Category: Uncategorized
തലശ്ശേരിയില്‍ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു; മരിച്ചെന്ന് കരുതി ഭര്‍ത്താവ് ജീവനൊടുക്കി
തലശ്ശേരി: പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം വീട്ടിൽ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ രവീന്ദ്രന്‍ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയില്‍ ഗുരുതരമായി പരിക്കേറ്റ പ്രസന്നയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും
പാലക്കുളത്ത് നിന്നും നന്തിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നന്തി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പാലക്കുളത്ത് നിന്നും നന്തിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നന്തി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. നന്തി സ്വദേശിയായ അഖിലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി 7.30 യ്ക്ക് ഇടയില്‍ പാലക്കുളത്ത് നിന്നും നന്തിയിലേയ്ക്കുള്ള ബൈക്ക് യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായത്. നന്തിയിലെത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം അറിഞ്ഞതെന്ന് അഖില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ബിരിയാണി ചലഞ്ച് മുതല്‍ മത്സ്യകച്ചവടം വരെ; വയനാടിനായി രാപകലില്ലാതെ അധ്വാനിച്ച് കൊയിലാണ്ടിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, ഒപ്പത്തിനൊപ്പം ചേര്‍ന്ന് നാട്ടുകാരും
കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി ഡിവൈഎഫ്ഐ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണത്തിനായി മത്സ്യകച്ചവടം മുതല്‍ ചക്ക വില്‍പ്പന വരെ നടത്തി പ്രവര്‍ത്തകര്‍. രാപകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുമ്പോള്‍ നാട്ടുകാരും ഡിവൈഎഫ്ഐക്കൊപ്പം അണിചേരുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്. ഡിവൈഎഫ്ഐ കൊയിലാണ്ടി സെന്റര്‍ മേഖലാ കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചില്‍ നാട്ടിലെ നിരവധി പേരാണ് പങ്കാളികളായത്. മേഖലാ
പയ്യോളി: മൂരാട് ഓയില്‍ മില്ലിലെ അണ്ടര്‍പാസിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇന്ന് രാത്രി 12 മണിമുതല്‍ ഹൈവേ ബ്ലോക്ക് ചെയ്യുമെന്ന് പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ റോഡില്‍ നിരന്തരമുള്ള വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് എന്നിവ പരിഹരിക്കുന്നതിനായുള്ള പണികളാണ് നടക്കുക. എന്‍.എച്ച് അധികൃതരും പയ്യോളി പോലീസും മുനിസിപ്പാലിറ്റി ചെയര്‍മാനും ബന്ധപ്പെട്ടാണ്
ചെങ്ങോട്ടുകാവിലെ ആക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ ആക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്. ചെങ്ങോട്ടുകാവിലെ വാഹനാപകടക്കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ ആക്രമണക്കേസാണെന്ന് കൊയിലാണ്ടി പൊലീസ് തെളിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴുകുടിക്കല്‍ ഭാഗത്തുള്ള മനീഷ്, മിഥുന്‍ എന്നിവര്‍ക്കെതിരെ 118 (3) ബി.എന്‍.എസ്, 3
നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് മുറിയും ഭിന്നശേഷി ശുചിമുറിയും ഉദ്ഘാടനം ചെയ്തു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ് കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ക്ലാസ് മുറിയുടെയും ഭിന്നശേഷി സൗഹൃദ ബാത്ത് റൂമിന്റെയും ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ എ.കെ. അബ്ദുള്‍ ഹക്കീം മുഖ്യാതിഥിയായി. ബാലുശ്ശേരി ബി.പി.സി.എം. മധുസൂദനന്‍,
കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (10 /08 /24) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ചിറ്റാരി കടവ്, ചിറ്റാരി കടവ് പമ്പ് ഹൗസ് , പുനത്തിൽ,കുന്നത്ത് മീത്തൽ ,മൂഴിക്കൽ മീത്തൽ , മുതുവോട്ട്, കോലത്ത്, തടോളിതാഴ, ആഴാവിൽ താഴെ, പറയച്ചാൽ, മഞ്ഞിലാട് കോളനി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും നാളെ ( 10 /08 /24 ) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30
ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും; വയനാട്ടിലും കോഴിക്കോടും ഉണ്ടായത് ഭൂചലനമോ, ആശങ്കയില്‍ ജനങ്ങള്‍
കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ ഭീതി അകലുന്നതിനിടയില്‍ വീണ്ടും ജനങ്ങളെ ആശങ്കയിലാക്കി ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം. ഇന്ന് രാവിലെ 10മണിയോടെയാണ് വയനാട്ടില അഞ്ച് പഞ്ചായത്തുകളില്‍ പ്രകമ്പനം അനുഭവപ്പെട്ടത്. പിന്നാലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെയും മാറ്റി തുടങ്ങിയിരുന്നു. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ
‘തച്ചന്‍കുന്നില്‍ നിന്നും അക്രമകാരികളായ തെരുവ്നായ്ക്കളെ പിടികൂടിയില്ല’,പകരം പിടികൂടിയത് നഗരസഭയിലെ വിവിധയിടങ്ങളില്‍ നിന്നും എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ തച്ചന്‍കുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി
പയ്യോളി: തച്ചന്‍കുന്നിലെ തെരുവുനായ ശല്യം അടിയന്തിരമായി പരിഹരിക്കുക, തെരുവ് വിളക്കുകള്‍ കത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ പ്രകടനം നടത്തി ഡി.വൈ.എഫ്.ഐ തച്ചന്‍കുന്ന് യൂണിറ്റ്. പ്രദേശത്തെ ഇടവഴികളിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമല്ലെന്നും നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികള്‍ കൃത്യമായി നഗരസഭ നടപ്പാക്കുന്നില്ലെന്നും ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ തച്ചന്‍കുന്ന് യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തിയത്. തെവുവ്‌നായ ശല്യം രൂക്ഷമായുള്ളത് തച്ചന്‍കുന്നിലാണെന്നും
തൊട്ടാൽ കൈപൊള്ളും; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,400രൂപയാണ്. ഒറ്റദിവസം കൊണ്ട് 600 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പവന്റെ വില ഉയര്‍ന്നതോടെ പണിക്കൂലി, ഹാള്‍മാര്‍ക്കിംങ് നിരക്ക്, നികുതി ഇതെല്ലമടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍