Category: Uncategorized

Total 2860 Posts

കീഴരിയൂര്‍ വലിയപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

കീഴരിയൂര്‍: വലിയപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ നായര്‍. മക്കള്‍: രാധാകൃഷ്ണന്‍, ലീല, ബാബു, പുഷ്പ , ഷീബ. മരുമക്കള്‍ : പരേതയായ ശ്രീജ, പദ്മിനി, കുഞ്ഞിക്കണാരന്‍ നായര്‍ ,രവി (കൊഴുക്കല്ലൂര്‍ ) സുരേഷ് (മുചുകുന്ന്) സുമതി. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

ശുചിത്വ കേരളം സുസ്ഥിര കേരളം; മികച്ച ഹരിത വിദ്യാലയം, ഓഫീസ്, അയല്‍ക്കൂട്ടം, ഹരിത പ്രഖ്യാപനം നടത്തി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ഹരിത പുരസ്‌ക്കാര പ്രഖ്യാപനം നടത്തി. ‘ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹരിത പ്രഖ്യാപനം.കൊയിലാണ്ടി നഗരസഭയിലെ ഹരിത വിദ്യാലയം, ഹരിത ഓഫീസ്, ഹരിത അയല്‍ക്കൂട്ടങ്ങള്‍, എന്നീ സെക്ഷനുകളിലാണ് പ്രഖ്യാപനം നടത്തിയത്. എംഎല്‍എ കാനത്തില്‍ ജമീല പ്രഖ്യാപിച്ചു. നഗരസഭയിലെ മുഴുവന്‍ ഓഫീസുകളും വിദ്യാലയങ്ങളും

‘സഫലം’; 140 ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി തുവ്വക്കോട് എല്‍.പി സ്‌കൂള്‍, ലോഗോ പ്രകാശനം ചെയ്തു

ചേമഞ്ചേരി: തുവ്വക്കോട് എല്‍.പി സ്‌കൂളിന്റെ 140ാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ‘സഫലം’ എന്ന പേരാണ് വാര്‍ഷികാഘോഷത്തിനായി നല്‍കിയിരിക്കുന്നത്. മുന്‍ അധ്യാപിക വി.കെ ശാന്തകുമാരി അഫ്‌സല്‍ പലോറത്തിന് നല്‍കി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെയാണ് ആഘോഷ പരിപാടികള്‍. അജയന്‍ ചെറൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കുനിയില്‍, കെ.

കൊടക്കാട് ശ്രീധരന്മാസ്റ്റരുടെ കവിതകളുടെ സംഗീതാവാവിഷ്‌കാരം; ശ്രീധരന്‍ മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി നവംബര്‍ 1ന്

പയ്യോളി: കൊടക്കാട് ശ്രീധരന്‍ മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 1 ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ്, പയ്യോളി ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍, എ.ഇ.ഓ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ശാസ്ത്ര പ്രചാരകന്‍, പ്രഭാഷകന്‍, കലാ-സാസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലൊം നാലുപതിറ്റാണ്ടിലേറെക്കാലം

മാലിന്യ മുക്തം നവകേരളം; കൊയിലാണ്ടി നഗരസഭ ഹരിത പുരസ്‌ക്കാരം പ്രഖ്യാപനം നവംബര്‍ 1 ന്

കൊയിലാണ്ടി: ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തിലേക്കായി മാലിന്യ മുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ഹരിത പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നു. നവംബര്‍ 1 ന് രാവിലെ 9 മണിക്ക് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. 2024 ഒക്ടോബര്‍ 2 (ഗാന്ധി ജയന്തി) മുതല്‍ 2025 മാര്‍ച്ച് 30 (അന്താരാഷ്ട്ര സീറോ വേസ്റ്റ്

പ്രത്യേക ശ്വസന വ്യായാമ ക്രമങ്ങളും, ഡാന്‍സും, ധ്യാനരീതികളും; സെന്‍ ലൈഫ് ആശ്രമം ചേമഞ്ചേരിയുടെ ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ ഫെസ്റ്റിവലിന് തുടക്കം

ചേമഞ്ചേരി: പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ സെന്‍ ലൈഫ് ആശ്രമം ചേമഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നടന്നു. ക്ടോബര്‍ 21ന് ആരംഭിച്ച മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍ നവംബര്‍ മൂന്നിന് അവസാനിക്കും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രത്യേക ശ്വസന വ്യായാമ ക്രമങ്ങളും, ഡാന്‍സും, ധ്യാനരീതികളും സമുന്നയിപ്പിച്ചുകൊണ്ടുള്ള

തിക്കോടിയില്‍ അടിപ്പാത ലഭിക്കുന്നത് വരെ ശക്തമായ പോരാട്ടം തുടരും; അടിപ്പാത അനുവദിച്ചുതരാത്ത സര്‍ക്കാരുകളുടെ നിലപാടിനെതിരെ ജനകീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു

തിക്കോടി: തിക്കോടിയില്‍ അടിപ്പാത ലഭിക്കുന്നത് വരെ ശക്തമായ പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിച്ച് ജനകീയ കണ്‍വെന്‍ഷന്‍. തിക്കോടിയില്‍ ചേര്‍ന്ന യോഗം ആര്‍.എം.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വേണു ഉദ്ഘാടനം ചെയ്തു. ദേശീയ പാതയുമായി ബന്ധപ്പെട്ട് തിക്കോടിയില്‍ നടക്കുന്ന അടിപ്പാത സമരം 3 വര്‍ഷം പിന്നിട്ടത്തിന് കാരണം കരാറു കമ്പനിയും, ഭരണ കൂടവും നടത്തുന്ന അഴിമതിയുടെ ഭാഗമാണെന്നും ഈ അഴിമതി

രണ്ടര വര്‍ഷമായിട്ടും സേവന വേതന വ്യവസ്ഥ കരാര്‍ പുതുക്കിയില്ല; കൊയിലാണ്ടിയില്‍ നാളെ ചുമട്ടുതൊഴിലാളികളുടെ സൂചനാ പണിമുടക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാളെ ചുമട്ടുതൊഴിലാളികളുടെ സൂചനാപണിമുടക്ക്. രണ്ടരവര്‍ഷമായിട്ടും സേവനവേതന വ്യവസ്ഥ കരാര്‍ പുതുക്കാത്ത വ്യാപാരവ്യവസായി ഏകോപനസമിതിയുടെ നയത്തിനെതിരെയാണ് പണിമുടക്ക് നടത്തുന്നത്. കൊയിലാണ്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ സി.ഐ.ടി.യു പ്രസിഡണ്ട് അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്മയില്‍ എന്‍.വി സ്വാഗതം പറഞ്ഞു. പി.നാരായണന്‍, കെ.കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു. പി.എം സത്യന്‍ നന്ദി പറഞ്ഞു.

ഇരിങ്ങത്ത് നമ്പി പറമ്പത്ത് രവീന്ദ്രന്‍ അന്തരിച്ചു

പയ്യോളി: ഇരിങ്ങത്ത് നമ്പിപറമ്പത്ത് രവീന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ആര്‍.ജെ.ഡി തുറയൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗമാണ്. ഭാരൃ: റീന (ഇരിങ്ങത്ത് വനിത സഹകരണ സംഘം ജീവനക്കാരി) മക്കള്‍: കീര്‍ത്തി, കൃഷ്ണ. മരുമക്കള്‍: അഭിലാഷ് (ഇന്തൃന്‍ ആര്‍മി, ചെറുവണ്ണൂര്‍) സഹോദരങ്ങള്‍: ഗോപാലന്‍ നമ്പൃാര്‍, ലക്ഷമി കുട്ടി അമ്മ, ഗംഗാധരന്‍ നമ്പൃാര്‍, ഗോവിന്ദന്‍ നമ്പൃാര്‍, ജാനകി, ശാന്ത, പരേതനായ

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ റിമാൻഡിൽ, വനിത ജയിലിലേക്ക് മാറ്റും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തളിപ്പറമ്പ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിവ്യയെ ഹാജരാക്കിയത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി രാവിലെ തള്ളിയിരുന്നു. ഇതിനുപിന്നാലെ കണ്ണപുരത്ത് വച്ചാണ് കണ്ണൂര്‍ എസിപി ടി