Category: അറിയിപ്പുകള്
തിരുവങ്ങൂര്‍ ലെവല്‍ക്രോസ് നാളെ മുതല്‍ അടച്ചിടും; വിശദമായി അറിയാം
കൊയിലാണ്ടി: തിരുവങ്ങൂര്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എലത്തൂരിനും കൊയിലാണ്ടിക്കും ഇടയിലുള്ള തിരുവങ്ങൂര്‍ റെയില്‍വേ ലെവല്‍ ക്രോസ്(196 എ) അടച്ചിടും. ശനിയാഴ്ച രാവിലെ എട്ടുമുതല്‍ ഞായറാഴ്ച വൈകുന്നേരം ആറുവരെ അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു. Summary: tiruvangoor-levelcross-will-be-closed-from-tomorrow.
വാഹനം വില്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 14 ദിവസത്തിനകം ഉടമസ്ഥവകാശം ഉടന്‍ മാറ്റണമെന്ന് മോട്ടോര്‍വാഹനവകുപ്പ് മുന്നറിയിപ്പ്
കോഴിക്കോട്: വാഹനവില്‍പ്പനയ്ക്ക് ശേഷം പെട്ടെന്നു തന്നെ ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആര്.ടി. ഓഫീസില്‍ നല്‍കണം. തുടര്‍ന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂര്‍ത്തിയാക്കണം. ഇത് മാറ്റാത്ത പക്ഷം വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആര്.സി. ഉടമയാണ്. വാഹനം വിറ്റശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (13.11.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (13.11.2024) വൈദ്യുതി മുടങ്ങും. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെ കോരപ്പുഴ-വള്ളില്‍ക്കടവ്, കണ്ണത്താരി, TTice, കാട്ടിലപ്പീടികപ്പള്ളി, കാട്ടില്‍പീടിക, പള്ളിയറ, രാമകൃഷ്ണന് റോഡ്, കണ്ണന്‍കടവ്, കണ്ണന്‍കടവ് നോര്‍ത്ത്, അഴീക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന്
ശ്രദ്ധയ്ക്ക്; കോഴിക്കോട് നോര്‍ക്ക സെന്ററില്‍ ഇന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടാകില്ല
കോഴിക്കോട്: നോര്‍ക്ക കോഴിക്കോട് സെന്ററില്‍ ഇന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ല. നോര്‍ക്ക റൂട്ട്സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന് അറിയിച്ചു. ഇതിനായി സ്ലോട്ട് ലഭിച്ചവര്‍ നവംബര്‍ 14ന് (14.11.2024) രാവിലെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 7012609608 എന്ന നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ
യുവതീ യുവാക്കള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം; അറിയാം വിശദമായി
കോഴിക്കോട് : ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ്ടി വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് പി എസ് സി സൗജന്യ പരിശീലനം നല്കുന്നു. ഇതിനായി നവംബര്‍ 14 ന് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പരിധിയില്‍ പേരാമ്പ്ര കരിയര്‍ ഗൈഡന്‍സ് സെന്ററില്‍ വെച്ചും 15 ന് കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പരിധിയില്‍ താമരശ്ശേരി രാജീവ് ഗാന്ധി
അസാപ് കേരളയില്‍ കോഡിങ് സ്കില്‍സ് ഓണ്‍ലൈന്‍ കോഴ്സ്; വിശദമായി നോക്കാം
കോഴിക്കോട്’ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ കോഡിങ് സ്കില്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (NCVET) സര്‍ട്ടിഫിക്കേഷനോടുകൂടിയുള്ള ഓണ്‍ലൈന്‍ കോഴ്സിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. https://asapkerala.gov.in/course/coding-skills/ എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999601.
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (11.11.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (11.11.2024) വൈദ്യുതി മുടങ്ങും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരെ പാച്ചി പാലം, നെല്ലിക്കോട്ട്കുന്ന്, ഹോമിയോ, ദര്‍ശന, ചെരിയാല, അമ്പ്രമോളി എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. Summary: there-will-be-power-outage-at-various-places-in-koyilandyi-north-section.
ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം
സംസ്ഥാനതിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ്ടു
വരും ദിവസങ്ങളിലും മഴ ശക്തമാവാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 13ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ്. 14ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ന് തെക്കന്‍ തമിഴ്നാട്
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (9.11.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (9.11.2024) വൈദ്യുതി മുടങ്ങും. രാവിലെ 7 മണി മുതല്‍ 9 മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ പഴയ ബസ്റ്റാന്‍ഡ് , ടൗണ്‍ ഹാള്‍ , കൊയിലാണ്ടി ഹോസ്പിറ്റല്‍ എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും. ബസ്റ്റാന്റിനു മുന്‍വശത്തുള്ള മരം മുറിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.