Category: Uncategorized
സ്‌കൂളിലെ അടുക്കള മാലിന്യം സംസ്‌കരിക്കാന്‍ ഇനി എളുപ്പം; പുറക്കല്‍ പാറക്കാട് ഗവ എല്‍.പി. സ്‌കൂളില്‍ ഇനി സ്വന്തമായി ബയോഗ്യാസ് പ്ലാന്റ്
മൂടാടി: പുറക്കല്‍ പാറക്കാട് ഗവ: എല്‍.പി. സ്‌കൂളില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 61500 രൂപ ചെലവില്‍ നിര്‍മ്മിച്ച പ്ലാന്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അഴുകിപ്പോവുന്ന പച്ചക്കറി മാലിന്യം, മത്സ്യ മാലിന്യം, ഇറച്ചി മാലിന്യം, എന്നിവ ഉപയോഗിച്ചുണ്ടാക്കാവുന്ന പാചക വാതക നിര്‍മാണ പ്ലാന്റാണ് പന്തലായനി ബോക്ക് പഞ്ചായത്ത്
വിശ്രമവേളകള്‍ ചിലവഴിക്കനായി കൊയിലാണ്ടി നഗരത്തില്‍ ഒരിടം കൂടി; നഗരസഭ നിര്‍മ്മിച്ച ‘സ്‌നേഹാരാമം’ നാടിന് സമര്‍പ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ രണ്ടാമതായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രം സ്‌നേഹാരാമം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. സ്‌നേഹാരാമം കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തിലെത്തുന്നവര്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ നിര്‍മ്മിച്ച വിശ്രമ കേന്ദ്രമാണ് സ്‌നേഹാരാമം. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നഗരസഭ
1973 മുതല്‍ കലാ സാംസ്‌കാരിക കായിക രംഗത്ത് നിറസാന്നിധ്യം; കൊല്ലം അംബ തിയേറ്റേഴ്‌സ് വീണ്ടും സജീവമാകുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 1973 മുതല്‍ കലാ സാംസ്‌കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അംബ തിയറ്റേഴ്‌സിനെ പുനര്‍ജീവിപ്പിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള നിര്‍ജീവമായ അവസ്ഥ മാറ്റിയെടുക്കുവാന്‍ പഴയകാല പ്രവര്‍ത്തകര്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കൊല്ലം അളകയില്‍ വെച്ച് ചേര്‍ന്ന യോഗം പഴയകാലനാടക പ്രവര്‍ത്തകനും രചയിതാവും സംവിധായകനുമായ മേപ്പയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഴയ കാല നാടക പ്രവര്‍ത്തകന്‍
ഇനി ആഘോഷങ്ങളുടെ നാളുകള്‍; 140ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുവ്വക്കോട് എ.എല്‍.പി സ്‌കൂളില്‍ തിരിതെളിഞ്ഞു
ചേമഞ്ചേരി: 140ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുവ്വക്കോട് എ.എല്‍.പി സ്‌ക്കൂളില്‍ തിരിതെളിഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷ സമാപന സമ്മേളനവും കെട്ടിട ഉദ്ഘാടനവും 2025 ജനുവരി മാസത്തോടെ പൂര്‍ത്തിയാകും. ചടങ്ങില്‍ മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മാധവി അമ്മ തച്ചനാടത്തിനെ
ഈ നടന്‍ ചേമഞ്ചേരിയ്ക്ക് അഭിമാനം; ‘ഉത്തമി’ എന്ന തമിഴ് സിനിമയില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി ചേമഞ്ചേരി വെറ്റിലപ്പാറ സ്വദേശി ഭാസ്‌ക്കരന്‍
എ. സജീവ്കുമാര്‍ കൊയിലാണ്ടി: തമിഴ് സിനിമയിലും ശ്രദ്ധയനായി വെറ്റിലപ്പാറ സ്വദേശിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനും നടനുമായ ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ. കഴിഞ്ഞ ദിവസം റിലീസായ ‘ഉത്തമി’ എന്ന തമിഴ് സിനിമയില്‍ ചെരുപ്പുകുത്തി എന്ന വേഷത്തില്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞിരിക്കയാണ് ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ. ചെന്താമര സെല്‍വി നിര്‍മ്മിച്ച് സുരേഷ്‌കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച സിനിമ മലയാളത്തിലാണ് ചിത്രീകരിച്ചത്. പിന്നീട് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുകയായിരുന്നു.
വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിക്കുക; കൊയിലാണ്ടിയില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ സുരേന്ദ്രന്‍ കരിപ്പുഴ
കൊയിലാണ്ടി: രാഷ്ട്രീയ ലാഭങ്ങള്‍ക്കതീതമായി ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ പറഞ്ഞു. [miid1] വെല്‍ഫയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി പി.സി.ഭാസകരന്‍ നഗറില്‍ (ടൗണ്‍ ഹാള്‍) ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍ പതാക ഉയര്‍ത്തിയതോടെ
സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു
കൊയിലാണ്ടി: സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു. നന്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: കല്യാണി ടീച്ചര്‍.
നവംബര്‍ മാസത്തെ റേഷൻ ഇതുവരെ വാങ്ങിയില്ലേ?; ഇനി രണ്ട് ദിവസം കൂടി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 2024 ഡിസംബർ മാസത്തെ റേഷൻ വിഹിതം
കൊയിലാണ്ടിയില്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍; സ്‌റ്റേഷനറി കടയ്ക്ക് മുന്നില്‍ തീപിടിച്ചത് അണയ്ക്കുന്നതിനിടെ കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം
കൊയിലാണ്ടി: കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് സമീപം പുലര്‍ച്ചെ രണ്ട് അപകടങ്ങള്‍ സംഭവിച്ചു. എസ്.ബി.ഐ ബാങ്കിന് സമീപത്തെ സ്റ്റേഷനറി കടക്ക് മുന്നില്‍ തീപിടിച്ചത് അണയ്ക്കുന്നതിനിടെ കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 2.30 തോടെയാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. എസ്.ബി.ഐ ബാങ്കിന് സമീപത്തെ കെ.ടി സ്റ്റാര്‍ എന്ന സ്റ്റേഷനറി കടയ്ക്ക് മുന്നിലെ തട്ടിന് തീപിടിച്ചതിനെ
ജില്ലാ കളക്ടറുടെ ഇന്റേണുകളാവാന്‍ അവസരം; വിശദമായി അറിയാം
കോഴിക്കോട്: ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 ജനുവരി-ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതുവഴി അവസരം ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍