Category: Uncategorized

Total 2859 Posts

പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിനു നേരെ അക്രമം; ജനൽ ചില്ലും മെയിൻ സ്വിച്ച് ബോർഡും അടിച്ചു തകർത്തു

പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതാ കൌൺസിലരുടെ വീടിനു നേരെ അക്രമം. ഇരുപത്തിയോന്നാം വാർഡ് കൗൺസിലർ ഫാത്തിമയുടെ പെരുമാൾ പുരത്തെ സി പി ഹൌസിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനൽ ചിലും മെയിൻ സ്വിച്ച് ബോർഡും ബൾബും അടിച്ചു തകർത്തു. ഇന്നലെ രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. ആരോ വീടിന്റെ കാളിങ് ബെൽ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിന് മുന്നില്‍ അകപ്പെട്ട നാല് ജീവനുകള്‍ രക്ഷിച്ച വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍ മുനീര്‍ നടുവണ്ണൂരിനെ ആദരിച്ച് കൊയിലാണ്ടി എസ്സ്.എ.ആര്‍.ബി.ടി.എം.കോളേജ് 1991-93 വര്‍ഷ ബാച്ച് സൗഹൃദ കൂട്ടായ്മ

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ അകപ്പെട്ട നാല് പേരുടെ ജീവന്‍ രക്ഷിച്ച കോഴിക്കോട് വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍ മുനീര്‍ നടുവണ്ണൂരിനെ ആദരിച്ച് കൊയിലാണ്ടി എസ്സ്. എ.ആര്‍.ബി. ടി.എം. ഗവ: കോളേജ് 1991-93 വര്‍ഷത്തെ പ്രീ ഡിഗ്രി ബാച്ച് സൗഹൃദ കൂട്ടായ്മ. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ഇക്ബാല്‍ പയ്യോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ ഇന്റര്‍വ്യൂ നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സിങ്ങില്‍ നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 3 ന് ഉച്ച രണ്ട് മണിക്ക് നടത്തും. ബിഎസ്‌സി നഴ്‌സിങ് ബിരുദം/ജനറല്‍ നഴ്‌സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍

സിനിമാപ്രേമികളെ ഇതിലേ..; വടകരയിൽ ഇന്നും നാളെയും സിനിമാ പ്രദർശനം

വടകര: ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ രണ്ട് മലയാള ചലച്ചിത്രങ്ങൾ വടകരയിൽ പ്ര​ദർശിപ്പിക്കുന്നു. ആർട്ട് ഹൗസ് ഫിലിം സൊസൈറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. സന്തോഷ് ബാബു സേനനും സതീഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത ‘ആനന്ദ് മൊണാലിസ മരണവും കാത്ത്’, പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഇന്നും നാളെയുമായി വടകര മുനിസിപ്പൽ

അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു

പയ്യോളി: അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ മക്കൾ: കണാരൻ , കണ്ണൻ , ബാബു, ശോഭ, ഇന്ദിര, പരേതനായ ബാലകൃഷ്ണൻ മരുമക്കൾ: ചന്ദ്രിക ഇരിങ്ങൽ, വത്സല, ശാന്ത പെരിങ്ങാട്ട്, ലീല ആവള, ചന്ദ്രൻ തിക്കോടി, പരേതനായ ബാബു പള്ളിക്കര സംസ്കാരം ഇന്ന് രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ നടക്കും.

‘സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുക, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് തസ്തിക ആശുപത്രികളില്‍ നിര്‍ബന്ധമാക്കണം’; ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

കുറ്റ്യാടി: കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റ്യാടിയില്‍ സംഘടിപ്പിച്ചു. ഡോ.ഡി. സച്ചിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഔഷധ വില വര്‍ദ്ധന നീക്കം പിന്‍വലിക്കുക, ജീവന്‍ രക്ഷാ മരുന്നുകളുടെ നികുതികള്‍ പിന്‍വലിക്കുക, സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുക. എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. ആന്റിബയോടിക് മരുന്നുകളുടെ അമിത ഉപയോഗവും ,

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു

തിരുവമ്പാടി: പോലീസുകാരൻ കുഴഞ്ഞു വീണ്‌ മരിച്ചു. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സി പി ഒ പെരികിലത്തിൽ ഷാജിയാണ് മരിച്ചത്. നാൽപ്പത്തിനാല് വയസായിരുന്നു. പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ നിന്ന് ചായ കുടിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: നൈസിൽ ജോർജ് മക്കൾ: അലൻ്റ്, ആൻലിയ.

അയ്യങ്കാളി ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അറിയാം വിശദമായി

പേരാമ്പ്ര: 2024-25 വര്‍ഷം അയ്യങ്കാളി സ്മാരക ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. യുപി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി പട്ടികവര്‍ഗത്തില്‍പ്പെട്ട, 5, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാന്‍ പാടില്ല. അപേക്ഷകര്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ നാല്, ഏഴ് ക്ലാസുകളില്‍ എല്ലാ

‘അക്കുത്തിക്കുത്ത്’; 71 അങ്കണവാടികളില്‍ നിന്നായി 630തോളം കുട്ടികള്‍, കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവ വേദിയില്‍ നിറഞ്ഞാടി കുരുന്നുകള്‍

കൊയിലാണ്ടി: നഗരസഭ അങ്കണവാടി കലോത്സവം അരങ്ങേറി. ‘അക്കുത്തിക്കുത്ത്’ എന്ന പേരില്‍ നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലോത്സവം അരങ്ങേറിയത്. കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 71 അങ്കണവാടികളിലെ 630 തോളം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത

ഫോട്ടോഗ്രഫി ഇഷ്ടമുള്ളവരാണോ?; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റനോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസി യും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍-4 ന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയം: ബേപ്പൂര്‍ പൈതൃക ടൂറിസം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളൂ. ഫോട്ടോ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശേഷം beyporeinternationalwaterfest എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ടാഗ്