Category: പേരാമ്പ്ര

Total 756 Posts

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ പേരാമ്പ്ര സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പേരാമ്പ്ര സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുൻവശത്ത് ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മൈൽ കുറ്റിക്ക് ഇടിച്ച ശേഷം ഫോറസ്റ്റ് ഓഫീസിൻ്റെ മതിലിലും ഇടിക്കുകയായിരുന്നു. പേരാമ്പ്ര എരവെട്ടൂർ ഏക്കുടത്തിൽ വീട്ടിൽ

എൻസിസി ക്യാംപ് സമയത്ത് ഉൾപ്പടെ പീഡിപ്പിച്ചു; പെരുവണ്ണാമൂഴിയിൽ അധ്യാപകൻ അറസ്റ്റിൽ

പേരാമ്പ്ര: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായി. അധ്യാപകൻ ചെരുവിൽ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസിൽ വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു. എൻസിസി ക്യാംപ് സമയത്ത്

പേരാമ്പ്ര ചെമ്പനോടയില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് രാജവെമ്പാലയെ വീട്ടില്‍ നിന്നും പിടികൂടി

പേരാമ്പ്ര: ഒരാഴ്ചയ്ക്കിടെ വീട്ടില്‍ നിന്നും രണ്ട് രാജവെമ്പാലകളെ പിടികൂടി. പേരാമ്പ്ര ചെമ്പനോടയിലെ അമ്യാന്‍മണ്ണില്‍ ബാബുവിന്റെ വീട്ടില്‍ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. മാര്‍ച്ച് 30 ന് ആയിരുന്നു ബാബുവിന്റെ വീട്ടിലെ റഫ്രിജറേറ്ററിന് അടിയില്‍ മൂന്ന് മീറ്ററിലധികം നീളമുളള രാജവെമ്പാലയെ കണ്ടെത്തിയത്. വീട്ടിലെ വളര്‍ത്തു പൂച്ചയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കണ്ട് ഗൃഹനാഥന്‍ നോക്കിയപ്പോഴാണ് റഫ്രിജറേറ്ററിന്റെ അടിയില്‍ പാമ്പിനെ കണ്ടെത്തിയത്.

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ പേരാമ്പ്ര ഒന്നാമത്; സൃഷ്ടിച്ചത് മൂന്നരലക്ഷത്തിലേറെ തൊഴില്‍ദിനങ്ങള്‍

പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലും പേരാമ്പ്ര പഞ്ചായ ത്ത് ജില്ലയില്‍ ഒന്നാം സ്ഥാന ത്ത്. 3,53,232 തൊഴില്‍ ദിനം സൃഷ്ട്ടിച്ചാണ് പേരാമ്പ്ര ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും (15,37,39,000) പേരാമ്പ്രയാണ്. പട്ടികജാതി വിഭാഗത്തിന് 57,292 തൊഴില്‍ദിനം നല്‍കി ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ളതും പേരാമ്പ്രയാണ്. പട്ടികജാതി വിഭാഗത്തില്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച് പേരാമ്പ്ര ബൈപ്പാസ്; വയനാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു

പേരാമ്പ്ര: ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ചെറുതും വലുതുമായ അപകടങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജുക്കഴിഞ്ഞു പേരാമ്പ്ര ബൈപ്പാസ്. ഏറ്റവുമൊടുവിലായി ഇന്ന് ബൈപ്പാസില്‍ കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു. വയനാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. നിയന്ത്രണംവിട്ട് കാര്‍ റോഡ് കടന്ന് സമീപത്തെ വയലിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ മാറ്റുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ബൈപ്പാസില്‍ ആവര്‍ത്തിക്കുകയാണ്. ബൈപാസില്‍ പ്രധാനമായും

ചൂടാണ് ഫ്രിഡ്ജ് ഇല്ലാതെ പറ്റില്ല! പേരാമ്പ്ര ചെമ്പനോടയിൽ ഫ്രിഡ്ജിന് അടിയിൽ തണുപ്പ് തേടിയെത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ

പേരാമ്പ്ര: വേനൽക്കാലത്ത് തണുപ്പ് തേടി അപ്രതീക്ഷിതമായി വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ. ഫ്രിഡ്ജിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയാണ് വീട്ടുകാരെ പൊല്ലാപ്പിലാക്കിയത്. കഴിഞ്ഞ ദിവസം ചക്കിട്ടപാറ ചെമ്പനോടയിലാണ് സംഭവം. ചെമ്പനോടയിലെ അമ്മ്യാംമണ്ണ് പുത്തൻപുരയിൽ ബാബുവിന്റെ വീട്ടിലെ റഫ്രിജറേറ്ററിനടിയിലാണ് മൂന്ന് മീറ്ററിലധികം നീളമുള്ള രാജവെമ്പാല കയറികൂടിയത്. തുടർന്ന് വീട്ടിലെ വളർത്തുപൂച്ച സമീപത്തെ ടിവിക്കരികിൽ നിന്ന് ഫ്രിഡ്ജിനടിയിലേക്ക് നോക്കി ഒച്ചവെച്ചതോടെയാണ്

നൊച്ചാട് അനു കൊലക്കേസ്: പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ അറസ്റ്റില്‍

പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മുജീബ് റഹ്‌മാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് പൊലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ അറസ്റ്റു ചെയ്തത്. മുജീബ് റഹ്‌മാന്‍ മോഷ്ടിച്ച അനുവിന്റെ സ്വര്‍ണം

കുട്ടിക്കാലം മുതലേ ജനങ്ങളുമായി ഏറ്റവും ഇഴുകി ചേര്‍ന്ന് പൊതുരംഗത്ത് പ്രവര്‍ത്തിച്ചയാള്‍, പാമ്പുകടിയേറ്റതും പൊതുസേവനത്തിനിടെ; കണ്ണീരോടെ സി.കെ.രാജീവന് വിടനല്‍കി കായണ്ണ

കായണ്ണ: ആരെങ്കിലും വന്ന് കണ്ട് ഒരു പ്രശ്‌നം പറഞ്ഞാല്‍, രാത്രിയെന്നോ പകലെന്നോ ചിന്തിക്കാതെ അത് പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്യാന്‍ ഇറങ്ങിപ്പോകുന്നവരുണ്ട്. ആ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിനിടെ സ്വന്തം ആരോഗ്യം വരെ മറക്കുന്നവര്‍. അങ്ങനെയൊരാളായിരുന്നു കായണ്ണക്കാര്‍ക്ക് സി.കെ.രാജീവന്‍ എന്ന ചെട്ട്യാംകണ്ടി രാജീവന്‍. വീട്ടില്‍ നിന്നുള്ള രാജീവന്റെ ഒടുവിലത്തെ ഇറങ്ങിപ്പോക്കുപോലും അങ്ങനെയൊരു പ്രശ്‌നപരിഹാരത്തിലേക്കായിരുന്നു. പക്ഷേ മടങ്ങിവന്നില്ലെന്ന് മാത്രം. രാജീവന്റെ

സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണം; പാടിക്കുന്നിലും കായണ്ണ ബസാറിലും ഇന്ന് അനുശോചന യോഗം

കായണ്ണ: സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം. പാടിക്കുന്നില്‍ വൈകുന്നേരം നാലുമണിക്കും കായണ്ണ ബസാറില്‍ അഞ്ച് മണിക്കുമാണ് അനുശോചന യോഗം നടക്കുക. പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെയാണ് ചെട്ട്യാംകണ്ടി രാജീവന്‍ മരണപ്പെടുന്നത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ചുവന്നിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം നില ഗുരുതരമാകുകയുമായിരുന്നു. മൃതദേഹം രാവിലെ ഒമ്പതുമണിവരെ കായണ്ണയിലെ

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു

കായണ്ണ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. കായണ്ണ മേഖലയിലെ പൊതുരംഗത്ത് സജീവമായിരുന്നു രാജീവന്‍. കായണ്ണ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കൈരളി ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് രാജീവന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ