Category: Uncategorized
റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഫെബ്രുവരിയില്‍ ചെയ്‌തോ ഇല്ലയോ എന്ന സംശയത്തിലാണോ ? പേടിക്കേണ്ട; ഓണ്‍ലൈനായി അഞ്ച് മിനിട്ടുനുള്ളില്‍ സംശയം തീര്‍ക്കാം
വടകര: മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് ഇന്ന് മുതല്‍ തുടങ്ങുകയാണ്. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ മസ്റ്ററിങ് നടത്തുന്നത്. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മിനി പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ചരക്ക് കയറ്റിപ്പോവുകയായിരുന്ന മിനി പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. അരീക്കോട് ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
സിബീഷ് പെരുവട്ടൂര്‍ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്
കൊയിലാണ്ടി: സിബീഷ് പെരുവട്ടൂരിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിന് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് അര്‍ഹനായി. കൊയിലാണ്ടി ഗവ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയും ഓര്‍മ്മ സാംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തകനുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരത്തിനാണ് അര്‍ഹനായിരിക്കുന്നത്. 10001- രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അഡ്വ.സി. ലാല്‍ കിഷോര്‍, അബൂബക്കര്‍ കാപ്പാട്, നിധീഷ് കാര്‍ത്തിക്ക് എന്നിവര്‍ അടങ്ങിയ
‘തികഞ്ഞ മതേതരവാദിയായിരുന്ന സി.എച്ച്’; അരിക്കുളത്ത് സി.എച്ച് ന്റെ ഓര്‍മ്മകള്‍ പുതുക്കി മുസ്ലീം ലീഗ്
അരിക്കുളം: അരിക്കുളത്ത് സി.എച്ച് അനുസ്മരണം സംഘടിപ്പിച്ച് മുസ്ലീം ലീഗ്. തികഞ്ഞ മതേതരവാദിയായിരുന്ന സി.എച്ചെന്നും കാലിക്കറ്റ് സര്‍വ്വകലാശാല രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നെന്നും അനുസ്മരണ സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. സി.പി.എം -ബി.ജെ.പി രഹസ്യ ബന്ധം തുറന്നു പറഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ സി.പി.എം. നടപടി എടുത്തത്
കൊയിലാണ്ടി ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കാണാനില്ല
കൊയിലാണ്ടി: ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കാണാനില്ല. പുളിയിന്റെ ചുവട്ടില്‍ ഷാജിയുടെ മകന്‍ അഭിനന്ദിനെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടിയിലെ വീട്ടില്‍ നിന്നും പോയതാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9645533852 എന്ന നമ്പറിലോ കൊയിലാണ്ടി പൊലീസിലോ വിവരം അറിയിക്കുക.
ഒരാളെ കണ്ടെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞ്, ജീവന്‍രക്ഷിക്കാനായി മെഡിക്കല്‍ കോളേജിലേയ്ക്ക് പാഞ്ഞെങ്കിലും പോകും വഴി മരണം;നാടിനെ ദു:ഖത്തിലാഴ്ത്തി കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മരണം
കോഴിക്കോട്: കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവരാണ് മരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് വരും വഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്ബളം ഭാഗത്ത് കൈതേരിമുക്കില്‍ താഴെ ഭാഗത്താണ്
പോഷണ്‍മാഹ് 2024; കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂര്‍: പോഷണ്‍മാഹ് 2024ന്റെ ഭാഗമായി കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത്. മേലടി ഐ.സി.ഡി.എസ്സും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. അനീമിയ സ്‌ക്രീമിംഗും ബോധവല്‍ക്കരണ ക്ലാസുമാണ് പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ എഫ്.എച്ച്.എസ്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ
‘ആരോഗ്യ പരിപാലനത്തില്‍ ഭക്ഷണ ശീലം പരമ പ്രധാനം’; സൗജന്യ നേത്രപരിശോധനയും തിമിരനിര്‍ണ്ണയ ക്യാമ്പുമായി കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം
അരിക്കുളം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം ഒപ്പം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അഡീഷണല്‍ ഹെല്‍ത്ത് ഡയരക്ടര്‍ ഡോ: പിയുഷ് എം. നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ മാത്രമേ ആരോഗ്യം നിലനിര്‍ത്തി ജീവിതശൈലീ രോഗങ്ങളെ അകറ്റാന്‍ കഴിയുകയുള്ളു എന്ന് പിയുഷ് എം. നമ്പൂതിരിപ്പാട് പ്രസ്താവിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍
ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഒരാളെ കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം
കുറ്റ്യാടി: പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കുറ്റ്യാടി ഹയർസെക്കന്ററി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ പാലേരി പാറക്കടവ് കുളമുള്ളകണ്ടി റിസ്‌വാൻ, കുളായി പൊയിൽ സിനാൻ എന്നിവരാണ് മരിച്ചത്. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കുളിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ