Category: അറിയിപ്പുകള്‍

Total 1060 Posts

കൊയിലാണ്ടി നഗരസഭയിൽ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഇല്ലാതെ നിർമ്മിച്ച വീടുകൾ ക്രമവത്കരിക്കാൻ അവസരം; വിശദമായി അറിയാം

കൊയിലാണ്ടി: കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെ പൂര്‍ണമായോ ഭാഗികമായോ നിര്‍മ്മാണം പൂർത്തീകരിച്ച വീടുകൾ ക്രമവത്കരിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 31 വരെ നഗരസഭയിൽ സമര്‍പ്പിക്കാവുന്നതാണ്. ഈ ദിവസത്തിന് ശേഷം കെ.സി.ഇസഡ്.എം.എയിൽ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്നതും നടത്തിയതുമായ എല്ലാ കെട്ടിടങ്ങളെയും അനധികൃത കെിട്ടിടങ്ങളായി പരിഗണിക്കുന്നതാണെന്നും ഇവ ക്രമവത്കരിക്കുന്നതിന് ഇനിയൊരു അവസരം ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.

Kerala Lottery Results | Nirmal Lottery NR 340 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 340 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

വിലകൂടിയ തൊപ്പികളും അത്തറുകളും അടങ്ങിയ ബാഗ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: യാത്രയ്ക്കിടെ കാസര്‍ഗോഡ് സ്വദേശിയുടെ വിലകൂടിയ തൊപ്പികളും അത്തറുകളും അടങ്ങിയ ബാഗ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. മലപ്പുറത്ത് നിന്നും കാസര്‍ഗോഡേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് കഴിഞ്ഞ ശനിയാഴ്ച മുനീര്‍ ഹാഷിമി എന്ന യുവാവിന്റെ ബാഗ് നഷ്ടമായത്. ഉസ്താദിനെ കൊണ്ടുവാരാനായി കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ മുനീര്‍ മലപ്പുറത്ത് നിന്നാണ് ഏതാണ്ട് 5000ത്തോളം വില വരുന്ന അത്തറുകളും തൊപ്പികളും വാങ്ങിയത്.

ഉള്ളൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ ഉള്ളൂര്‍ സ്വദേശിയുടെ സ്വര്‍ണലോക്കറ്റ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: ഉള്ളൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ ബസില്‍ വച്ച് സ്വര്‍ണലോക്കറ്റ് നഷ്ടപ്പെട്ടതായി പരാതി. ഉള്ളൂര്‍ എടോടി മീത്തല്‍ ബുഷ്‌റയുടെ 2ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ലോക്കറ്റാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൊയിലാണ്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുന്ന ബുഷ്‌റ പതിവുപോലെ സ്ഥാപനത്തിലേക്ക് വരുന്നതിടെയാണ് ലോക്കറ്റ് നഷ്ടപ്പെട്ടത്. ഉള്ളൂരില്‍ നിന്നും 9.35ന് ശേഷമാണ് ബുഷ്‌റ

അരിക്കുളത്ത് നാളെ (28/07/2023) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: അരിക്കുളത്ത് നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. എലങ്കമല്‍, എലങ്കമല്‍ പള്ളി, ഊട്ടേരി, വാകമോളി എന്നിവിടങ്ങളിലാണ്‌ രാവിലെ 8.30മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങുക. അരിക്കുളം കെ.പി.എം.എസ്.എം എച്ച്എസ് സ്കൂളിന്റെ മുന്‍വശത്തുള്ള മരം മുറിക്കാനായാണ്‌ വൈദ്യുതി ലൈന്‍ ഓഫ് ചെയ്യുന്നത്.

തിരുവങ്ങൂരിൽ നാളെ വൈദ്യുതി മുടങ്ങും (27/07/2023)

ചേമഞ്ചേരി: തിരുവങ്ങൂരിൽ നാളെ വൈദ്യുതി മുടങ്ങും. തിരുവങ്ങൂർ ടൗണിൽ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കോമ്പൗണ്ടിലുള്ള മരങ്ങളുടെ കൊമ്പുകൾ മുറിക്കാനായാണ് വൈദ്യുതി ലൈൻ ഓഫ് ചെയ്യുന്നത്.

തിരുവങ്ങൂരിൽ നാളെ (ജൂലെെ 27) വൈദ്യുതി മുടങ്ങും

തിരുവങ്ങൂർ: തിരുവങ്ങൂർ ടൗണിൽ നാളെ (ജൂലെെ 27) വെെദ്യുതി വതരണം തടസപ്പെടും. ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് രാവിലെ 9 മണി മുതൽ 11 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കോമ്പൗണ്ടിലുള്ള മരങ്ങളുടെ കൊമ്പുകൾ മുറിക്കാനുള്ള ആവശ്യത്തിനുവേണ്ടിയാണ് ലൈൻ ഓഫ് ചെയ്യുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.  Summary: There will be power cut in

വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലും പട്ടികവർഗ്ഗ വികസന വകുപ്പിലും താത്ക്കാലിക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലും പട്ടികവർഗ്ഗ വികസന വകുപ്പിലും താത്ക്കാലിക നിയമനം. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ ഡിപ്പാർട്ട്മെന്റിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറര്‍, ട്രേഡ്‌സ്മാൻ ( ഹൈഡ്രോളിക്‌സ് / പ്ലംബർ ) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്സ് ലക്ചറര്‍ തസ്തികക്ക് എം എസ്

‘നാളെ ‘അവധിക്ക് അവധി’, ഗൊ ടു യുവർ ക്ലാസസ്’; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രവൃത്തി ദിവസം

കോഴിക്കോട്: മഴ അവധിക്ക് ശേഷം കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എ.​ഗീത അറിയിച്ചു. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലെെ 24, 25 തിയ്യതികളിൽ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണമെന്ന് കലക്ടർ പറഞ്ഞു. ഇവിടെ ക്ലിക്ക് ചെയ്ത്

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി.എ സംസ്കൃതം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ ബി.എ സംസ്കൃതം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ സംസ്കൃതം ജനറൽ, ബി.എ സംസ്കൃതം സാഹിത്യം, ബി.എ സംസ്കൃതം വേദാന്തം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടുവിന് സംസ്ക്യതം പഠിക്കാത്തവർക്കും ബിരുദ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. സേ പരീക്ഷ പാസായവർക്കും ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്