Category: Uncategorized
യുവ നടിയെ പീഡിപ്പിച്ചെന്ന പരാതി; നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മാസ്‌കോട്ട് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോൺ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ്
കളവുകേസില്‍ ജയിലില്‍ പോകും, ജയിലില്‍ പരിചയപ്പെടുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് വീണ്ടും മോഷണം നടത്തും; പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷ്ടാവ് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനിടെ ആലപ്പുഴയില്‍നിന്ന് രക്ഷപ്പെട്ട അന്തര്‍ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വഡ് പിടികൂടിയത്. ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതിയെ പൊലീസ് കുടുക്കിയത്. തൃശ്ശൂര്‍ മതിലകം പൊലീസ് രജിസ്റ്റര്‍ചെയ്ത കളവുകേസില്‍ തെളിവെടുപ്പിനായി സെപ്റ്റംബര്‍ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. ഇയാള്‍ മോഷ്ടിച്ച സാധനങ്ങള്‍
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഒളിവിൽപോയി; പ്രതിയായ യുട്യൂബറെ ബസ് തടഞ്ഞു നിര്‍ത്തി പിടികൂടി പോലീസ്
കോഴിക്കോട്: സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര്‍ പിടിയില്‍. കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ (49) ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അതിര്‍ത്തിയില്‍ ബസ് തടഞ്ഞു നിര്‍ത്തിയാണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. യുവതിയെ മൂന്ന് മാസം മുമ്പ് പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
മതപ്രഭാഷണവും ഭക്ഷണവിതരണവുമൊക്കെയായി പത്താം വാര്‍ഷികം ആഘോഷമാക്കി നന്തി കടലൂര്‍ മുറിക്കല്ലിന്റകം അല്‍ ബഹര്‍ മൊയ്ലൂദ് കമ്മിറ്റി
നന്തി ബസാര്‍ : നബിദിനവും പത്താം വാര്‍ഷികവും ആഘോഷമാക്കി കടലൂര്‍ മുറിക്കല്ലിന്റകം അല്‍ ബഹര്‍ മൊയ്ലൂദ് കമ്മിറ്റി. മുറിക്കല്ലിന്റകം ബീച്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാവിലെ നടന്ന മൊയ്ലൂദ് പാരായണത്തിന് മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദലി ദാരിമി ശ്രീക ണ്ഡപുരം നേതൃത്ത്വം നല്‍കി. തുടര്‍ന്ന് ഭക്ഷണ വിതരണം നടത്തി. ഉസ്താദ് ആഷിക് ദാരിമി ആലപ്പുഴ ‘തിരുനബിയുടെ സാരോപദേശം’
‘പാട്ടും ചർച്ചകളുമായി ആറു ദിനങ്ങൾ കടന്ന് പോയത് അറിഞ്ഞില്ല, എത്തിയവരെല്ലാം ഫെസ്റ്റ് ഗൗരവത്തോടെ കണ്ടു’;വടകരയിലെ ‘വ’ ഫെസ്റ്റിന് ഇംതിയാസ് ബീഗത്തിന്റെ ഗസലോടെ ഇന്ന് സമാപനം
വടകര: വായന, വാക്ക്, വര, വടകര പേരുകൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തമായ വ ഫെസ്റ്റിന് ഇന്ന് സമാപനമാകും. പാട്ടും ചര്‍ച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല. മികച്ച പ്രതികരണമാണ് ഫെസ്റ്റിന് ലഭിച്ചത്. വടകരക്കാർ മാത്രമല്ല ജില്ലയ്ക്ക് പുറത്ത് നിന്നും ഒട്ടനവധി പേർ കഴിഞ്ഞ അഞ്ച് ദിവസവും മുനിസിപ്പല്‍ പാര്‍ക്കിൽ എത്തിയിരുന്നു. എല്ലാവരും ഗൗരവത്തോടെയാണ്
ബുധനാഴ്ച രാവിലെ പോയത് സ്‌കൂളിലേയ്ക്ക്; നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി
നാദാപുരം: കാണാതായ മൂന്ന് വിദ്യാര്‍ഥികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വിദ്യാര്‍ഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാണാതായത്. 16, 17 വയസുള്ള മേഖലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താതായതോടെ രക്ഷിതാക്കള്‍ നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു.
ദേഹംമുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റിയനിലയില്‍; സോഫ്റ്റ്‌വേയര്‍ കമ്പനി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ച് മരിച്ചു
ചെന്നൈ: സോഫ്റ്റ്വേര്‍ കമ്പനി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ച് മരിച്ചു. തമിഴ്നാട്ടിലെ തേനി സ്വദേശി കാര്‍ത്തികേയനെ(38)യാണ് ചെന്നൈക്കടുത്ത് ഓള്‍ഡ് മഹാബലിപുരം റോഡില്‍ താഴമ്പൂരിലുള്ള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോലിസമ്മര്‍ദം കാരണം വിഷാദരോഗംവന്ന യുവാവ് രണ്ടു മാസമായി ചികിത്സയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ദേഹംമുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റിയനിലയിലായിരുന്നു മൃതദേഹം. ക്ഷേത്രദര്‍ശനത്തിനുപോയ ഭാര്യ ജയറാണി തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പല്ലാവരത്തെ
ജോലി തേടി അലയുകയാണോ?; വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് വിട്ടോളൂ.., നിയുക്തി 2024 മെഗാ ജോബ്ഫെയര്‍ ഒക്ടോബര്‍ അഞ്ചിന്
കോഴിക്കോട് : കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ അഞ്ചിന് നിയുക്തി 2024 മെഗാ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രമുഖ ഐടി കമ്പനികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ജോബ്ഫെയറിന്റെ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 0495-2370176, 0495-2370178 നമ്പറുകളില്‍ ബന്ധപ്പെടാം. സൗജന്യ
കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും വേദിയൊരുങ്ങുന്നു; ഒക്ടോബര്‍ രണ്ടിന് കൊയിലാണ്ടിയില്‍ ബാലസദസ്സ്, ആര്‍.പിമാര്‍ക്ക് പരിശീലനം തുടങ്ങി
കൊയിലാണ്ടി: കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറയാനും പരിഹാരം കാണാനുമുള്ള വേദി കൊയിലാണ്ടിയില്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ നഗരസഭയിലെ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ ബാലസദസ്സ് സംഘടിപ്പിക്കുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും തുറന്നുപറയാനും കടമകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവരെ ബോധവാന്മാരാക്കാനുമുള്ള വേദിയായി ഇത് മാറ്റാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അപ്പോള്‍ തന്നെ പരിഹരിക്കാവുന്നതാണെങ്കില്‍
കൊയിലാണ്ടി നെല്ല്യാടി കടവ് നടുവിലെ കടവത്ത് രജനി അന്തരിച്ചു
കൊയിലാണ്ടി: നെല്ല്യാടി കടവ് നടുവിലെ കടവത്ത് രജനി അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: ശ്രീനിവാസന്‍, മകന്‍ :രാഹുല്‍, മരുമകള്‍ അതുല്ല്യ. സംസ്‌കാരം വെള്ളി രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.