Category: Uncategorized

Total 2854 Posts

വൈദ്യുതി ചാര്‍ജ് വര്‍ധനവ്: നിലവിലുള്ള കമ്പനികളെ ഒഴിവാക്കിയതില്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എ അസീസ്

പേരാമ്പ്ര: ദീര്‍ഘകാല കരാറിലേര്‍പ്പെട്ട നാലോളം കമ്പനികളെ വൈദ്യുതി കരാറില്‍ നിന്ന് ഒഴിവാക്കിയതില്‍ വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഷാഹി അധ്യക്ഷത

‘പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റിയില്ല, മൃതദഹേത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടാകാം, ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു’; നെല്ല്യാടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ട ദൃക്‌സാക്ഷി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ‘മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടാകാം, ഞങ്ങള്‍ കാണുമ്പോള്‍ തന്നെ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു’. നെല്ല്യാടി പുഴയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ ദൃക്‌സാക്ഷി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞതിങ്ങനെ. പുലര്‍ച്ചെ ഒരുമണിയോടുകൂടിയാണ് മത്സ്യബന്ധനത്തിനായി പോയത്. നെല്ല്യാടി കളത്തിന്‍കടവ് സമീപത്തെത്തിയപ്പോള്‍ എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നതുപോലെ കണ്ടു. അടുത്തെത്തി ടോര്‍ച്ച് അടിച്ചുനോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ നെല്ല്യാടി കളത്തിന്‍കടവില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ആള്‍ക്കാരാണ് മൃതദേഹം കണ്ടത്. പൊക്കിള്‍കൊടിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയും എസ്.ഐ മണിയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മൃതദേഹം കരയ്‌ക്കെത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

പരിശോധനയ്ക്കായി എത്തിയത് അറുപതിലധികം പേര്‍; സൗജന്യമായി പ്രഷര്‍, ഷൂഗര്‍ പരിശോധനയുമായി എളാട്ടേരി അരുണ്‍ ലൈബ്രറി

കൊയിലാണ്ടി: പ്രഷര്‍, ഷുഗര്‍ പരിശോധന സംഘടിപ്പിച്ചു. എളാട്ടേരി അരുണ്‍ ലൈബ്രറിയുടെയും സുരക്ഷാപാലിയേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ സുരക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്പരിശോധന സംഘടിപ്പിച്ചത്. പ്രതിമാസം നടത്തിവരുന്ന പരിശോധനയ്ക്ക് ടെക്‌നീഷ്യന്മാരായ ഗംഗജ വടക്കേടത്ത് മീത്തല്‍ രജിഷ്മ കണിയാങ്കണ്ടി പി.കെ ശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അറുപതിലധികം പേര്‍ ക്യാമ്പില്‍ പരിശോധനയ്ക്കായി എത്തി.

അഴിയൂര്‍ -വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗം കൂട്ടണം; സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറിയായി എം.പി ഷിബുവിനെ തെരഞ്ഞെടുത്തു

പയ്യോളി: അഴിയൂര്‍ വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗംകൂട്ടണമെന്ന് സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനം. സിപിഐഎം പയ്യോളി ഏരിയ സെക്രട്ടറിയായി എം.പി ഷിബുവിനെ തെരഞ്ഞെടുത്തു. എം.പി ഷിബു, കെ. ജീവാനന്ദന്‍, വി ഹമീദ്, പി.എം വേണുഗോപാലന്‍, കെ.കെ മമ്മു, ടി. അരവിന്ദാക്ഷന്‍, സി.കെ ശ്രീകുമാര്‍, എസ്.കെ അനൂപ്, പി.വി മനോജന്‍ , എ.കെ ഷൈജു, എന്‍.ടി

കുറുവങ്ങാട് ശിവക്ഷേത്ര പുനര്‍നിര്‍മ്മാണം; താലപ്പൊലിയുടെ അകമ്പടിയോടെ രൂപകല്പന ചെയ്ത ഷേത്ര തറയ്ക്കുള്ള കൃഷ്ണശിലകള്‍ സമര്‍പ്പണം ചെയ്തു

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപകല്പന ചെയ്ത ഷേത്ര തറയ്ക്കുള്ള കൃഷ്ണശിലകള്‍ സമര്‍പ്പണം ചെയ്തു. ശില്പി മംഗലാംകുന്ന് ശിവശക്തി കലാലയം നിന്നും ആദരവോടെ ഏറ്റുവാങ്ങി. ക്ഷേത്രം മേല്‍ശാന്തി ശ്രീനാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃഷ്ണശിലകള്‍ സമര്‍പ്പണം ചെയ്തു. പുതിയ കാവ് ക്ഷേത്ര പരിസരത്ത് നിന്നും നാദസ്വരലയത്തിന്റെയും പൂത്താലപ്പൊലിയുടേയും അകമ്പടിയോടെയാണ് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നത്. ചടങ്ങില്‍ സര്‍വ്വശ്രീ.

അയനിക്കാട് നിയന്ത്രണംവിട്ട ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം

  പയ്യോളി: അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു സംഭവം. സര്‍വ്വീസ് റോഡിലൂടെ വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ എതിര്‍വശത്തേയ്ക്ക് തിരിഞ്ഞുപോവുകയും പിറകില്‍ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും ഇന്നോവയുട സൈഡ് ഭാഗവും

ശരീരത്തിൽ പരിക്കുകളില്ല, വയർ ശൂന്യമായിരുന്നു, നാവ് കടിച്ചിരുന്നു; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്ത്. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു. പല്ലുകൾക്കും

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൗജന്യ മരുന്നുള്‍പ്പെടെയുള്ള തുടര്‍ചികിത്സ; പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും തുടര്‍ചികിത്സാ പദ്ധതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട്

പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കായി തുടര്‍ചികിത്സ പദ്ധതിയും ഹോമിയോ മെഡിക്കല്‍ ക്യാമ്പുംസംഘടിപ്പിച്ചു. സ്‌കൂള്‍ 1986 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട് ആണ് യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. വീ ബോണ്ട് ചെയര്‍മാന്‍ രഘുനാഥ് നല്ലാശ്ശേരി ചടങ്ങില്‍

മൂടാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനം അശാസ്ത്രീയമെന്ന് യുഡിഎഫ്; ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 2025 തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാര്‍ഡ് വിഭജനത്തിന്റെ കരട് പട്ടികയില്‍ പല വാര്‍ഡുകളെയും അശാസ്ത്രീയമായിട്ടാണ് വിഭജനം നടത്തിയെന്ന് യുഡിഎഫ് ആരോപിച്ചു. അതിരുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ അപാകതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. യോഗത്തില്‍ സി.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. രൂപേഷ് കൂടത്തില്‍, രാമകൃഷ്ണന്‍ കിഴക്കയില്‍, പപ്പന്‍