Category: Uncategorized

Total 2638 Posts

റാസല്‍ഖൈമയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ബാലുശ്ശേരി എകരൂല്‍ സ്വദേശിയായ യുവാവ് മരിച്ചു

റാസല്‍ഖൈമ (യു.എ.ഇ): റാസല്‍ഖൈമയില്‍ ട്രെക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലുശ്ശേരി എകരൂല്‍ സ്വദേശിയായ യുവാവ് മരിച്ചു. എകരൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ അതുല്‍ (27) ആണ് മരിച്ചത്. തിങ്കളാഴ്ച റാസല്‍ഖൈമ സ്റ്റീവന്‍ റോക്കിലായിരുന്നു അപകടം. അതുല്‍ ഓടിച്ചിരുന്ന ട്രക്ക് ലോഡുമായി ക്രഷറിലേക്ക് വരുമ്പോള്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്. ശശികുമാര്‍-അജിത

കൊയിലാണ്ടി കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ തിമിംഗലത്തെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍

കൊയിലാണ്ടി: കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണന്‍കടവ് ജംഗ്ഷനില്‍ അഴിമുഖത്ത് വടക്കുഭാഗത്ത് കടല്‍ഭിത്തിയ്ക്ക് സമീപമായാണ് തിമിംഗലം കുടുങ്ങിയത്. കടല്‍ഭിത്തിയ്ക്ക് സമീപത്തേയ്ക്ക് മീനിനെ ഭക്ഷിക്കാനായി എത്തിയ തിമിംഗലം കടല്‍ഭിത്തിയില്‍ തട്ടി കുടുങ്ങുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്ഥലത്തെ മണ്ണില്‍തട്ടി തിരിച്ച് കടലിലേയ്ക്ക്

കൊടക്കാട്ട് ബാബു മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊയിലാണ്ടി: സാമുഹ്യ സാംസാകാരിക പ്രവര്‍ത്തകനും മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്ന കൊടക്കാട്ട് ബാബു മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പി. രത്‌നവല്ലി ടീച്ചര്‍, രാജേഷ് കീഴരിയൂര്‍, വി.വി സുധാകരന്‍, നടേരി ഭാസ്‌കരന്‍, അഡ്വ പി.ടി. ഉമേന്ദ്രന്‍, എന്‍ ദാസന്‍, സുനില്‍ വിയൂര്‍, ഷംനാസ് എം.പി, അരിക്കല്‍

സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നന്മയ്ക്ക്…, കരുത്തേകാന്‍ ഒരുമിക്കാം; പയ്യോളിയില്‍ കെ.സി.ഇ.യു ജനകീയ ക്യാമ്പയിന്‍ ആരംഭിച്ചു

പയ്യോളി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയന്‍ (സിഐടിയു) പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു. സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നന്മയ്ക്ക് കരുത്തേകാന്‍ ഒരുമിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. പയ്യോളി എ.കെ.ജി മന്ദിരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി ടി. ചന്തു ഉദ്ഘാടനം ചെയ്തു. എസ്.കെ അനൂപ് അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭ 37 ആം വാര്‍ഡില്‍ സ്ഥാപിച്ച മിനി മാസ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഷാഫി പറമ്പില്‍ എം.പി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 37 ആം വാര്‍ഡില്‍ സ്ഥാപിച്ച മിനി മാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി ഐ സ്പ്ലാന്റ് റോഡ്, കസ്റ്റംസ് റോഡ്, ഹാര്‍ബര്‍ പരിസരം എന്നിവിടങ്ങളിലാണ് മൂന്ന് മിനി മാസ് ലൈറ്റുകള്‍ സ്ഥാപിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ വി.പി ഇബ്രാഹിംകുട്ടി

വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റ് ഒഴിവ്; വിശദമായി നോക്കാം

വടകര: മടപ്പള്ളി ഗവ.കോളജിൽ നാലു വർഷ ബിരുദത്തിലെ ഫിസിക്സ്, കണക്ക്, കെമിസ്ട്രി ഒന്നാം സെമസ്റ്ററിൽ ഒഇസി വിഭാഗത്തിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10മണിക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9188900231.‌ വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേഷനുള്ള കോ.ഓപ്പറേറ്റീവ് കോളജിൽ വിവിധ ബിരുദ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9020466406. ഉമ്മത്തൂർ: എസ്ഐഎഎസ് കോളജിൽ ഡിഗ്രി കോഴ്സുകളിൽ

കൊയിലാണ്ടിയില്‍ അമൃതമഠം സത്സംഗ സമിതി ലളിതാ സഹസ്രനാമ മഹായജ്ഞം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി അമൃത മഠം സത്സംഗ സമിതി അമൃതം ലളിതം സുന്ദരം എന്ന ലളിതാ സഹസ്രനാമ മഹായജ്ഞം നടത്തി. യജ്ഞം അമൃതമഠം ജനറല്‍ സെക്രട്ടറി ശ്രീമദ് സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. യജ്ഞം കോര്‍ഡിനേറ്റര്‍ സുമേധാമൃത ചൈതന്യ, സ്വാമിനി ഭവ്യാമൃത പ്രാണാ, അതുല്യാമൃത പ്രാണാ, നിഷ്ഠാമൃത

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കോ നേരിയ മഴയ്‌ക്കൊ സാധ്യതയുണ്ടെന്നും

പേരാമ്പ്ര സബ്ജില്ലാ സബ് ജൂനിയര്‍ ഫുഡ്‌ബോള്‍ ഫൈനല്‍ മത്സരം; ചാമ്പ്യന്‍മ്മാരായി നടുവണ്ണൂര്‍ എച്ച്.എസ്.എസ്

നടുവണ്ണൂര്‍: സബ് ജില്ലാ ഫുട്‌ബോള്‍ മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി നടുവണ്ണൂര്‍ എച്ച്.എസ്.എസ് ടീം. വാകയാട് എച്ച്.എസ്.എസ്സില്‍ ല്‍ വെച്ചാണ് പേരാമ്പ്ര സബ് ജില്ലാ സബ് ജൂനിയര്‍ ഫുഡ്‌ബോള്‍ ഫൈനല്‍ നടന്നത്. കല്ലാനോട് സെന്റ് മേരീസ് എച്ച്.എസ്.എസ്സിനെ നെ പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മ്മാരായത്. മുന്‍ മഹാരാഷ്ട്രാ രഞ്ജി താരം റിഷിദാസ് വിജയികള്‍ക്ക് ട്രോഫി

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പാറക്കടവില്‍ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

നാദാപുരം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാറക്കടവില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജിയാറുള്‍ മീന്‍ (33), തഹറപ്പ് ഹല്‍ദാര്‍ (44), അലാവുദീന്‍ ഷെഖ് (26), മഥാപ്പൂര്‍ സ്വദേശി അബ്ദുറഹീം ഷെഖ് (28) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.എ എം.പി വിഷ്ണവും സംഘവും