Category: പേരാമ്പ്ര

Total 564 Posts

പേരാമ്പ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര പയ്യോളി വടകര റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വാല്യക്കോട് മത്തത്ത് മീത്തല്‍ അനില്‍ രാജ്(32), ജോബി കൊറോത്ത് (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലൂണാര്‍ ടൂറിസ്റ്റ് ഹോമിനു സമീപം വെള്ളിയാഴ്ച്ച രാത്രി 9.30 ഓട് കൂടിയാണ് അപകടം നടന്നത്. പേരാമ്പ്ര ഹൈസ്‌കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നും

പേരാമ്പ്ര പഞ്ചായത്ത് ജാഗ്രതാ സമിതി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു- യോഗ്യതയും വിശദാംശങ്ങളും അറിയാം

പേരാമ്പ്ര: പഞ്ചായത്ത് ജാഗ്രതാ സമിതി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, തത്തുല്യമായ വുമണ്‍സ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി (റഗുലര്‍ ബാച്ച്), ബിരുദാനന്തര ബിരുദം ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29ന് പകല്‍ പതിനൊന്നിന് പഞ്ചായത്ത് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവുക.

പേരാമ്പ്ര ബ്ലോക്കിലെ വനിതകള്‍ക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം; വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുളള വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് എന്റര്‍പ്രണര്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, അല്ലെങ്കില്‍ ബ്ലോക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍: 8075719575

ഏത് കാര്യത്തിനും ഓടിയെത്തുന്ന ഉത്സാഹിയായ സാമൂഹ്യ പ്രവർത്തകൻ, ​ഗൾഫിൽ നിന്ന് നാട്ടിലെത്തി മാസങ്ങൾക്കുള്ളിൽ അപ്രതീക്ഷിത മരണം; പേരാമ്പ്രയിൽ ഷോക്കേറ്റ് മരിച്ച മുനീബിന്റെ വിയോ​ഗത്തിൽ കണ്ണീരണിഞ്ഞ് നാട്

പേരാമ്പ്ര: ഷോക്കേറ്റ് മരിച്ച കക്കാട് സ്വദേശി മുനീബിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാതെ നാട്. പ്രവാസിയായിരുന്ന മുനീബ് മൂന്നു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. രണ്ടാഴ്ച മുമ്പാണ് മുനീബിന്റെ നിക്കാഹ് കഴിഞ്ഞത്. പ്രിയതമയുമായി ഒന്നിച്ച് കണ്ട ജീവിത സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് അവന്‍ മടങ്ങിയത്. ജോലിക്കിടെ ഇന്ന് ഉച്ചയോടെയാണ് മുനീബിന് ദാരുണ മരണം സംഭവിക്കുന്നത്. പേരാമ്പ്രയിലെ അജ്‌വ എന്ന

പേരാമ്പ്രയിൽ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പേരാമ്പ്ര: പേരാമ്പ്രയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കക്കാട് ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പേരാമ്പ്ര ചാലിക്കരയിലാണ് ദാരുണമായ സംഭവം നടന്നത്. ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംങ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ മുനീബിന് ഷോക്കേൽക്കുകയായിരുന്നു. ബോര്‍ഡ് മറിഞ്ഞ് വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. ഉടനെ

കൂരാച്ചുണ്ടില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കൂരാച്ചുണ്ട് ചുമപ്പുങ്കമറ്റത്തില്‍ സോണറ്റ് സന്തോഷ് (28), മലപ്പുറം എടവണ്ണപ്പാറ ഒമനൂര്‍ പറമ്പാട്ടുപറമ്പില്‍ മന്‍സൂര്‍ അലി (23), കൊണ്ടോട്ടി മുതുവല്ലൂര്‍ തവനൂര്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അബുല്ലൈസ് (37) എന്നിവരാണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് എസ്.ഐ. എസ്.ആര്‍ സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കാരയാട് സ്വദേശിനിയുടെ പേഴ്‌സ് പേരാമ്പ്രയിലൂടെയുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: കാരയാട് സ്വദേശിനിയുടെ പേഴ്‌സ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. സെപ്റ്റംബര്‍ മൂന്നിന് വെള്ളിയൂരില്‍ നിന്നും മീനങ്ങാടിയിലേക്ക് ബസില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടെയാണ് പേഴ്‌സ് നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9072306619 എന്ന നമ്പറില്‍ ബന്ധപ്പെടുക.  

ഇരിങ്ങല്‍ കോട്ടക്കല്‍ ഭാഗത്തുനിന്നും 40 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

പേരാമ്പ്ര: ഇരിങ്ങല്‍ കോട്ടക്കലില്‍ നിന്നും 40 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് വാഷ് കണ്ടെടുത്തത്. വീട്ടുടമസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര എക്‌സൈസ് പരിശോധന നടത്തുകയായിരുന്നു. വാഷ് ആരാണ് ഇവിടെ കൊണ്ടുവച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.വി.സുദീപ് കുമാര്‍, സിവില്‍ എക്‌സൈസ്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൂരാച്ചുണ്ടിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ നിന്നും മാരകമയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. കൂരാച്ചുണ്ട് പഴേരി റിയാസിന്റെ വീട്ടില്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ച ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. പേരാമ്പ്ര ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടിൽ നിന്നും കണ്ടെടുത്ത എംഡിഎംഎയ്ക്ക് 1.020 ഗ്രാം തൂക്കം വരുമെന്ന്

പിടിച്ചെടുത്തത് 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും; ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ചാരായം വാറ്റിയ പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

വയനാട്: മാനന്തവാടിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മറവില്‍ നടന്ന ചാരായ വാറ്റ് എക്സൈസ് പിടികൂടി. ആലാറ്റിൽ വട്ടോളിയിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളമായി പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി എന്‍ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂര്‍ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം