Category: Uncategorized

Total 2636 Posts

മ്യൂസിക് ഷോയും മെഗാ തിരുവാതിരയും; അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ

അരിക്കുളം: അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെ നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. ക്ഷേത്രപരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികള തിരഞ്ഞെടുത്തു. ക്ഷേത്രം പരിപാലാന കമ്മറ്റി പ്രസിഡന്റ് കെ. വത്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.കെ ഷാജിയെ ആഘോഷകമ്മറ്റി ചെയര്‍മാനും

പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായ്; അകാലത്തില്‍ പൊലിഞ്ഞ ഡിവൈഎഫ്‌ഐ മുചുകുന്ന് കോളേജ് യൂണിറ്റ് മുന്‍ സെക്രട്ടറിയായിരുന്ന ചെറുവാനത്ത് ശ്രീരാഗിന്റെ ഓര്‍മ്മയ്ക്കായ് നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ

കൊയിലാണ്ടി: ഡിവൈഎഫ്‌ഐ മുചുകുന്ന് കോളേജ് യൂണിറ്റ് മുന്‍ സെക്രട്ടറിയായിരുന്ന കോവിഡ് ബാധിച്ച് മരണപ്പെട്ട ചെറുവാനത്ത് ശ്രീരാഗിന്റെ (സാബൂട്ടന്‍ ) ഓര്‍മ്മയ്ക്കായ് ഡിവൈഎഫ്‌ഐ മുചുകുന്ന് കോളേജ് യൂണിറ്റ് നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നവംബര്‍ 3ന്. സി.പി.ഐ.എം മുചുകുന്ന് ഈസ്റ്റ് ബ്രാഞ്ച് അംഗവുമായിരുന്നു അന്തരിച്ച ശ്രീരാഗ്. വൈകുന്നേരം 5 മണിക്ക് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി

ഇനി മത്സരങ്ങളുടെ നാളുകള്‍; കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 4,5,6,7 തീയതികളില്‍

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം തിയ്യതി പ്രഖ്യാപിച്ചു. 2024 നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് കലോത്സവം നടക്കുക. മത്സരങ്ങള്‍ക്കായി 12 വേദികള്‍,വിപുലമായ ഭക്ഷണപന്തല്‍, വിഭവസമൃദ്ധമായ ഭക്ഷണം, സുരക്ഷ- ആരോഗ്യ- ഗതാഗത- ട്രോഫി- ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഉപജില്ലയിലെ 76 ഓളം

നമ്പ്രത്തുകരയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി നാട്ടുകാര്‍, വീഡിയോ കാണാം

കൊയിലാണ്ടി: നമ്പ്രത്തുകരയില്‍ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. നമ്പ്രത്തുകര ഹോട്ടലിന് സമീപം കാട്മൂടിക്കിടന്നിരുന്ന റോഡ് സൈഡില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. റോഡിന് സമീപത്തുകൂടെ പോവുകയായിരുന്ന നാട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടത്. 2 മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ചാക്കിലാക്കി.

ശുചിത്വ കേരളം സുസ്ഥിര കേരളം; ഹരിത ഓഫീസ് പ്രഖ്യാപിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്

മേലടി: മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ഹരിത ഓഫീസ് പ്രഖ്യാപനം നടത്തി. കൂടാതെ ഹരിത പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങും നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കാര്യലയം, ഘടക സ്ഥാപനങ്ങളായ ഐ.സി.ഡി.എസ്, എസി.ഡി.ഓ, എഞ്ചിനീയറിംഗ് വിഭാഗം, ക്ഷീര വികസനം, എന്നിവര്‍ക്ക് ഹരിത ഓഫീസ്

ലക്ഷ്യം വനിതാ ശാക്തീകരണം; പൂക്കാട് കലാലയത്തില്‍ ബ്യൂട്ടി കള്‍ച്ചര്‍ കോഴ്‌സ് ആരംഭിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ ബ്യൂട്ടി കള്‍ച്ചര്‍ കോഴ്‌സ് ആരംഭിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റന്‍ഷന്‍ വകുപ്പും പൂക്കാട് കലാലയവുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. 10 ദിവസത്തെ കോഴ്‌സ് വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. വകുപ്പ് മേധാവി ഡോ. മഞ്ജു എം.പി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.കെ. സുനില്‍ കുമാര്‍, ശിവദാസ് ചേമഞ്ചേരി

കീഴരിയൂര്‍ വലിയപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

കീഴരിയൂര്‍: വലിയപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ നായര്‍. മക്കള്‍: രാധാകൃഷ്ണന്‍, ലീല, ബാബു, പുഷ്പ , ഷീബ. മരുമക്കള്‍ : പരേതയായ ശ്രീജ, പദ്മിനി, കുഞ്ഞിക്കണാരന്‍ നായര്‍ ,രവി (കൊഴുക്കല്ലൂര്‍ ) സുരേഷ് (മുചുകുന്ന്) സുമതി. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

ശുചിത്വ കേരളം സുസ്ഥിര കേരളം; മികച്ച ഹരിത വിദ്യാലയം, ഓഫീസ്, അയല്‍ക്കൂട്ടം, ഹരിത പ്രഖ്യാപനം നടത്തി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ഹരിത പുരസ്‌ക്കാര പ്രഖ്യാപനം നടത്തി. ‘ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹരിത പ്രഖ്യാപനം.കൊയിലാണ്ടി നഗരസഭയിലെ ഹരിത വിദ്യാലയം, ഹരിത ഓഫീസ്, ഹരിത അയല്‍ക്കൂട്ടങ്ങള്‍, എന്നീ സെക്ഷനുകളിലാണ് പ്രഖ്യാപനം നടത്തിയത്. എംഎല്‍എ കാനത്തില്‍ ജമീല പ്രഖ്യാപിച്ചു. നഗരസഭയിലെ മുഴുവന്‍ ഓഫീസുകളും വിദ്യാലയങ്ങളും

‘സഫലം’; 140 ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി തുവ്വക്കോട് എല്‍.പി സ്‌കൂള്‍, ലോഗോ പ്രകാശനം ചെയ്തു

ചേമഞ്ചേരി: തുവ്വക്കോട് എല്‍.പി സ്‌കൂളിന്റെ 140ാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ‘സഫലം’ എന്ന പേരാണ് വാര്‍ഷികാഘോഷത്തിനായി നല്‍കിയിരിക്കുന്നത്. മുന്‍ അധ്യാപിക വി.കെ ശാന്തകുമാരി അഫ്‌സല്‍ പലോറത്തിന് നല്‍കി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെയാണ് ആഘോഷ പരിപാടികള്‍. അജയന്‍ ചെറൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കുനിയില്‍, കെ.

കൊടക്കാട് ശ്രീധരന്മാസ്റ്റരുടെ കവിതകളുടെ സംഗീതാവാവിഷ്‌കാരം; ശ്രീധരന്‍ മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി നവംബര്‍ 1ന്

പയ്യോളി: കൊടക്കാട് ശ്രീധരന്‍ മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 1 ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ്, പയ്യോളി ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍, എ.ഇ.ഓ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ശാസ്ത്ര പ്രചാരകന്‍, പ്രഭാഷകന്‍, കലാ-സാസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലൊം നാലുപതിറ്റാണ്ടിലേറെക്കാലം