Category: അറിയിപ്പുകള്‍
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശകതമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ള ബിടെക് ബിരുദധാരിയാണോ ? കൊയിലാണ്ടി നഗരസഭ നിങ്ങളെ കാത്തിരിക്കുന്നു
കൊയിലാണ്ടി: നഗരസഭയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണ പ്രവൃത്തിയുടെ സൂപ്പര്‍വിഷനായി സിവില്‍ എഞ്ചിനീയറിംഗ് ബിടെക് ബിരുദമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 5ന് രാവിലെ 10മണിക്ക് നഗരസഭാ ഓഫീസില്‍ അഭിമുഖത്തിനായി എത്തേണ്ടതാണ്. Candidates with B.Tech Degree in
പത്താംതരം തുല്യതാപരീക്ഷ; സെപ്റ്റംബർ 11 വരെ ഫീസ് അടക്കാം
തിരുവനന്തപുരം: ഒക്ടോബർ 21 മുതൽ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ
വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത
കോഴിക്കോട്: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയാണ് കണക്കാക്കുന്നത്. വരുന്ന നാല് ദിവസം കണ്ണൂര്‍, കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ മഞ്ഞ
വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റ് ഒഴിവ്; വിശദമായി നോക്കാം
വടകര: മടപ്പള്ളി ഗവ.കോളജിൽ നാലു വർഷ ബിരുദത്തിലെ ഫിസിക്സ്, കണക്ക്, കെമിസ്ട്രി ഒന്നാം സെമസ്റ്ററിൽ ഒഇസി വിഭാഗത്തിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188900231. വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേഷനുള്ള കോ.ഓപ്പറേറ്റീവ് കോളജിൽ വിവിധ ബിരുദ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9020466406. ഉമ്മത്തൂർ: എസ്ഐഎഎസ് കോളജിൽ ഡിഗ്രി കോഴ്സുകളിൽ
ഇനി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട; സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു, ചികിത്സാ വിവരങ്ങൾ അറിയാന്‍ മൊബൈൽ ആപ്പും
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്,
സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കോ നേരിയ മഴയ്‌ക്കൊ സാധ്യതയുണ്ടെന്നും
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24.8.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24.8.2024) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകീട്ട് 3 മണി വരെ പൊയില്‍ക്കാവ് ടൗണ്‍, പൊയില്‍ക്കാവ് ആര്‍.കെ, അരോമ പമ്പ്, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌കൂല്‍, കരിവീട്ടില്‍ താഴെ, കരിവീട്ടില്‍ ടവര്‍. എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി
വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ് ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് പാര്‍ട്ണര്‍ഷിപ്പ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിലേക്ക് 2024-25 അധ്യയനവര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744115221. Description: Applications are invited for Professional Diploma in Interior Designing Course at Polytechnic
സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; തീയതി നീട്ടി
കോഴിക്കോട്: സ്‌കോള്‍-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശന തീയതികള്‍ നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ www.scolekerala.org യില്‍ ലഭ്യമാണ്. ഓണ്‍ലൈനായി നിലവില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം