Category: Uncategorized

Total 2860 Posts

വിശപ്പിന്റെ നിസ്സഹായത വിവരിക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’; പുസ്തക ചര്‍ച്ചയുമായി എളാട്ടേരി അരുണ്‍ ലൈബ്രറി

കൊയിലാണ്ടി: പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥ ഗ്രന്ഥശാല സാംസ്‌കാരിക പ്രവര്‍ത്തകയായ ഷീജ. ടി.മേലൂര്‍ അവതരിപ്പിച്ചു. ലൈബ്രറി വനിതാ വേദി സെക്രട്ടറി കെ. അനുഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതാവേദി പ്രസിഡണ്ട് കെ.റീന അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എന്‍.എം നാരായണന്‍, സെക്രട്ടറി ഇ. നാരായണന്‍, വി.കെ

വിരിവെക്കാനും ഭക്ഷണത്തിനും സൗകര്യം: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം അയ്യപ്പ സേവാ കേന്ദ്രം തുറന്ന് സേവാഭാരതി

ചേമഞ്ചേരി: മനുഷ്യനെ ഈശ്വരനായി കണ്ട് അവനെ പരിചരിചരിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്നത് ഭാരത ആദര്‍ശമാണെന്ന് പ്രബുദ്ധകേരളം മുഖ്യ പത്രാധിപരും, തൃശ്ശൂര്‍ പൂങ്കുന്നം ശീരാമകൃഷ്ണാശ്രമത്തിലെ സന്യാസിയുമായ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം സേവാഭാരതി ഒരുക്കിയ അയ്യപ്പ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്‍.മധുമീനച്ചില്‍ മുഖ്യഭാഷണം നടത്തി.

നന്തിയില്‍ റെയില്‍വേ അടിപ്പാത സമരം വീണ്ടും ശക്തിപ്പെടുന്നു; ധര്‍ണ്ണയും ഒപ്പ് ശേഖരണവുമായി ജനകീയ സമിതി

നന്തി ബസാര്‍: നന്തിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഒപ്പ് ശേഖരണവും ധര്‍ണ്ണയും സംഘടിപ്പിച്ചു. കടലൂര്‍, പുളിമുക്ക്, നാരങ്ങോളികുളം, കോടിക്കല്‍, മുത്തായം തുടങ്ങിയ സ്ഥലങ്ങളിലുള്ള ജനങ്ങള്‍ക്ക് റെയില്‍ പാളം മുറിച്ചുകടക്കാന്‍ വിഷമിക്കുന്ന ഈ സമയത്ത് പ്രസ്തുത സ്ഥലത്തെല്ലാം റെയില്‍വേ വഴികളെല്ലാം അടച്ചു കൊണ്ടിരിക്കുകയാണ്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനെതിരെ റെയില്‍വേ കര്‍ശന നടപടി എടുക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടിലായ ജനങ്ങള്‍

രോഗ ചികിത്സയ്ക്ക് സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യം; നഗരസഭയിലെ മൂന്നാമത്തെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ പെരുവട്ടൂരില്‍ പ്രവര്‍ത്തനം തുടങ്ങി

കൊയിലാണ്ടി: പൊതു ജനത്തിന് ഏറെ ഉപകാരപ്രദമായ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ പെരുവട്ടൂരില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭയിലെ മൂന്നാമത്തെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററാണിത്. മറ്റു രണ്ടെണ്ണം കൊല്ലം, കൊയിലാണ്ടി ബീച്ച് എന്നിവിടങ്ങളില്‍ മുന്‍പേ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ തന്നെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഹെല്‍ത്ത് ആന്റ്

തിരുവങ്ങൂര്‍ കടവത്ത് താഴെ കെ.ടി.ദാമോദരന്‍ അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂര്‍ കടവത്ത് താഴെ കെ.ടി.ദാമോദരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ചതാണ്. ഭാര്യ: ശൈലജ. മകന്‍: ഷിബിന്‍ ഷാജ്. സംസ്‌കാരം: വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കൊട്ടിക്കയറി കുട്ടികള്‍ ; ചെണ്ടമേളത്തില്‍ രണ്ടാം തവണയും ജേതാക്കളായി ജിഎച്ച്എസ്എസ് നടുവണ്ണൂര്‍

നടുവണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാംതവണയും പേരാമ്പ്ര സബ്ജില്ലാ ചെണ്ടമേളത്തിന്റെ ജേതാക്കളായി ജിഎച്ച്എസ്എസ് നടുവണ്ണൂര്‍. ദേവാനന്ദ് തേജസ്, ജഗന്‍ സൂര്യ, അലന്‍ നാരായണന്‍, സഞ്ജയ് ശങ്കര്‍, നിവേദകൃഷ്ണ,ദേവദത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഉള്ള്യേരി നിഷാന്ത് മാരാര്‍ അജിത് കുമാര്‍ കൂമുള്ളി, സന്ദീപ് എന്നീ ഗുരുക്കന്മാരാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇവരെ പരിശീലിപ്പിച്ചിട്ടുള്ളത്. ടീമിലെ അംഗമായ ബിആര്‍

‘നിരാലംബരെയും അനാഥരെയും ചേര്‍ത്ത് നിര്‍ത്തിയ പ്രസ്ഥാനം’; മുസ്ലിം ലീഗ് ‘ടേക്ക് ഓഫ്’ ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖ സമ്മേളനങ്ങള്‍ക്ക് തുടക്കം

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് ‘ടേക്ക് ഓഫ്’ ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖ സമ്മേളനങ്ങള്‍ക്ക് തുടക്കം. വി പി അബ്ദുസ്സലാം മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മലബാറിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ നിരാലംബരും അനാഥകളുമായി തീര്‍ന്ന ഒരു കാലഘട്ടത്തില്‍ അവരെ ചേര്‍ത്തുപിടിച്ച് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന മിസ്ഹബ്

‘തടഞ്ഞുവെച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുക’; ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ തിക്കോടി മണ്ഡലം വാര്‍ഷിക സമ്മേളനം

തിക്കോടി: കേരള പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ തിക്കോടി മണ്ഡലം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. തടഞ്ഞുവെച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്ന് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പള്ളിക്കര സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വേണു പുതിയടുത്ത് അധ്യക്ഷനായ യോഗത്തില്‍ മഠത്തില്‍ രാജീവന്‍, ബാലന്‍ ഒതയോത്ത്, പി. വത്സരാജ്

അസാപ് കേരളയില്‍ കോഡിങ് സ്‌കില്‍സ് ഓണ്‍ലൈന്‍ കോഴ്‌സ്; വിശദമായി നോക്കാം

കോഴിക്കോട്’ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ കോഡിങ് സ്‌കില്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (NCVET) സര്‍ട്ടിഫിക്കേഷനോടുകൂടിയുള്ള ഓണ്‍ലൈന്‍ കോഴ്സിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. https://asapkerala.gov.in/course/coding-skills/ എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999601.    

ഹീമോഗ്ലോബിന്‍ ടെസ്റ്റ് മുതല്‍ ബി.പി പരിശോധന വരെ; എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ പരിശോധനയില്‍ പങ്കെടുത്തത് നൂറിലധികം പേര്‍

കൊയിലാണ്ടി: സൗജന്യ പ്രഷര്‍- ഷുഗര്‍ പരിശോധന സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി. സുരക്ഷാ പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശോധന എല്ലാ മാസവും നടത്തിവരുന്നുണ്ട്. ലൈബ്രറിയില്‍ വെച്ചാണ് പരിശോധന ന ത്തിയത്. നൂറിലധികം പേര്‍ പരിശോയ്ക്കായി ലൈബ്രറിയില്‍ എത്തിച്ചേര്‍ന്നു. വനിതാ വേദി സെക്രട്ടറി അനുഷ, ടെക്‌നീഷ്യന്‍ ഗംഗജ, പി കെ ശങ്കരന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.