Category: Uncategorized
കക്കയത്ത് അതിശക്തമായ മഴ; കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നു, എകരൂല്‍-കക്കയം ഡാം റോഡില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
കക്കയം: കക്കയം ടൗണ്‍ മുതല്‍ ഡാം വരെയുള്ള ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് എകരൂല്‍-കക്കയം ഡാം റോഡില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. അതിശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. Test
ശക്തമായ തിരമാല; മീന്‍പിടിക്കുന്നതിനിടയില്‍ കൊളാവിപ്പാലത്ത് കടലില്‍ ഫൈബര്‍ വള്ളം തകര്‍ന്നു
പയ്യോളി: കടലില്‍ മത്സ്യം പിടിക്കുന്നതിനിടയില്‍ ഫെബര്‍ വള്ളം തകര്‍ന്നു. കൊളാവിപ്പാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ തിരമാലയില്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചാണ്അപകടം ഉണ്ടായത്. രണ്ട് എന്‍ഞ്ചിനും വലയും നഷ്ടപ്പെട്ടിട്ടുണ്ട്. കോട്ടക്കല്‍ മാടാളന്‍ അസീസിന്റ ഉടമസ്ഥതയിലുള്ളതാണ് ഫൈബര്‍ വള്ളം. കോട്ടക്കലിലെ കരീം, നാസര്‍ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. പരുക്കേറ്റ രണ്ട് പേരും
കോഴിക്കോട് ഐ.എച്.ആര്‍.ഡി യില്‍ സ്പോര്‍ട്‌സ് ക്വാട്ടയില്‍ സീറ്റ് ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: ഐ.എച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച സ്പോര്‍ട്‌സ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 0495-2765154.
തിരുവങ്ങൂര്‍ വെറ്റിലപ്പാറ കുഞ്ഞിപ്പെണ്ണമ്മ അന്തരിച്ചു
കൊയിലാണ്ടി: തിരുവങ്ങൂര്‍ വെറ്റിലപ്പാറ കുഞ്ഞിപ്പെണ്ണമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ തടവന്‍കയ്യില്‍ ആണ്ടി. മക്കള്‍: സി.പി മോഹനന്‍ (ഡബോയ്.ബറോഡ), സി.പി സുന്ദരന്‍ (ബോഡലി.ബറോഡ). മരുമക്കള്‍: സജീന (കൊയിലാണ്ടി ), സിജിന (ചെങ്ങോട്ട്കാവ്). ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വിട്ടുവളപ്പില്‍
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (01.08.2024) അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തില്‍ നാളെ (01.08.2024) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റ് മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
വയനാട് ഉരുൾപൊട്ടൽ ദുരന്തം; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും (ജൂലൈ30,31) തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഉരുള്‍പൊട്ടലില്‍ ഉണ്ടായ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും നിരവധി വീടുകളും കടകളുമടക്കം നാശനഷ്ടം
വയനാട് മുണ്ടക്കയത്ത് പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; മരണം അറുപതിലേറെ കടന്നു, 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
വയനാട്: മുണ്ടക്കയത്ത് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരണം 83 ആയി. 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മുണ്ടക്കയത്ത് പുഴയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് മുണ്ടക്കയത്ത് നിന്നും മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ മൂന്ന് തവണയാണ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ
കനോലി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ യുവാവ് മരിച്ചു
കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ യുവാവ് മരിച്ചു. കോഴിക്കോട് കനോലി കനാലില്‍ വീണ കുന്ദമംഗലം സ്വദേശി പ്രവീണ്‍ ദാസാണ് മരിച്ചത്. മീന്‍പിടിക്കുന്നതിനിടെ കനാലിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഇയാളെ കനാലില്‍ നിന്നും കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാളെ കണ്ടെത്തിയത്. സരോവരം കനോലി കനാലില്‍
അക്കാദമിക് കലണ്ടർ പുന:പരിശോധിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക; കൊയിലാണ്ടി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയുമായി ദേശീയ അധ്യാപക പരിഷത്ത്
കൊയിലാണ്ടി: വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് പ്രഖ്യാപിച്ച അക്കാദമിക് കലണ്ടർ പുന:പരിശോധിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസപ്പ് പരിഷ്കരിക്കുക, ഉച്ചഭക്ഷണത്തുക കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങൾ കൊയിലാണ്ടി ഉപജില്ലയിലെ സ്‌ക്കൂളുകളില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. തുടർന്ന്
കാര്‍ഗില്‍ വിജയദിവസം ആഘോഷിച്ച് കൊല്ലം ഗുഡ് മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്ബ്
കൊയിലാണ്ടി: കാര്‍ഗില്‍ വിജയദിവസം ആഘോഷിച്ച് കൊല്ലം ഗുഡ് മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്ബ്. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് ബൈക്ക് റാലി ഉദ്ഘാടനം ചെയ്തു. ഭദ്രദീപം കൊളുത്തി പുഷ്പാര്‍ച്ചന പിഷാരികാവ് ദേവസ്വം മാനേജരും കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വി.പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഗുഡ് മോണിംഗ് ഹെല്‍ത്ത്