Category: അറിയിപ്പുകള്‍
കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ 2024-25 വര്‍ഷത്തെ ലാപ്ടോപ്പ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള/കേന്ദ്ര സര്‍ക്കാര്‍ എന്‍ട്രന്‍സുകള്‍ മുഖേന കേരളത്തിലെ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എംബിബിഎസ്, ബിടെക്, എംടെക്, ബിഎഎംഎസ്, ബിഡിഎസ്, BVSC&AH, BArch, MArch, പിജി ആയുര്‍വേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി, എംഎസ്, എംഡിഎസ്, MVSC&AH, എംബിഎ, എംസിഎ
ചാറ്റ്ജിപിടിയുമായി ഇനി അനായാസം ചാറ്റ് ചെയ്യാം; വൈകാരികമായി ആശയവിനിമയം നടത്താനാകുന്ന പുതിയ വോയിസ് മോഡ് വരുന്നു
ചാറ്റ്ജിപിടിയുമായി സ്വഭാവിക രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുള്ള അഡ്വാൻസ്ഡ് വോയ്സ് മോഡ് രംഗത്ത്. എഐ ജിപിടി 4ൻറെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ വോയിസ് മോഡിന് വൈകാരികമായി ആശയവിനിമയം നടത്താനാകുമെന്നാണ് സൂചന. നേരത്തെ ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്‌സ്‌മോഡിന് അടയാളമായി കാണിച്ചിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റനുസരിച്ച് അഡ്വാൻസ്ഡ് വോയ്‌സ് മോഡിൽ അത് നീല നിറത്തിലുള്ള ഗോളമാകും.
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ചങ്ങരോത്ത് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാളെ നടക്കുന്ന പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, വിശദമായി അറിയാം
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് നാളെ( സെപ്റ്റംബര്‍ 28) ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ (സെന്റര്‍-1), (സെന്റര്‍-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. ഇവിടെ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റര്‍-1) (രജിസ്റ്റര്‍ നമ്പര്‍
മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്
മൊകേരി: മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്. ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലിഷ് കോഴ്സിൽ എസ്ടി, പിഡബ്ല്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എംഎസ്‌സി മാത്തമാറ്റിക്സ് കോഴ്‌സിൽ ഇഡബ്ല്യുഎസ്, ഇടിബി, ഒബിഎച്ച്, എസ്ടി, പിഡബ്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എസ്‌സി വിഭാഗത്തിൽ 3 സീറ്റും ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള
മഞ്ഞപ്പിത്ത പ്രതിരോധം; ജനങ്ങള്‍ അവബോധം പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രതിരോധ മാര്‍ഗങ്ങള്‍ ഇവയൊക്കെ..
കോഴിക്കോട്: ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്ന ലാഹചര്യത്തില്‍ മഞ്ഞപ്പിത്ത പ്രതിരോധത്തില്‍ ജനങ്ങള്‍ അവബോധം പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധക്കുള്ള സാധ്യത കൂടുതലുള്ളവര്‍, സുരക്ഷിതമല്ലാത്ത/മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നവര്‍, രോഗബാധിതരായ ആളുകള്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നവര്‍, രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ശുചിത്വ ശീലങ്ങള്‍ പാലിക്കാത്തവര്‍, മലിനമായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് രോഗബാധയ്ക്കുള്ള
വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റൊഴിവ്; വിശദമായി നോക്കാം
വടകര: മടപ്പള്ളി ഗവ.കോളേജിൽ സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ് എന്നീ പി.ജിവിഷയങ്ങളിൽ എസ്.സി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട സീറ്റുകൾ ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9188900231. ശ്രീനാരായണ കോളേജ് കീഴൽ വടകര എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. കെമിസ്ട്രി, എം.കോം, എം.എ ഇംഗ്ലീഷ് എന്നീ ബിരുദാനന്തര ബിരുദ
കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമയ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ
കെ.വൈ.സി ഇതുവരെ അപ്‌ഡേറ്റ് ചെയ്തില്ലേ!! ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണി വാങ്ങരുതെന്ന് കേരള പോലീസ്
തിരുവനന്തപുരം: കെ.വൈ.സി അപ്ഡേഷന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്തണമെന്നും, യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കോഴ്‌സുകള്‍; ഒക്ടോബറില്‍ ആരംഭിക്കുന്ന സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ചാലപ്പുറം ഭവന്‍സ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന സൗജന്യ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തെ ഓഫീസ് അസിസ്റ്റന്റ്‌റ്, ഡി.ടി.പി., ടാലി കോഴ്സുകളാണുള്ളത്. 18- നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കോഴ്‌സുണ്ട്. ഫോണ്‍: 0495-2300313.
പയ്യോളി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ നിന്നും പയ്യോളിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പയ്യോളി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ നിന്നും പയ്യോളിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. പയ്യോളി അങ്ങാടി സ്വദേശി യാസിറിന്റെ കറുത്ത നിറമുള്ള പേഴ്‌സാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി ആശുപത്രിയില്‍ യാസിര്‍ എത്തിയിരുന്നു. അവിടെ നിന്നും തിരിച്ച് പയ്യോളിയില്‍ എത്തിയശേഷമാണ് പേഴ്‌സ് നഷ്ടമായ വിവരം ശ്രദ്ധയില്‍പ്പെടുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട്