Category: Uncategorized

Total 2845 Posts

നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ച സംഭവം; രണ്ട് യുവാക്കള്‍ കൂടി പോലീസിന്റെ പിടിയില്‍

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. വയനാട് നിരവില്‍പുഴ സ്വദേശി റഹീസ്(27), കുരുടിമുക്ക് കാരയാട് സ്വദേശി വിഷ്ണു(27) എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മുഖ്യ സൂത്രധാരനായ കരിമ്പാപൊയില്‍ സ്വദേശി ഷാനവാസ് (47) നേരത്തെ പിടിയിലായിരുന്നു. 2024 സെപ്റ്റംബര്‍ 12ന്

മുചുകുന്നില്‍ വീട്ടില്‍ നിന്നും ചന്ദനം പിടിച്ചെടുത്ത സംഭവം;പിടിയിലായത് മൂന്ന് മുചുകുന്ന് സ്വദേശികള്‍

കൊയിലാണ്ടി: മുചുകുന്നില്‍ വീട്ടില്‍ നിന്നും ചന്ദനം പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായത് മൂന്ന് മുചുകുന്ന് സ്വദേശികള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് വിഭാഗം ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം മുചുകുന്ന് കൊയിലോത്തും പടി മാതികണ്ടി വിനോദന്‍ന്റെ വീട്ടില്‍ നിന്നും 130 കിലോയോളം ചന്ദനമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വീട്ടുടമയായ മുചുകുന്ന് മാതിക്കണ്ടി വിനോദന്‍, മുചുകുന്ന് മരക്കാട്ടുപൊയില്‍

നന്തി ബസാര്‍ എഫ്.എം.ആര്‍ ഇന്ത്യ ആശാനികേതന്‍ കോര്‍ മെമ്പര്‍ ലാന്‍സ് ലെറ്റ് എല്‍.സി ആമോണ്‍ അന്തരിച്ചു

നന്തി ബസാര്‍: എഫ്.എം.ആര്‍ ഇന്ത്യ ആശാനികേതന്‍ ആദ്യ കോര്‍ മെമ്പര്‍മാരില്‍ ഒരാളായ ലാന്‍സ് ലെറ്റ് എല്‍.സി ആമോണ്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ക്രിസ് സാല്‍ഡര്‍ എന്ന ഇംഗ്ലിഷ് വനിതയാണ് നന്തി ബസാറില്‍ ലാന്‍സ് ലെറ്റ് എല്‍.സി ആമോണിനെ അംഗമാക്കി ആശാനികേതന്‍ സ്ഥാപിച്ചത്. 46 വര്‍ഷത്തോളം ആശാനി കേതനില്‍ താമസിച്ചുവരികയായിരുന്നു.

അത്തോളി വി.കെ റോഡ് കൊഞ്ഞത്ത് പാര്‍വതി അമ്മ അന്തരിച്ചു

അത്തോളി: വി.കെ. റോഡ് കൊഞ്ഞത്ത് പാര്‍വതി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസ്സായിരുന്നു. മക്കള്‍: ശ്രീമതി, പ്രഭാകരന്‍ (കര്‍ണ്ണാടക) ശിവദാസന്‍, പത്മാവതി, ജയപ്രകാശന്‍. മരുമക്കള്‍: പരേതനായ ദാമോദരന്‍ നായര്‍, പ്രേമ, ശ്യാമള, സുരേഷ് ബാബു, വത്സല. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക്.

നാദാപുരം റോഡിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തീയും പുകയും; പരിഭ്രാന്തരായി യാത്രക്കാർ

നാദാപുരംറോഡ്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തീയും പുകയും ഉയർന്നു. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 58 S 2900 നമ്പർ റോളൻഡ് ബസിന്റെ എഞ്ചിനിൽ നിന്നാണ് തീ ഉയർന്നത്. നാദാപുരം റോഡിൽ രാവിലെ 9.50 ഓടെയാണ് സംഭവം. കണ്ണൂരേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നാദാപുരം റോഡിലെത്തിയപ്പോഴാണ് എഞ്ചിനുള്ളിൽ നിന്ന് തീയും പുകയും

മുചുകുന്ന് കൊയിലോത്തും പടിയില്‍ വന്‍ ചന്ദന വേട്ട; നാല് പേര്‍ കസ്റ്റഡിയില്‍

കൊയിലാണ്ടി: മുചുകുന്നില്‍ വീട്ടില്‍ നിന്നും ചന്ദനം പിടിച്ചെടുത്തു. മുചുകുന്ന് കൊയിലോത്തും പടി മാതികണ്ടി വിനോദന്‍ന്റെ വീട്ടില്‍ നിന്നും 130 കിലോയോളമാണ് ഫോറസ്‌റ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ചന്ദനത്തിന് സുമാർ 5 ലക്ഷം രൂപ വില കണക്കാക്കുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 11.30 തോടെ ഇയാളുടെ വീട്ടില്‍ നിന്നും

കലാപരിപാടികളും കൊല്ലം ഷാഫിയുടെ ഗാനമേളയും കൊല്ലം എല്‍.പി സ്കൂള്‍ വാർഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഉണ്ണിരാജ്, ഗായകൻ കൊല്ലം ഷാഫി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൻ സുധ.കെ.പി, പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ.പ്രമോദ്,

അരിക്കുളം കെ.പി.എം.എസ്.എമ്മില്‍ കലാമത്സരങ്ങള്‍ അരങ്ങേറും; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് നാളെ സമാപനം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് നാളെ സമാപനം. അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളില്‍ നാളെ നടക്കാനിരിക്കുന്ന കലാമത്സരങ്ങളോടെ കേരളോത്സവ പരിപാടികള്‍ അവസാനിക്കും. കഴിഞ്ഞ പത്തുദിവസമായി ബ്ലോക്കിലെ വിവിധയിടങ്ങളില്‍ നടന്ന കലാ കായിക മത്സരങ്ങളില്‍ അഞ്ച് പഞ്ചായത്തുകളില്‍ നിന്നായി നിരവധിപേര്‍ പങ്കെടുത്തു. സമാപന സമ്മേളനം കുട്ടികളുടെ രാഷ്ട്രപതിയായി ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ജ്യോതിക ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം

ദേശീയപാത നിര്‍മ്മാണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നു; തിരുവങ്ങൂര്‍ ടൗണില്‍ ഡിസംബര്‍ 16ന് ഉപവാസ സമരം

കൊയിലാണ്ടി: വെങ്ങളം – അഴിയൂര്‍ റീച്ചിലെ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള അശാസ്ത്രീയ വികസനമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് തിരുവങ്ങൂര്‍ ടൗണില്‍ ഉപവാസ സമരം. ബ്ലോക്ക് പഞ്ചായത്ത് എം.പി.മൊയ്തീന്‍കോയയാണ് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. ദേശീയപാത നിര്‍മ്മാണം സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞാണ് നീങ്ങുന്നതെന്ന്

ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകൾ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി; യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകൾ ചോർന്നുവെന്നു സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോർച്ച ഉണ്ടാകില്ല. യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കും. ‘പൊതുവിദ്യാഭ്യാസ സംവിധാനത്തോടുള്ള വെല്ലുവിളിയാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതീവഗൗരവത്തോടെയാണ് വകുപ്പ് ഈ വിഷയത്തെ കാണുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ശമ്പളം