Category: അറിയിപ്പുകള്‍
മേപ്പയൂര്‍ ചങ്ങരംവള്ളി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഒഴിവ്; വിശദമായി നോക്കാം
മേപ്പയൂർ: ചങ്ങരംവള്ളി ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിലേക്ക് ആയുഷ് വകുപ്പിന്റെ കീഴില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 4ന് 11 മണിക്ക് മേപ്പയൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകേണ്ടതാണ്. ജനറല്‍ നഴ്‌സിംഗ്, ബിരുദം ആണ് അടിസ്ഥാന യോഗ്യത. 15000രൂപയാണ് വേതനമായി ലഭിക്കുക.
ബാലുശ്ശേരി ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ സീറ്റ് ഒഴിവ്; വിശദമായി അറിയാം
ബാലുശ്ശേരി: ബാലുശ്ശേരി ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 03/09/2024 രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പർ: 9526746843. Description: Seat Vacancy in Balusherry Government
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള പരിശീലനത്തിന് അപേക്ഷിക്കാം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള പരിശീലനത്തിന് അപേക്ഷിക്കാം. എസ്എപി കംപ്യൂട്ടറൈസഡ് അക്കൗണ്ടിങ്ങ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്നീഷ്യന്‍ എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8891370026. Summary: apply for training in various courses at the jilla Panchayat
കൈത്തറി വസ്ത്ര വൈവിധ്യത്തില്‍ വിസ്മയം തീര്‍ക്കാന്‍ ‘സര്‍ഗാടെക്‌സ് 2024’; സര്‍ഗാലയയില്‍ കൈത്തറി പൈതൃകോത്സവം സെപ്തംബര്‍ ഒന്ന് മുതല്‍
വടകര: ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന വിപുലമായ പ്രദർശന വിപണന മേളക്ക് സർഗാലയ ഒരുങ്ങുന്നു. ഹാൻഡ്ലൂം ബിസിനസ്സ് ടൂ ബിസിനസ്സ് മീറ്റ്, ഹാൻഡ്‌ലൂം ഫാഷൻ ഷോ “കേരള ഹാൻഡ്‌ലൂം ക്വീൻ”, ഓൺലൈൻ വീഡിയോ മത്സരം തുടങ്ങിയ വൈവിധ്യമേറിയ പരിപാടികേളോടെ “സർഗാടെക്‌സ് 2024” സെപ്തംബർ ഒന്നു മുതൽ 14 വരെ
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശകതമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ള ബിടെക് ബിരുദധാരിയാണോ ? കൊയിലാണ്ടി നഗരസഭ നിങ്ങളെ കാത്തിരിക്കുന്നു
കൊയിലാണ്ടി: നഗരസഭയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണ പ്രവൃത്തിയുടെ സൂപ്പര്‍വിഷനായി സിവില്‍ എഞ്ചിനീയറിംഗ് ബിടെക് ബിരുദമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 5ന് രാവിലെ 10മണിക്ക് നഗരസഭാ ഓഫീസില്‍ അഭിമുഖത്തിനായി എത്തേണ്ടതാണ്. Candidates with B.Tech Degree in
പത്താംതരം തുല്യതാപരീക്ഷ; സെപ്റ്റംബർ 11 വരെ ഫീസ് അടക്കാം
തിരുവനന്തപുരം: ഒക്ടോബർ 21 മുതൽ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ
വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത
കോഴിക്കോട്: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയാണ് കണക്കാക്കുന്നത്. വരുന്ന നാല് ദിവസം കണ്ണൂര്‍, കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ മഞ്ഞ
വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റ് ഒഴിവ്; വിശദമായി നോക്കാം
വടകര: മടപ്പള്ളി ഗവ.കോളജിൽ നാലു വർഷ ബിരുദത്തിലെ ഫിസിക്സ്, കണക്ക്, കെമിസ്ട്രി ഒന്നാം സെമസ്റ്ററിൽ ഒഇസി വിഭാഗത്തിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188900231. വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേഷനുള്ള കോ.ഓപ്പറേറ്റീവ് കോളജിൽ വിവിധ ബിരുദ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9020466406. ഉമ്മത്തൂർ: എസ്ഐഎഎസ് കോളജിൽ ഡിഗ്രി കോഴ്സുകളിൽ
ഇനി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട; സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു, ചികിത്സാ വിവരങ്ങൾ അറിയാന്‍ മൊബൈൽ ആപ്പും
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്,