Category: Uncategorized

Total 2640 Posts

Kerala Lottery Result Today Karunya KR 639 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 639 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം

വികസന പാതയില്‍; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തും, കാപ്പാട് മുതല്‍ വടകര സാന്‍ഡ്ബാങ്ക്‌സ് വരെ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് ഒരുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര സാന്റ് ബാങ്ക്സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ

ബാലുശ്ശേരിയില്‍ നൈറ്റ് പട്രോളിങ്ങിനിടെ കക്കൂസ് മാലിന്യം തളളാനെത്തിയ ടാങ്കര്‍ലോറി പിടികൂടി; വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കക്കൂസ് മാലിന്യം തളളാനെത്തിയ ടാങ്കര്‍ ലോറി പിടികൂടി. നൈറ്റ് പെട്രോളിംങ്ങ് നടത്തുന്നതിനിടെ ബാലുശ്ശേരി ബോയ്‌സ് സ്‌കൂളിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. സന്ധ്യാ തിയേറ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറി പോലീസ് വാഹനത്തെ കണ്ടപ്പോള്‍ വണ്ടി എടുത്ത് സമീപത്തെ ചെറിയ റോഡിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം പോലീസ് വീണ്ടും

മാനന്തവാടിയെ വിറപ്പിച്ച് കാട്ടാന; കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു, മയക്കുവെടി വെക്കാന്‍ തീരുമാനം

മാനന്തവാടി: മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടുമെന്ന് കലക്ടർ രേണു രാജ്. ആനയെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് നടപടി. ആനയെ പിടികൂടിയ ശേഷം കര്‍ണാടകയിലേക്ക് കൊണ്ടുപോകും, ആവശ്യമെങ്കില്‍ കര്‍ണാടക വനംവകുപ്പിന്റെ സഹായം തേടുമെന്നും കലക്ടര്‍ പറഞ്ഞു. കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന്‌ മാനന്തവാടിയില്‍ സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എടവക പഞ്ചായത്തിലെ

കൈത്താങ്ങിനൊരു സമ്മാനം; അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പാരിതോഷികം; പുതിയ പദ്ധതിയുമായി കോഴിക്കോട്

കോഴിക്കോട്: നഗരത്തില്‍ അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് ഇനി മുതല്‍ പോലീസിന്റെ പാരിതോക്ഷികവും. ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസാണ് ‘ഗുഡ് സമരിറ്റന്‍സ് അവാര്‍ഡ്’ പദ്ധതിക്ക് തുടക്കമിട്ടത്. അപകത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം 8590965259 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പില്‍ അയച്ചാല്‍

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ഫെബ്രുവരി ഒന്നിനായിരുന്നു മരണം. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി കുടുംബമാണ് മരണവിവരം അറിയിച്ചത്. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയ വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന്

തുറയൂരില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് കൊയിലാണ്ടിയിലെ യാത്രക്കാര്‍

പയ്യോളി: വടകര-കൊയിലാണ്ടി, പേരാമ്പ്ര-പയ്യോളി റൂട്ടില്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് കൊയിലാണ്ടിയിലെ യാത്രക്കാര്‍. ഇന്നലെ രാത്രി ഏറെ വൈകി പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ പലരും ഇന്ന് രാവിലെയാണ് പണിമുടക്ക് വിവരം അറിയുന്നത്. രാവിലെ ഏഴ് മണിയോടെയെത്തിയ വടകര- പേരാമ്പ്ര- പയ്യോളി റൂട്ടില്‍ പോകേണ്ടിയിരുന്ന ജോലിക്കാരും സ്‌കൂള്‍-കേളേജ് നിദ്യാര്‍ത്ഥികളും പലരും ലക്ഷ്യ സ്ഥാനത്ത് എത്താന്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. അതിരാവിലെ എത്തിയ

കേരളത്തില്‍ ഇതാദ്യം; പ്രത്യേകയിനം ഹനുമാന്‍മണല്‍ കോഴിയെ കാപ്പാട് തീരത്ത് നിന്നും കണ്ടെത്തി പക്ഷിഗവേഷകന്‍ അബ്ദുളള പാലേരി

കൊയിലാണ്ടി: തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടുവരുന്ന പ്രത്യേകയിനം ഹനുമാന്‍മണല്‍ കോഴിയെ കാപ്പാട് തീരത്ത് നിന്നും കണ്ടെത്തി പക്ഷിഗവേഷകനും പേരാമ്പ്ര സില്‍വര്‍ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകനായ ഡോ: അബ്ദുളള പാലേരി. കാപ്പാട് കടപ്പുറത്തെ നൂറുകണക്കിന് ചെറുമണല്‍ക്കോഴികളിലും ടിബറ്റന്‍ മണല്‍ക്കോഴികളുടെ കൂട്ടത്തില്‍ നിന്നുമാണ് തന്റെ ക്യാമറയിലൂടെ അദ്ദേഹം ഹനുമാന്‍ മണല്‍ക്കോഴിയെ കണ്ടെത്തിയത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി പക്ഷിനിരീക്ഷണത്തില്‍

Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-82 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-82 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും

Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-400 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 400 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്