Category: Uncategorized

Total 2638 Posts

മൂടാടി പഞ്ചായത്തും യുവ ക്ലബ്ബും മുന്നിട്ടിറങ്ങി, ഇന്തോനേഷ്യന്‍ ഓപ്പണ്‍ മത്സരത്തിന്റെ സാമ്പത്തികച്ചെലവ് കണ്ടെത്തി; കൊയിലാണ്ടിയുടെ പാരാ ബാഡ്മിന്റണ്‍ താരം ഏഷ്യന്‍ ഗെയിംസില്‍ മാറ്റുരയ്ക്കണമെങ്കില്‍ ഇനിയും വേണും സുമനസുകളുടെ കരുതല്‍

മൂടാടി:കൊയിലാണ്ടിയുടെ ബാഡ്മിന്റണ്‍ താരം മുചുകുന്ന് സ്വദേശി കെ.ടി.നിതിന് പ്രതീക്ഷയേറുകയാണ്, സാമ്പത്തികച്ചിലവ് വഹിക്കാനാവാത്തതിനാല്‍ നഷ്ടപ്പെടുമെന്ന കരുതിയ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് നാടിന്റെ കരുതലില്‍ നിതിന്റെ കയ്യെത്തും ദൂരത്തെത്തിക്കഴിഞ്ഞു, ഇനിയുള്ളത് ജപ്പാന്‍ ഓപ്പണിനായി വേണ്ട ചെലവാണ്. നാട് നാട്ടുകാരും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നിതിനിപ്പോള്‍. മൂടാടി പഞ്ചായത്തും യുവ ക്ലബ്ബുമാണ് നിതിനുവേണ്ടി മുന്നിട്ടിറങ്ങിയത്. ചുരുങ്ങിയ ദിവസങ്ങളില്‍ക്കുള്ളില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ; കൊയിലാണ്ടി നഗരസഭയില്‍ ജനകീയ ശില്പശാല നാളെ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജനകീയ ശില്പശാല നാളെ. ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ശില്പശാല സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ഹാളില്‍ രാവിലെ 10 മണി മുതലാണ് ശില്പശാല. കാനത്തില്‍ ജമീല എം.എല്‍.എ ശില്പശാല ഉദ്ഘാടനം ചെയ്യും. ശില്പശാലയില്‍ നഗരസഭയുടെ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിന്റെ

‘പറയാന്‍മറന്ന കുറെ ഇഷ്ടങ്ങള്‍ മനസ്സില്‍ ബാക്കിയുണ്ട്, നിലാവിന്റെ നിഴലില്‍ മൈലാഞ്ചിച്ചോട്ടിലിരുന്ന് നമുക്ക് ഓര്‍മ്മകളുടെ അറതുറക്കണം’; ഒഞ്ചിയം ഉസ്മാന്‍ ഒരിയാന എഴുതിയ കഥ ‘വെറുതേ ഒരു ജീവിതം’

കഥ : വെറുതേ ഒരു ജീവിതം ഒഞ്ചിയം ഉസ്മാൻ ഒരിയാന.  സമയം കഴിഞ്ഞു. എന്റെ റസിഡന്റ് പെർമിറ്റിന്റെ കാലാവധി തീർന്നു. ഇനി ഇവിടെ തങ്ങാൻ അനുവാദമില്ല. നീ സങ്കടപ്പെടല്ല. കരയാതിരിക്കൂ. മൈലാഞ്ചിയായി നിന്റെ അരികിൽ തന്നെ ഞാൻ ഉണ്ടാവും . പിന്നെന്തിനാ ഇങ്ങനെ നിലവിളിക്കുന്നത് ? നിനക്ക് എന്നെ വന്ന് കാണാലോ. തൊടാലോ. സംസാരിക്കാലൊ .ചേർന്ന്

തെങ്ങിന്‍ തൈകള്‍, ജൈവ വളം എന്നിവ സബ്‌സിഡി നിരക്കില്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ സമഗ്ര നാളീകേര വികസന പദ്ധതിയ്ക്ക് തുടക്കമായി

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ സമഗ്ര നാളീകേര വികസനന പദ്ധയിയ്ക്ക് തുടക്കമായി. കൃഷിഭവന്റെ 2024 ജനകീയാസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയില്‍ 8000 തെങ്ങുകള്‍ക്ക് കുമ്മായം, ട്രൈക്കോഡെര്‍മ മിത്രകുമിള്‍ ചേര്‍ത്ത ജൈവവളം, തെങ്ങിന്‍ തൈകള്‍ എന്നിവ 75% സബ്‌സിഡിയിലും പൊട്ടാഷ് 50% സബ്‌സിഡിയിലും ലഭിക്കും. കൂടാതെ പദ്ധതിയിലെ

സംവാദങ്ങളും കലാപരിപാടികളും; ബാലസംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖല സമ്മേളനം പി.വി.സത്യനാഥന്‍ നഗറില്‍

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖല സമ്മേളനം പി.വി.സത്യനാഥന്‍ നഗറില്‍ (പന്തലായനി നോര്‍ത്ത് ) 2024 ആഗസ്ത് 20 ന് ബാലസംഘം സംസ്ഥാന കമ്മറ്റി അംഗം അഭയ് രാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ദേവനന്ദ അധ്യക്ഷത വഹിച്ചു. സംഘാടസമിതി ചെയര്‍മാന്‍ കെ.പി.പത്മരാജ് സ്വാഗതവും ബാലസംഘം മേഖല സെക്രട്ടറി അനുരുദ്ധ് എസ്.എസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പാര്‍വ്വണ ഷാജു

രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്‍മദിനം ആചരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

കീഴരിയൂര്‍: രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്‍മദിനം ആചരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. സദ്ഭാവനാ ദിനമായാണ് ആചരിച്ചത്. പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇ.എം മനോജ്, കോണ്‍ഗ്രസ് ഭാരവാഹികളായ ഇ. രാമചന്ദ്രന്‍, എം.എം രമേശന്‍, ഒ.കെ.

പേരാമ്പ്രയില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ ക്യാംപെയിന്‍ സംഘടിപ്പിച്ച് കേരള സ്റ്റേറ്റ്എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി

പേരാമ്പ്ര: എച്ച്.ഐ.വി,എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ഐ.ഇ.സി വാന്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് കേരള സ്റ്റേറ്റ്എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ക്യാംപെയിന്‍ സംഘടിപ്പിച്ചത്. ഓഗസ്റ്റ് 12 മുതല്‍ 25 വരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടക്കുന്ന പ്രചരണ പരിപാടിയുടെ പേരാമ്പ്ര ഏരിയ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്

നന്തി ബസാർ പടിഞ്ഞാറെ കണ്ടോത്ത് വിനീത അന്തരിച്ചു

നന്തി ബസാർ: പടിഞ്ഞാറെ കണ്ടോത്ത് വിനീത അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: സുരേഷ് ബാബു. മക്കൾ: ഉമാദേവി (ജെഡിടി ഇസ്ലാമിക് ബീഫാം വിദ്യാർത്ഥിനി), ഹരിനന്ദൻ (മലബാർ കോളേജ് ഓഫ് ആർട്സ് & സയൻസ് മൂടാടി). അച്ഛൻ: പരേതനായ അപ്പു. അമ്മ: പരേതയായ ജാനു. സഞ്ചയനം: ബുധനാഴ്ച.

മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച പ്രാദേശിക അവധി

മേപ്പയ്യൂര്‍:. മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. പകരം ആഗസ്റ്റ് 31 ശനിയാഴ്ച സ്‌കൂളിന് പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ എം.സക്കീര്‍ അറിയിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ ഫലത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ – യു.ഡി .വൈ. എഫ് പ്രവര്‍ത്തകര്‍ മേപ്പയ്യൂര്‍ ടൗണില്‍ വെള്ളിയാഴ്ച ഏറ്റുമുട്ടിയിരുന്നു.

കീഴൂരില്‍വെച്ച് കാഴ്ചപരിമിതിയുള്ളയാളെ ആക്രമിച്ച സംഭവം; അയനിക്കാട് സ്വദേശി പിടിയില്‍

പയ്യോളി: കീഴൂരില്‍ വെച്ച് കാഴ്ച പരിമിതനെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയായ അയനിക്കാട് സ്വദേശി പിടിയില്‍. അയനിക്കാട് കുന്നുംപുറത്ത് അനൂപിനെയാണ് പയ്യോളി പൊലീസ് സംഘം വടകരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെ കീഴൂര്‍ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കാഴ്ച പരിമിതനായ കണ്ണൂര്‍ സ്വദേശി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കളക്ഷന്‍ റിസീവറായ റഫീഖ് റോഡരികിലൂടെ