Category: Uncategorized
ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്; അറിയാം വിശദമായി
കോഴിക്കോട്: ജില്ലയില്‍ 2024- 2025 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ സിബിഎസ്ഇ /ഐസിഎസ്ഇ സിലിബസുകളില്‍ പത്താം ക്ലാസ് /പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+/A1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കാം. serviceonline.gov.in/kerala എന്ന വെബ്‌സൈറ്റില്‍ വഴി ആഗസ്റ്റ് 31 നകം അപേക്ഷിക്കണം.
കാണാതായ വടകര സ്വദേശി മരിച്ച നിലയിൽ
വടകര: രണ്ടുദിവസം മുമ്പ് വടകരയിൽനിന്ന് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പൂവാടൻഗേറ്റിനു സമീപം പുളിക്കൂൽ ശശി(61)യെയാണ് വീടിനു സമീപത്തെ വരോൽ കഞ്ഞിപ്പുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഇവിടെ വിളക്കുവയ്ക്കാനെത്തിയ സ്ത്രീയാണ് ഹാളിന്റെ വരാന്തയോട് ചേർന്ന് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. ശശിയെ ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോകാൻ
ദേശീയപാതയില്‍ മൂടാടിയില്‍ മരംമുറിഞ്ഞുവീണു; വന്‍ഗതാഗതക്കുരുക്ക്
മൂടാടി: മൂടാടിയില്‍ മരംമുറിഞ്ഞ് വീണ് ഗതാഗത തടസ്സപ്പെട്ടു. മൂടാടി ഐ.ജി ആശുപത്രിക്ക് മുന്‍വശത്തുളള വലിയ മരമാണ് മുറിഞ്ഞുവീണത്. പ്രദേശത്ത് വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. മൂടാടി മുതല്‍ കൊല്ലം ചിറയ്ക്ക് സമീപത്തുവരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. വടകര ഭാഗത്തേക്ക് നന്തിവരെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലാണ്. മരം മുറിച്ചുനീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
ആദരഅനുമോദന സമ്മേളനം സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ചേമഞ്ചേരി യൂണിറ്റ്
ചേമഞ്ചേരി: ആദരഅനുമോദന സമ്മേളനം സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ചേമഞ്ചേരി യൂണിറ്റ്. നീണ്ട 15 വര്‍ഷക്കാലം സംഘടനയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വി.പി. ബാലകൃഷ്ണന്‍ മാസ്റ്ററെയാണ് ചടങ്ങില്‍ ആദരിച്ചത്. പന്തലായനി ബ്ലോക്ക് കെ.എസ്.എസ്പി.യു പ്രസിഡണ്ട് എന്‍. കെ. മാരാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് ദാമോദരന്‍
നാളെ ഒരു തുള്ളി മദ്യം ലഭിക്കില്ല; കേരളത്തിലെ ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും അടഞ്ഞുകിടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കും. കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിലാണ് ഡ്രൈ ഡേ ആചരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് ഔട്ട്ലെറ്റുകൾ
വീണ്ടും കടലെടുത്ത് കാപ്പാട് ബീച്ച് റോഡ്; വാഹനഗതാഗതം ദുരിതത്തില്‍
കാപ്പാട്: കനത്ത മഴയില്‍ കടല്‍ക്ഷോഭത്തില്‍ കാപ്പാട് ബീച്ച് റോഡ് വീണ്ടും തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ബീച്ച് റോഡ് വാഹനഗതാഗതമല്ലാതായിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് ഇവിടെ റോഡ് കടല്‍ക്ഷോഭത്തില്‍ റോഡ് തകര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തോതിലുള്ള തിരമാലകള്‍ രൂപപ്പെട്ടതിനാല്‍ റോഡ് കടലെടുത്ത അവസ്ഥയാണുള്ളത്. തുവ്വപാറയിലെ അഞ്ഞൂറ് മീറ്ററോളം റോഡിന്റെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തികള്‍
കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് മൂടാടി സ്വദേശിനിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് മൂടാടി സ്വദേശിനിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മൂടാടി സ്വദേശിനി ഷംനയുടെ പേഴ്‌സ് ആണ് നഷ്ടമായത്. ഇന്നലെ വൈകീട്ട് 4.30 യോടെ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് കാണാതായത്. മൂന്ന് എ.ടി.എം കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ,ഡി എന്നിവയും 1500
ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക്
ചേമഞ്ചേരി: ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക്. ചേലിയ കഥകളി വിദ്യാലയം ഹാളില്‍ നടന്ന പരിപാടിയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് പുരസ്‌കാര ജേതാവിന്റെ പേര് ഔപചാരികമായി പ്രഖ്യാപിച്ചു. ചെണ്ട വാദ്യ രംഗത്തെ പ്രഗല്‍ഭനും ഗുരു ചേമഞ്ചേരിയുടെ കൂടെ നിരവധി വര്‍ഷം കഥകളിയില്‍
മൂടാടി പഞ്ചായത്തില്‍ നിന്നും ഇനി കാലാവസ്ഥ വ്യതിയാനങ്ങള്‍ കണ്ടെത്താം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിച്ചു
മൂടാടി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ മൂടാടി പഞ്ചായത്തില്‍ സ്ഥാപിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റ കെട്ടിടത്തിന്റ ഓപ്പണ്‍ ടെറസിലാണ് സ്ഥാപിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ഹിറ്റ് ആക്ഷന്‍ പ്‌ളാനിന്റ’ ഭാഗമായി 3 ലക്ഷം രൂപ ചിലവഴിച്ചാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും സിഗ്ന്നലുകള്‍
ലോക സംഗീതദിനത്തില്‍ കാപ്പാട് ബീച്ചില്‍ സംഗീത സന്ധ്യയൊരുക്കി കാപ്പാട് ഡിവിഷന്‍ വികസനസമിതി
കാപ്പാട്; ലോക സംഗീത ദിനത്തില്‍ കാപ്പാട് സംഗീതസന്ധ്യയൊരുക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസനസമിതി. അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാപ്പാട് പ്രദേശത്തെ കല്യാണ വീടുകളിലെ പാട്ടുകാരായ പഴയകാല മാപ്പിള കലാകാരന്‍മാര്‍ അബു പനായി, ഹസ്സന്‍ മുട്ടും തലക്കല്‍, പടിഞ്ഞാറത്താഴത്ത് അലി, കുട്ടിമാപ്പിളകത്ത് മുഹമ്മദ് കോയ എന്നിവരെയും കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ച