Category: അറിയിപ്പുകള്‍

Total 1132 Posts

കനത്തമഴ; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല, ജില്ലയില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബീച്ചുകളിലേയ്ക്കും വെള്ളച്ചാട്ടങ്ങളിലേയ്ക്കും പ്രവേശനം നിരോധിച്ചു. കൂടാതെ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവെച്ച് ഉത്തരവായി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍,

വയനാട് ഉരുൾപൊട്ടൽ ദുരന്തം; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഖാചരണം

തിരുവനന്തപുരം: വയനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും (ജൂലൈ30,31) തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഉരുള്‍പൊട്ടലില്‍ ഉണ്ടായ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും നിരവധി വീടുകളും കടകളുമടക്കം നാശനഷ്ടം

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്ക് നാളെ(30.07.2024) അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ (30.07.2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധി ബാധകമല്ല. കനത്ത മഴയുടെ പശ്ചാതലത്തില്‍ തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അതിതീവ്ര മഴ; കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോടഞ്ചേരി, തിരുവമ്പാടി, പുതുപ്പാടി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് വെണ്ടയ്ക്കാംപോയില്‍ കോളനി നിവാസികളെ മാറ്റിപാര്‍പ്പിച്ചു. മഴയും മലവെള്ളപ്പാച്ചിലും ശക്തമായ സാഹചര്യത്തിലാണ് നടപടി. കനത്ത മഴയുടെ പശ്ചാതലത്തില്‍ തൃശൂര്‍, വയനാട്, പാലക്കാട്

സംസ്ഥാനത്ത് മഴ കനക്കും; കോഴിക്കോട് ജില്ല ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരും. വടക്കന്‍ ഛത്തീസ്ഗഡിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയുള്ളതിനാലാണ് സംസ്ഥാനത്ത് മഴ സജീവമായത്.

ആട്, കോഴി, പന്നി വളർത്താൻ താൽപ്പര്യമുണ്ടോ; സബ്സിഡി ലഭിക്കുന്ന ലക്ഷങ്ങളുടെ പദ്ധതികളുണ്ട്, വിശദമായി അറിയാം

തിരുവനന്തപുരം: ആട്, പന്നി, കോഴി കർഷകർക്ക് ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന പദ്ധതിയുമായി ദേശീയ കന്നുകാലി മിഷൻ. എല്ലാ പദ്ധതികള്‍ക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. നിലവിൽ ആട്, കോഴി, പന്നി വളർത്തല്‍ പദ്ധതിക്ക് കേരളത്തില്‍ അപേക്ഷകർ കുറവാണ്. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള

വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണോ?; കോഴിക്കോട് പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആറ്മാസത്തെ സൗജന്യ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ (കെപിഎസ് സി, യുപിഎസ് സി, എസ്എസ്സി, റെയില്‍വേ, ബാങ്കിംഗ് etc.) എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സൗജന്യ പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. പട്ടികജാതി/ വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം.

കര്‍ഷകര്‍ക്ക് സുവര്‍ണ്ണാവസരം; കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയില്‍ വാങ്ങാം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട് : ഭാരത സര്‍ക്കാര്‍ കൃഷി മന്ത്രാലയത്തിന്റെയും കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ സ്മാമിന് (SMAM) കീഴിലാണ് പുതിയതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സബ്‌സിഡി ലഭ്യമാകുന്നത്. അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി ആയിരിക്കണം. സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഈ പദ്ധതിയുടെ

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന തിരമാലക്കും

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; നിപ പ്രതിരോധത്തിന് ഇ- സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്, അറിയാം വിശദമായി

കോഴിക്കോട്: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്.