Category: Uncategorized
ലഹരിക്കെതിരെ കൈകോര്‍ക്കാം; ബോധവല്‍ക്കരണ പരിപാടിയുമായി പള്ളിക്കര ദിശ പാലിയേറ്റീവ്
തിക്കോടി: ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് പള്ളിക്കര ദിശ പാലിയേറ്റീവ്. ലഹരരിക്കെതിരെ കൈകോര്‍ക്കാം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പയ്യോളി എസ്.ഐ റഫീഖ് ഉല്‍ദ്ഘാടനം ചെയ്തു. ദിശ ചെയര്‍മാന്‍ ഒ. കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീണര്‍ ആര്‍.കെ.കുഞ്ഞമ്മദ് സ്വാഗതവും പറഞ്ഞ പരിപാടിയില്‍ ജനജാഗ്രത സദസില്‍ മുഖ്യ പ്രഭാഷണം സുഹൈല്‍ ഹൈതമി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍
തദ്ദേശവാര്‍ഡ് വിഭജനം: ജില്ലയിലെ 1650 പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് 13, 14 തീയതികളിൽ
കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 13, 14 തീയതികളില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെയാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. കരട്
‘ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം’; പേരാമ്പ്രയില്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി.പി.എ.അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നല്‍കി വരുന്ന സാമ്പത്തി സഹായം നിര്‍ത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അഗണിച്ച്
കുറ്റ്യാടി ബൈപ്പാസ്; ഭൂമി ഏറ്റെടുക്കൽ നടപടികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു, ഈ മാസം തന്നെ തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റും
കുറ്റ്യാടി: ബൈപ്പാസ് പ്രവർത്തിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുടെ അവസാന വിജ്ഞാപനമായ 19(1) നോട്ടിഫിക്കേഷൻ സർക്കാർ പുറപ്പെടുവിച്ചു.1.5789ഹെക്ടർ ഭൂമിയാണ് കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിക്കായി ഏറ്റെടുക്കുന്നത്. നിലവിൽ കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് 13.15 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഈ തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് ആവശ്യമായ വിജ്ഞാപനമാണ്
‘കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന ഗേറ്റ് അപകടം വരുത്തിവെയ്ക്കും’;- മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയോഗം
കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാതയുടെ ഭാഗത്തായി വരുന്ന ഗേറ്റ് കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും അപകടം വരുത്തിവെക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രവര്‍ത്തക സമിതിയോഗം. എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു കോടിയോളം രൂപ വിനിയോഗിച്ചാണ് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുന്നത്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ ഉപയോഗിച്ച് വരുന്ന
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ പണയ സ്വർണ തട്ടിപ്പ് കേസ്; ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ പണയ സ്വർണ തട്ടിപ്പ് കേസിൽ ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു. തിരുപ്പൂർ ഡി.ബി.എസ് ബാങ്ക് ശാഖയിൽ നടത്തിയ പരിശോധനയിലാണ് പലരുടേയും പേരിൽ പണയംവെച്ച സ്വർണാഭരണങ്ങൾ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാർത്തിക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണം പണയ വെച്ചത്
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മെട്രോപൊളിറ്റന്‍ പ്ലാന്‍ പ്രഖ്യാപിച്ച് കേരള ബജറ്റ്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബഡ്ജറ്റില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളില്‍ നഗരവികസനത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വര്‍ഷങ്ങളിര്‍
മനം കവര്‍ന്ന് ‘മദ്രാസ് മലര്‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അര്‍ജുനും ശ്രീതുവും, കൊയിലാണ്ടി പാലക്കുളം സ്വദേശി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
കൊയിലാണ്ടി: പാലക്കുളം സ്വദേശി സംവിധാനം ചെയ്ത ബിഗ്‌ബോസ് താരങ്ങള്‍ പ്രധാന വേഷത്തിലെത്തിയ ‘മദ്രാസ് മലര്‍’തമിഴ് മ്യൂസിക്കല്‍ ഷോര്‍ട് ഫിലിം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. പാലക്കുളം വെള്ളറക്കാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മനു ഡാവിഞ്ചി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ലവ് സ്റ്റോറിയിലൂടെ രണ്ട് രണ്ട് റൊമാന്റിക് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന വീഡിയോ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ്.
തന്ത്രി ബ്രഹ്‌മശ്രീ മേല്‍പ്പള്ളിമന ഉണ്ണികൃഷ്ണന്‍ അടി തിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വം; കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ പുതുക്കി നിര്‍മ്മിച്ച നാഗത്തറ സമര്‍പ്പിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ പുതുക്കി നിര്‍മ്മിച്ച നാദത്തറ സമര്‍പ്പിച്ചു. തന്ത്രി ബ്രഹ്‌മശ്രീ മേല്‍പ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടി തിരിപ്പാട് നിര്‍വ്വഹിച്ചു. പിഷാരികാവ് ദേവസ്വം മേല്‍ശാന്തി നാരായണന്‍ മൂസത്, ചന്ദ്രശേഖരന്‍ പുതിയേടുത്തു കണ്ടി, മധുസൂദനന്‍ നമ്പൂതിരി അയ്യാടത്തില്ലം സനല്‍ ശ്രീവിദ്യ, ശ്രീനിവാസന്‍ പാലത്തും വീട്ടില്‍, സന്തോഷ് കൈലാസ്, വാണി. പി.പി., എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. പത്മനാഭന്‍
പൂക്കാട് കാര്യത്ത് സബിന അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് കാര്യത്ത് സബിന അന്തരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: ജിതിന്‍. മകള്‍: തേജ പാര്‍വ്വതി. സഹോദരങ്ങള്‍: സബിത, ബബിത. സംസ്‌ക്കാരം ഉച്ചക്ക് 12 മണിക്ക് തുവ്വക്കോട് മേപ്പായി കുളത്തിനു സമീപം ഉള്ള വെട്ട് കാട്ട് കുനിയില്‍.