Category: Uncategorized

Total 2857 Posts

നവംബര്‍ മാസത്തെ റേഷൻ ഇതുവരെ വാങ്ങിയില്ലേ?; ഇനി രണ്ട് ദിവസം കൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 2024 ഡിസംബർ മാസത്തെ റേഷൻ വിഹിതം

കൊയിലാണ്ടിയില്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍; സ്‌റ്റേഷനറി കടയ്ക്ക് മുന്നില്‍ തീപിടിച്ചത് അണയ്ക്കുന്നതിനിടെ കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം

കൊയിലാണ്ടി: കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് സമീപം പുലര്‍ച്ചെ രണ്ട് അപകടങ്ങള്‍ സംഭവിച്ചു.  എസ്.ബി.ഐ ബാങ്കിന് സമീപത്തെ സ്റ്റേഷനറി കടക്ക് മുന്നില്‍ തീപിടിച്ചത് അണയ്ക്കുന്നതിനിടെ കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 2.30 തോടെയാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. എസ്.ബി.ഐ ബാങ്കിന് സമീപത്തെ കെ.ടി സ്റ്റാര്‍ എന്ന സ്റ്റേഷനറി കടയ്ക്ക് മുന്നിലെ തട്ടിന് തീപിടിച്ചതിനെ

ജില്ലാ കളക്ടറുടെ ഇന്റേണുകളാവാന്‍ അവസരം; വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 ജനുവരി-ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതുവഴി അവസരം ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍

അനുഭവങ്ങള്‍ പങ്കുവെച്ച് അഭിനേതാക്കള്‍; സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നാടക പ്രവര്‍ത്തക സംഗമവുമായി പൂക്കാട് കലാലയം

ചേമഞ്ചേരി: സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുക്കാട് കലാലയം നാടക പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. കലാലയം അവതരിപ്പിച്ച 35 ഓളം പ്രഫഷനല്‍ – അമേച്വര്‍ നാടകങ്ങളിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു. സര്‍ഗവനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കലാലയം പ്രസിഡണ്ട് യു.കെ രാഘവന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ തിരുവങ്ങൂര്‍ കലാകാരന്മാരെ പരിചയപ്പെടുത്തി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശിവദാസ്

കേരളോത്സവത്തില്‍ മത്സരിക്കണോ? എങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്തോളൂ; കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ എട്ടുവരെ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28ന് തുടങ്ങും. ഡിസംബര്‍ എട്ടുവരെയാണ് മത്സരങ്ങള്‍ നടക്കുക. നഗരസഭാ പരിധിയിലെ 15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കലാമത്സരങ്ങള്‍ക്ക് ഡിസംബര്‍ 5 വരെ അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ നവംബര്‍ 26ന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. മത്സരങ്ങളില്‍

പൊലീസിനെ പറ്റിക്കാന്‍ മീശയെടുത്തു, ഇടയ്ക്കിടെ വസ്ത്രം മാറി; എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചെന്നൈയില്‍ പിടിയില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവില്ല്യാമല സ്വദേശി അബ്ദുല്‍ സനൂഫ് (28) ആണ് പിടിയിലായത്. ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പൊലീസിന് തിരിച്ചറിയാതിരിക്കാന്‍ കബിളിപ്പിക്കാന്‍ മീശയെടുത്തു കളഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുടുങ്ങി പിടിയിലാവാതിരിക്കാന്‍

കൊടുവള്ളിയിലെ സ്വര്‍ണ്ണ കവര്‍ച്ചാകേസ്; അ‍ഞ്ചുപേര്‍ പിടിയില്‍, 1.3 കിലോ സ്വർണവും കണ്ടെടുത്തു

കൊടുവള്ളി: കൊടുവള്ളിയിൽ ജ്വല്ലറി ഉടമയില്‍നിന്ന് രണ്ട് കിലോ സ്വർണം കവർന്ന കേസില്‍ അഞ്ചുപേർ പോലീസ് പിടിയില്‍. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. തൃശ്ശൂർ പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 1.3 കിലോ സ്വർണം പ്രതികളില്‍നിന്ന് കണ്ടെടുത്തു. ബുധനാഴ്ച രാത്രി പത്തു മണിയോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്പലത്തുവെച്ചായിരുന്നു കവർച്ച

‘ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണം’; അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ചേര്‍ന്നു, ഡിസംബര്‍ 1 ന് പ്രത്യേക കണ്‍വെന്‍ഷന്‍

അരിക്കുളം: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഗസറ്റഡ് ഓഫീസര്‍ മാരുള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ഇ.കെ. അഹമ്മദ്

പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിനു നേരെ അക്രമം; ജനൽ ചില്ലും മെയിൻ സ്വിച്ച് ബോർഡും അടിച്ചു തകർത്തു

പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതാ കൌൺസിലരുടെ വീടിനു നേരെ അക്രമം. ഇരുപത്തിയോന്നാം വാർഡ് കൗൺസിലർ ഫാത്തിമയുടെ പെരുമാൾ പുരത്തെ സി പി ഹൌസിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനൽ ചിലും മെയിൻ സ്വിച്ച് ബോർഡും ബൾബും അടിച്ചു തകർത്തു. ഇന്നലെ രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. ആരോ വീടിന്റെ കാളിങ് ബെൽ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിന് മുന്നില്‍ അകപ്പെട്ട നാല് ജീവനുകള്‍ രക്ഷിച്ച വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍ മുനീര്‍ നടുവണ്ണൂരിനെ ആദരിച്ച് കൊയിലാണ്ടി എസ്സ്.എ.ആര്‍.ബി.ടി.എം.കോളേജ് 1991-93 വര്‍ഷ ബാച്ച് സൗഹൃദ കൂട്ടായ്മ

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ അകപ്പെട്ട നാല് പേരുടെ ജീവന്‍ രക്ഷിച്ച കോഴിക്കോട് വിജിലന്‍സ് സബ് ഇന്‍സ്‌പെക്ടര്‍ മുനീര്‍ നടുവണ്ണൂരിനെ ആദരിച്ച് കൊയിലാണ്ടി എസ്സ്. എ.ആര്‍.ബി. ടി.എം. ഗവ: കോളേജ് 1991-93 വര്‍ഷത്തെ പ്രീ ഡിഗ്രി ബാച്ച് സൗഹൃദ കൂട്ടായ്മ. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ഇക്ബാല്‍ പയ്യോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍