പ്രയില്‍ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്രയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരവട്ടൂര്‍ നമ്പൂടിക്കണ്ടി മീത്തല്‍ അശ്വിന്റെ ഭാര്യ പ്രവീണ(19)ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പേരാമ്പ്ര ഇ.എം.എസ് റോഡില്‍ വാടകകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഇന്നലെ രാത്രി 11 മണിയോടെ അശ്വിന്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോളാണ് പ്രവീണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പേരാമ്പ്ര പോലീസ്
കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു; പേരാമ്പ്ര സ്വദേശിയായ യുവാവ് കംബോഡിയയിലെ കമ്പിനിയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം
വടകര:കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു. ഇന്ന് കൊച്ചിയിലെത്തും. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, എന്നിവരാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. കംബോഡിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച സംഘത്തിൽ മലപ്പുറം എടപ്പാൾ
ഐടിഐ കഴിഞ്ഞവരാണോ?; മാളിക്കടവ് ഐ.ടി.ഐയില്‍ സ്പെക്ട്രം ജോബ് ഫെയര്‍ നടത്തുന്നു, വിശദമായി അറിയാം
കോഴിക്കോട്: വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 നവംബര്‍ രണ്ടിന് മാളിക്കടവ് ഗവ. ഐടിഐയില്‍ വെച്ച് സംഘടിപ്പിക്കുന്നു. ഐടിഐ പാസ്സായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ജോബ് ഫെയറില്‍ ജില്ലയിലെയും സംസ്ഥാനത്തെയും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള വിവിധ കമ്പനികള്‍ പങ്കെടുക്കും. ഐടിഐ കോഴ്സ് കഴിഞ്ഞവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ജോലി