Category: Uncategorized

Total 3023 Posts

‘ഒച്ചയുണ്ടാക്കിയാല്‍ മാനം പോകും’; മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മുക്കം: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ ഹോട്ടല്‍ ഉടമയും രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റൂമില്‍ വിശ്രമിക്കുന്നതിനിടെ ഹോട്ടല്‍ ഉടമയും മറ്റ് രണ്ട് പേരും യുവതിയെ കയറിപ്പിടിക്കുന്നതിന്റെയും യുവതി ഒച്ച വെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ ബന്ധുക്കളാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മറ്റ് ജീവനക്കാരില്ലാത്ത സമയം ഹോട്ടല്‍ ഉടമയും

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്നതിരമാലക്കും സാധ്യത; കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം, അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം. നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന

പുലപ്രക്കുന്നില്‍ മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ബഹുജനമാര്‍ച്ച് നടത്തി പുലപ്രക്കുന്ന് സംരക്ഷണ ജനകീയ സമിതി

മേപ്പയൂര്‍: പുലപ്രക്കുന്നില്‍ നിന്നും മണ്ണെടുക്കന്നതിനെതിരെ പുലപ്രക്കുന്ന് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. കേരള ഹൈക്കോടതി അനുവദിച്ച സ്റ്റേ പിന്‍ബലത്തില്‍ രണ്ടു വര്‍ഷമായി മണ്ണെടുപ്പ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. സ്റ്റേ നീക്കിയ സാഹചര്യത്തിലാണ് പ്രാദേശിക മണ്ണെടുപ്പ് കാരുടെ സഹായത്തോടെ വീണ്ടും മണ്ണെടുപ്പിനായി വഗാഡ് എത്തിയതെന്ന് സംരക്ഷണ സമിതി അധികൃതര്‍ പറഞ്ഞു. സിപിഎം മേപ്പയൂര്‍ ലോക്കല്‍

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചു; വിവിധയിടങ്ങളില്‍ പ്രതിഷേധ സംഗമവുമായി സി.പി.ഐ.എം

കൊയിലാണ്ടി: കേന്ദ്ര ബഡ്ജറ്റിനെതിരെ വിവിധയിടങ്ങളില്‍ സി.പി.എം ന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഗമം സംഘടിപ്പിച്ചു. കേരളത്തെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള നീക്കത്തിനെതിരെ സി.പി.ഐ.എം തിക്കോടി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ തിക്കോടി പഞ്ചായത്ത് ബസാറില്‍ പ്രതിഷേധ സംഗമം സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഉദ്ഘാടനം ചെയ്തു. ബിജു കളത്തില്‍ അധ്യക്ഷനായി. വിശ്വന്‍ ആര്‍, അനൂപ് പി. എന്നിവര്‍

നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷകളെ സമീപിച്ചാല്‍ ഉന്നത ലക്ഷ്യങ്ങളിലേക്കുള്ള വഴി എളുപ്പം’; വിദ്യാര്‍ത്ഥികള്‍ക്കായി ‘നമ്മള്‍’ റസിഡന്‍സ് അസോസിയേഷന്റെ മോട്ടിവേഷന്‍ ക്ലാസ്

നന്തി ബസാര്‍: വാര്‍ഷികപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നമ്മള്‍ റസിഡന്‍സ് അസോസിയേഷന്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പത്ത് പന്ത്രണ്ട് ക്ളാസുകളിലെ വിദ്യാര്‍ത്തികള്‍ക്കായി കാളിയേരിയില്‍ വെച്ച് നടന്ന പരിപാടി വന്‍മുഖം ഗവണ്‍മെന്റ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിജയത്തില്‍ രക്ഷിതാക്കളുടെ പങ്ക് വളെരെ വലുതാണെന്നും വീട്ടകങ്ങളില്‍ പഠനത്തിനുള്ള സാഹചര്യങ്ങള്‍ കുട്ടികള്‍ക്ക് പ്രത്യേകമായി ഒരുക്കി കൊടുക്കണമെന്നും അദ്ദേഹം

മാലിന്യ ശേഖരണത്തില്‍ മൂടാടി ഗ്രാമപഞ്ചായത്ത് മാതൃക; മിനി എംസിഎഫുകള്‍ ഇനി തൊഴിലുറപ്പില്‍ നിര്‍മ്മിക്കാം, സര്‍ക്കാര്‍ ഉത്തരവിറക്കി

മൂടാടി: മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും സംസ്ഥാനം വളരെയേറെ മുന്നേറിയിരിക്കുകയാണ്. എങ്കിലും ഹരിത കര്‍മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ വഴിയരികില്‍ കൂട്ടിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരമാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ ആശയം. മിനി എംസിഎഫുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നും ഇതിന്റ വലുപ്പം ഗ്രാമപഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാന്‍ അനുവാദം നല്‍കണമെന്നുമുള്ള മൂടാടി ഗ്രാമപഞ്ചായത്തിന്റെ നിര്‍ദേശമാണ് സര്‍ക്കാര്‍

ഇനിയും വാഹന നികുതി അടച്ചില്ലേ ? ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31വരെ

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1

നാട്ടുകാരുടെയും ഹരിതകര്‍മ്മസേനാംഗങ്ങളുടെയും നിറഞ്ഞ പങ്കാളിത്തം; ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് നെല്ല്യാടി പുഴ ശുചീകരിച്ച് കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് നെല്യാടി പുഴ ശുചീകരിച്ചു. കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാര്‍ക്കിനോട് ചേര്‍ന്ന നെല്ല്യാടി പുഴയാണ് നാട്ടുകാരുടെയും ഹരിത കര്‍മ്മ സേനാംഗങ്ങളുടെയും നഗരസഭ ശുചീകരണ ജീവനക്കാരുടെയും സഹകരണത്തോടു കൂടി ശുചീകരണം നടത്തിയത്. ‘നമ്മുടെ പൊതു ഭാവിക്കായി തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക’ എന്നതാണ് 2025ലെ തണ്ണീര്‍ത്തട ദിനത്തിന്റെ മുദ്രാവാക്യം. തണ്ണീര്‍ത്തടത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്

ജെ.സി.ഐ 34 -മത് നേഴ്‌സറി കലോത്സവം; ഓവറോള്‍ ജേതാവായി ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

പൊയില്‍ക്കാവ്: 34 -മത് നേഴ്‌സറി കലോത്സവം പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. കലോത്സവത്തില്‍ ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാവായി. ഫസ്റ്റ് റണ്ണറപ്പ് സേക്രട് ഹാര്‍ട്ട് പയ്യോളി സ്‌കൂളാണ് കരസ്ഥമാക്കിയത്. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം

എട്ട് ദിവസം നീണ്ടുനിന്ന കൊയിലാണ്ടി ഗ്രാമീണ വിപണന മേളയ്ക്ക് സമാപനം

കൊയിലാണ്ടി: എട്ടുദിവസങ്ങളിലായി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച വിപണന മേള സമാപിച്ചു. നബാര്‍ഡും കൊയിലാണ്ടി സര്‍വ്വിസ് സഹകരണ ബേങ്കും വടകര കോക്കനട്ട് ഫാര്‍മോഴ്‌സ് പ്രെഡ്യൂസര്‍ കമ്പനിയും കേരള ഗ്രാമീണ ബേങ്കും സംയുക്തമായായിരുന്നു മേള സംഘടിപ്പിച്ചത്. കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് ഈവനിങ്ങ് ബ്രാഞ്ച് ഗ്രൗണ്ടില്‍ നടന്നു വന്ന ഗ്രാമീണ വിപണനമേള സമാപന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ പ്രൊഫ ഇ.ശശീന്ദ്രന്‍