Category: അറിയിപ്പുകള്‍

Total 1157 Posts

കെല്‍ട്രോണില്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു; വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2301772, 9526871584. Summary: Admissions for Fiber Optic Technology

ചൂടിന് ആശ്വാസമാകും; സംസ്ഥാനത്ത് 3 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി മഴ എത്തുന്നു. സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴയ്ക്ക്

കേരള ചുമട്ടുതൊഴിലാളി സ്‌കാറ്റേര്‍ഡ് വിഭാഗം വിവരശേഖരണം; തൊഴിലാളികള്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്

കോഴിക്കോട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് (സ്‌കാറ്റേര്‍ഡ് വിഭാഗം) അംഗങ്ങളായിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്. ശനിയാഴ്ചയ്ക്ക് മുമ്പ് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0495-2366380, 9946001747.

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിങ്ങ് തുടങ്ങി നിരവധി കോഴ്‌സുകള്‍; അവധികാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പ്ലസ്-ടു യോഗ്യതയുള്ളവര്‍ക്ക് വിവിധ അവധിക്കാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ എക്കൌണ്ടിംഗ് (യൂസിംഗ് ടാലി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റവെയര്‍) എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം), ഹൈസ്‌ക്കൂള്‍ യോഗ്യതയുള്ളവര്‍ക്ക് പൈത്തണ്‍, വെബ്

ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു; വിശദമായി അറിയാം

കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍ ) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കോഴ്‌സിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 7994449314.

മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി; 10 ലക്ഷം രൂപയുടെ ആനുകൂല്യവുമായി മത്സ്യഫെഡ്

കോഴിക്കോട്: മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യവുമായി മത്സ്യഫെഡ്. അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍, അപകടത്തില്‍ പൂര്‍ണ അംഗ വൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്ക് 10 ലക്ഷവും ഭാഗികമോ സ്ഥിരമായതോ ആയ അംഗ വൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം പരമാവധി 10 ലക്ഷവും ലഭിക്കും. മരണത്തിലേക്കോ സ്ഥിരമായ അംഗ വൈകല്യത്തിലേക്കോ

കോഴിക്കോട് ഗവ. ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട് : ഗവ. ഐടിഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി ഒരു വര്‍ഷ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ് എല്‍സി, പ്ലസ്സ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 28. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281723705. Summary: Applications invited for Diploma

സംസ്ഥാനത്ത് ചൂടും, അള്‍ട്രാ വയലറ്റ് സൂചികയും ഉയരും; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടും, അള്‍ട്രാ വയലറ്റ് സൂചികയും ഉയരുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിലാണ് ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക കാട്ടുന്നത്. ഇടുക്കിയില്‍ മൂന്നാറിലും, പാലക്കാട് തൃത്താലയിലും മലപ്പുറത്ത് പൊന്നാനിയിലുമാണ് ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍

കോഴിക്കോട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏഴാം ക്ലാസ് പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. www.polyadmission.org/ths എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്‌ക്കൂളില്‍ വന്ന് ഹെല്‍പ് ഡെസ്‌ക് വഴിയും അപേക്ഷിക്കാം. യോഗ്യത ഏഴാം ക്ലാസ് പാസ്. പ്രായം 2025 ജൂണ്‍ ഒന്നിന് 16 പൂര്‍ത്തിയാകരുത്. പഠന മാധ്യമം ഇംഗ്ലീഷ് (മലയാളം മീഡിയകാര്‍ക്കും

ഗവ.വനിതാ ഐ.ടിഐയിൽ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകൾ; വിശദമായി അറിയാം

കണ്ണൂർ : കണ്ണൂർ ഗവ. വനിതാ ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി -തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്‌സൽ