Category: അറിയിപ്പുകള്‍

Total 1058 Posts

സംസ്ഥാനത്ത് കനത്ത മഴ തുടരും; കോഴിക്കോട് അടക്കം 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കോഴിക്കോട് അടക്കം ഒന്‍പത് ജില്ലകളില്‍ നിന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ശ്രദ്ധയ്ക്ക്‌; കോഴിക്കോട് അടക്കം 5 ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യത

കോഴിക്കോട്: കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി മുന്നറിയിപ്പ്‌. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ നാളെ (28-06-2024) രാത്രി 11.30 വരെ 2.7 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

പ്ലസ്ടു കഴിഞ്ഞവരാണോ?; ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, ലിഫ്റ്റ് ടെക്നോളജി കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്ലൈന്‍: 9526871584, 7561866186. ലിഫ്റ്റ് ടെക്നോളജി കോഴ്‌സ് കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റി ആഭിമുഖ്യത്തില്‍ നടത്തുന്ന

ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമ പെൻഷനാണ് വിതരണം ചെയ്യുക. ഇതിനായി 9,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. ഈ

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(27.6.2024)രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും; വിശദമായി നോക്കാം

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(27.6.2024)രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും. രാവിലെ 8മണി മുതല്‍ 1 മണി വരെ -പയഞ്ചേരി 2-പുറത്തൂട്ടുംചേരി, 3-പയഞ്ചേരി ടവര്‍, 4-ആലങ്ങാട്ട്, 5 – മുത്ത് ബസാര്‍, 6- നോബിത എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 11.30 മണി മുതല്‍ ഉച്ചയ്ക്ക് 2

സംസ്ഥാനത്ത് മഴ തിമിര്‍ത്ത് പെയ്യുന്നു; കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴകനക്കുന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64,5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. കൂടാതെ ഇന്ന് എറണാകുളം, തൃശൂര്‍,

വിയ്യൂര്‍ സ്വദേശിനിയുടെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: വിയ്യൂര്‍ സ്വദേശിനിയുടെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണങ്ങള്‍ കാണാതായതായി പരാതി. വിയ്യൂര്‍ ഇല്ലത്തു താഴെ സ്വദേശിനി അനിതയുടെ സ്വര്‍ണ്ണങ്ങളാണ് നഷ്ടമായത്. ബേങ്കില്‍ പണയംവെച്ച സ്വര്‍ണ്ണങ്ങള്‍ തിരിച്ചെടുത്ത് വീട്ടിലേയ്ക്ക് പോകുന്ന വഴിക്കാണ് നഷ്ടമായത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണ്ണം നഷ്ടമായത് മനസ്സിലായതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വള, ബ്രേസ്ലൈറ്റ്, മൂന്ന് മോതിരം എന്നിവയാണ്

കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലെ പൂക്കാട് വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും

കൊയിലാണ്ടി്: കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (24-06-2024) വെെദ്യുതി മുടങ്ങും. കച്ചേരിപ്പാറ, കാരോൽ, മേലൂർ, ചോനാംപ്പീടിക ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 2 മണി വരെയാണ് വെെദ്യുതി വിതരണം തടസപ്പെടുക. 11 കെ വി ലൈനിലേക്ക് ചെരിഞ്ഞ തെങ്ങ് മുറിച്ച് മാറ്റേണ്ടതിനാൽ വെറ്റിലപ്പാറ തിരുവങ്ങൂർ അമ്പലം

അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (24/06/24) വെെദ്യുതി മുടങ്ങും

അരിക്കുളം: എച്ച്ടി ലൈൻ ടെച്ചിങ് വർക്കിന്റെ ഭാഗമായി അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (24/06/24) വെെദ്യുതി മുടങ്ങും. പാറക്കണ്ടം ഒറവിങ്കൽ താഴെ ഭാഗങ്ങളിൽ രാവിലെ 7:30 മുതൽ 9 മണി വരെയും, കുന്നോത്ത്മുക്ക് പുതുശ്ശേരിതാഴെ, നമ്പ്രത്ത്കര, നായാടൻപുഴ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണി വരെയും മുത്താമ്പി, കോഴിപ്പുറം കോളനി,

ഫാഷന്‍ ഡിസൈനിങ്ങ് ആണോ താല്‍പ്പര്യം?; ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി, ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ബി വോക് ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള കണ്ണൂരിലെ അപ്പാരല്‍ ട്രെയ്‌നിങ്ങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ബി വോക് എഫ്ഡിആര്‍) എന്ന ഡിഗ്രി കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (എഫ്ഡിടി) എന്ന ഡിപ്ലോമ കോഴ്സിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. അപ്പാരല്‍ ട്രയിനിങ്