Category: Uncategorized

Total 2637 Posts

സത്യമേവ ജയതേ; വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുമായി നടുവത്തൂര്‍ വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

നടുവത്തൂര്‍: വിദ്യാര്‍ത്ഥികള്‍ക്കായി ബോധവര്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ എന്‍.എസ്.എസ് യൂണിന്റെ നേതൃത്വത്തില്‍ സത്യമേവ ജയതേ എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ അഡ്വക്കേറ്റ് പ്രിന്‍സി ‘ഓണ്‍ലൈന്‍ വാര്‍ത്തകളുടെ വാസ്തവം’ എന്ന വിഷയത്തെപ്പറ്റി ക്ലാസ് എടുത്തു.

ഇലാഹിയയില്‍ ആധിപത്യം നിലനിര്‍ത്തി എം.എസ്.എഫ്; പതിനാറില്‍ പതിനാറും നേടി വിജയം

കൊയിലാണ്ടി: ഇലാഹിയ കോളേജില്‍ കാലങ്ങളായുള്ള ആധിപത്യം നിലനിര്‍ത്തി എം.എസ്.എഫ്. മുഴുവന്‍ സീറ്റുകള്‍ നേടിയാണ് ഇത്തവണയും എം.എസ്.എഫ് വിജയിച്ചത്. കെ.എസ്.യുവും എം.എസ്.എഫും തമ്മിലാണ് മത്സരം നടന്നത്. ചെയര്‍മാന്‍: ഷമീമ വൈസ് ചെയര്‍മാന്‍: മുഹ്സിന സെക്രട്ടറി: അജ്നാസ് ജോയിന്റ് സെക്രട്ടറി: അഷ്ന യു.യു.സി: നിഹാല്‍ ഫൈന്‍ ആര്‍ട്സ്: ഫാദില്‍ സ്റ്റുഡന്റ് എഡിറ്റര്‍: ഷാദില്‍ എം.പി കൊമേഴ്സ് അസോസിയേഷന്‍: ഫരീഹ

യു.ഡി.എഫ് നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയ്‌ക്കെതിരെ പ്രതിഷേധം; കീഴരിയൂരില്‍ യു.ഡി.എഫിന്റെ പ്രകടനം

കീഴരിയൂര്‍: മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ യു.ഡി.വൈ.എഫ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടം, പി.കെ ഫിറോസ്, മിസ്ഹബ് കീഴരിയൂര്‍ തുടങ്ങിയവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ച നടപടിയ്‌ക്കെതിരെ കീഴരിയൂരില്‍ പ്രതിഷേധം. നടപടിയ്‌ക്കെതിരെ കീഴരിയൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് ചെയര്‍മാന്‍ ടി.യുസൈനുദ്ദീന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, പഞ്ചായത്ത്

ചേമഞ്ചേരിയിലെ സംഗീതാസ്വാദക കൂട്ടായ്മ കേളി മ്യൂസിക് ക്ലബ്ബിന് ഇനി പുതിയ ഭാരവാഹികള്‍

ചേമഞ്ചേരി: ചേമഞ്ചേരിയിലെ സംഗീതാസ്വാദക കൂട്ടായ്മ കേളി മ്യൂസിക് ക്ലബ്ബിന്റെ അഞ്ചാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. കാപ്പാട് മുനമ്പത്ത് കേളി ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ഗഫൂര്‍ ചീനച്ചേരി, പ്രസിഡന്റായി വൈശാഖ് താവണ്ടിയെയും വൈസ് പ്രസിഡണ്ടായി ഷാഫി കാപ്പാട്, ജോയിന്റ് സെക്രട്ടറിയായി ഷാഹിദ താവണ്ടി എന്നിവരെ തിരഞ്ഞെടുത്തു.

ഇതാ കേരളം കാത്തിരുന്ന കോടിപതി; 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് കർണാടക സ്വദേശിക്ക്

തിരുവനന്തപുരം: തിരുവേണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഭാഗ്യവാന്‍. മെക്കാനിക്കായ അല്‍ത്താഫ് കഴിഞ്ഞ 15 വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണ്. കഴിഞ്ഞ മാസം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അല്‍ത്താഫ് ലോട്ടറിയെടുത്തത്. തിരുവോണം ബംപര്‍ അടിച്ച വിവരം ഇന്നലെ ബന്ധുക്കളോട് പറഞ്ഞിരുന്നവെങ്കിലും ആരും വിശ്വസിച്ചില്ല. ടിവിയില്‍

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച കാറുകൾ ടാറ്റ പുറത്തിറക്കിയത്. വിദേശകമ്പനികൾ

25 കോടിയുടെ ഭാഗ്യവാന്‍ ആര് ? അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും; തിരുവോണം ബംപർ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി

തിരുവനന്തപുരം: കേരളം ഒന്നടങ്കം കാത്തിരിക്കുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1.30നു മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോട്ടറി ഷോപ്പുകളില്‍ തിരക്കാണ്. 71.40 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്‌. 25 കോടി രൂപയാണ്‌

നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു, ഡിസംബറില്‍ റെക്കോര്‍ഡ് കടക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. 57,000 കടന്നും മുന്നേറുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു

കൊല്ലം: നടനും നിര്‍മ്മാതാവുമായ ടി.പി മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനില്‍ ആയിരുന്നു താമസം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. 1975-ല്‍ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍,

എടക്കുളം എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന മേലൂര്‍ എളവന അച്യുതന്‍ മാസ്റ്റര്‍ അന്തരിച്ചു

മേലൂര്‍: എളവന അച്യുതന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. എടക്കുളം വിദ്യാതരംഗിണി എല്‍.പി സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: കമലാക്ഷി അമ്മ. എറാങ്കോട്ട് (വെറ്റിലപ്പാറ). മക്കള്‍: ഉമാശങ്കര്‍ എളവന (എയര്‍പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യ, ചെന്നൈ), സുജാത എളവന (റിട്ട. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), ആനന്ദ് എളവന (തിരുവങ്ങൂര്‍, ഹൈസ്‌കൂള്‍). മരുമക്കള്‍: ഡോക്ടര്‍ റീന, ഡോക്ടര്‍ സുരേഷ്,