Category: Uncategorized
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. 1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. പിന്നീട് 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം
കുറുവ സംഘത്തിന് പിന്നാലെ ഭീതിപരത്തി കേരളത്തിൽ ഇറാനി ഗ്യാങും; രണ്ട് പേർ റിമാൻഡിൽ, പിടിയിലായത് സ്വർണക്കടയിലെ മോഷണത്തിനിടെ
ഇടുക്കി: കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി പരത്തി ഇറാനി ഗ്യാങ് മോഷ്ടാക്കളും. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങിൽ ഉൾപ്പെട്ട രണ്ടു പേർ പിടിയിലായി. തമിഴ്‌നാട് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ് പിടിയിലായത്. ഇടുക്കി നെടുങ്കണ്ടത്ത് സ്വർണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്. പടിഞ്ഞാറെ കവലയിലുള്ള സ്റ്റാർ ജുവെൽസിലാണ് മോഷണശ്രമം
ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ണ്ണവില; പവന് 57,000 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്. ഗ്രാമിനാകട്ടെ 25 രൂപ വര്‍ധിച്ച് 7125 രൂപ ആവുകയും ചെയ്തു. അതേ സമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില
മെൻസ്ട്രൽ കപ്പ് പദ്ധതി; അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
പേരാമ്പ്ര : ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 30 വരെ അപേക്ഷ സ്വീകരിക്കും. മെൻസ്ട്രുൽ കപ്പ് പദ്ധതിക്ക് പുറമേ പഞ്ചായത്തിന്റെ മുട്ടഗ്രാമം പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30 വരെ സ്വീകരിക്കും.
അറിയിപ്പ്; മൂടാടി- മുചുകുന്ന് ഹില്‍ബസാര്‍ റോഡില്‍ ഇന്ന് മുതല്‍ വാഹന ഗതാഗതം തടസ്സപ്പെടും
മൂടാടി: മൂടാടി മുചുകുന്ന് ഹില്‍ബസാര്‍ റോഡില്‍ ഇന്ന് മുതല്‍ വാഹനഗതാഗതം തടസ്സപ്പെടും. വ്യാഴം വൈകുന്നേരം 6 മണി മുതല്‍ ഡിസം 27 വെളളി വൈകു 6 മണി വരെ മൂടാടി ടൗണ്‍ മുതല്‍ അണ്ടര്‍ പാസ് വരെയാണ് വാഹനഗതാഗതം തടസ്സപ്പെടുക. ജലജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായി മൂടാടി റെയില്‍വേ ക്രോസിംഗ് പൈപ്പ് ലൈന്‍ പണി നടക്കുന്നതിനാലാണ് ഗതാഗതം
ചേമഞ്ചേരി കിണറുള്ള കണ്ടി പെണ്ണൂട്ടി അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് കിണറുള്ള കണ്ടി പെണ്ണൂട്ടി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. മകൻ: ആനന്ദൻ കെ കെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് 4ാം വാർഡ് ബൂത്ത് പ്രസിഡൻ്റ്, ചേമഞ്ചേരി മണ്ഡലം കമ്മിറ്റി അംഗം) മരുമകൾ : ശാന്ത സഹോദരങ്ങൾ : പരേതരായ ചെക്കോട്ടി, കല്യാണി ( കോമത്ത് കര ) ശവസംസ്കാരം : ബുധൻ രാവിലെ 10 മണി
കൊല്ലം അരയന്‍കാവ് റോഡില്‍ കോട്ടവാതുക്കല്‍ കദീശ അന്തരിച്ചു
കൊല്ലം: അരയന്‍കാവ് റോഡില്‍ കോട്ടവാതുക്കല്‍ കദീശ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അബു (റിട്ട:ഫ്രഞ്ച് മിലിട്ടറി). മക്കള്‍: സഫിയ, ജാഫര്‍, ലൈല, നൗഷാദ്, സാജിത്.
ബി.ആര്‍ അംബേദ്ക്കറെ അപമാനിച്ച അമിത്ഷാ രാജി വെയ്ക്കുക; കൊയിലാണ്ടിയില്‍ പ്രകനവുമായി കേരളീയ പട്ടികവിഭാഗം
കൊയിലാണ്ടി: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കര്‍ പാര്‍ലമെന്റില്‍ അപമാനിച്ച അമിത്ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ പട്ടിക വിഭാഗം നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.എം. ശ്രീധരന്‍ ജില്ലാ സെക്രട്ടറി പി.എം.പി. നടേരി നിര്‍മല്ലൂര്‍ ബാലന്‍, പി.എം. വിജയന്‍, പി.ടി. ഉദയന്‍, രേണുക, വിശ്വന്‍, ശശി, സുരേഷ് ബാബു തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം
മുഖത്തോട് മുഖം നോക്കി രണ്ട് ഡി.എം.ഒ ഉദ്യോഗസ്ഥര്‍; ‘സാഗർ കോട്ടപ്പുറം’ വരുമോയെന്ന് മലയാളികള്‍, കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ ഇന്നും നാടകീയ രംഗങ്ങള്‍
കോഴിക്കോട്: ഡിഎംഒ ഓഫീസിൽ വീണ്ടും നാടകീയ രംഗങ്ങള്‍. കഴിഞ്ഞ ദിവസത്തിന് സമാനമായി ഒരേ സമയം രണ്ട് മെഡിക്കൽ ഓഫീസർമാരാണ് ഇന്ന് ഒരേ ക്യാബിനിലെത്തി മുഖത്തോട് മുഖം നോക്കിയിരുന്നത്. സ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച മുൻ ഡി.എം.ഒ ഡോ.എൻ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശ ദേവിയുമാണ് ഇന്നും ഒരോ ക്യാബിനില്‍ എത്തിയത്. 1998ല്‍ മോഹന്‍ലാല്‍
വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടുപേര്‍ മരിച്ച സംഭവം; മരണകാരണം എസി ഗ്യാസ് ലീക്കായതോ? അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
വടകര: കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. എ.സിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള