Category: മേപ്പയ്യൂര്‍
‘വിദ്യാലയങ്ങളും വീടുകളും സൗഹൃദത്തിന്റെ കേന്ദ്രങ്ങളായി മാറണം’: മേപ്പയ്യൂര്‍ ബി.കെ.എന്‍.എം.യു.പി. സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ഏകദിന ശില്‍പ്പശാല
മേപ്പയ്യൂര്‍: ബി.കെ.എന്‍.എം.യു.പി. സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ഹസീസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേറ്ററും പ്രഭാഷകനുമായ രംഗീഷ് കടവത്ത് നന്‍മയുടെ പാഠങ്ങള്‍ എന്ന വിഷയത്തിലും ക്ലാസ്സുകള്‍ നല്‍കി. വിദ്യാലയങ്ങളും വീടുകളും ശിശു സൗഹൃദങ്ങളായി മാറിയാല്‍ ഇന്ന് ചില കുട്ടികളില്‍ കാണുന്ന ദുഃശീലങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഗവണ്‍മെന്റിന്റേത് ജനവിരുദ്ധ ബജറ്റ്; കീഴരിയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ
കീഴരിയൂര്‍: നികുതി വര്‍ദ്ധനവിനെതിരെ കീഴരിയൂരില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി. സംസ്ഥാന ഗവണ്‍മെന്റിന്റേത് ജനവിരുദ്ധ ബഡ്ജറ്റാണെന്നും ഭൂനികുതി ഉള്‍പ്പെടെ ജനജീവിതം ദുസ്സഹമക്കുന്നതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ധര്‍ണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്
പുലപ്രകുന്ന് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവം; മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം
മേപ്പയൂര്‍: മേപ്പയ്യൂര്‍ പുലപ്രകുന്ന് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം. കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ വള്ളില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റിഞ്ജു രാജ് എടവന, വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ സദസ് നടത്തി. ജില്ലാ കോണ്‍ഗ്രസ്സ്
മേപ്പയ്യൂർ പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിടെ സമരം ശക്തം; ജനകീയ സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
മേപ്പയ്യൂർ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിരെ സമരം ശക്തമാകുന്നു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്ത പ്രദേശവാസികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. 11 പേരെ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് രാവിലെ യോടു കൂടി വൻ പോലീസ് അന്നഹത്തോടുകൂടിയാണ് ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി അധികൃത സ്ഥലത്ത്ർ എത്തിയത്. ഇതോടെ
ടി.സി അഭിലാഷ് അനുസ്മരണവുമായി ഡി.വൈ.എഫ്.ഐ; കാരയാട് നാളെ പ്രകടനവും പൊതുയോഗവും
കാരയാട്: സി.പി.എം കാരയാട് ലോക്കല്‍ കമ്മിറ്റി മെമ്പറും മുന്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി പ്രസിഡന്റുമായിരുന്ന ടി.സി.അഭിലാഷ് അനുസ്മരിച്ച് കാരയാട്ടെ സഹപ്രവര്‍ത്തകര്‍. രണ്ടുദിവസമായാണ് അനുസ്മരണ പരിപാടി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രഭാതവേരിയും തുടര്‍ന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രസിഡന്റായിരിക്കെ പാലിയേറ്റീവ് രംഗത്ത് സംഘടന തലത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു അഭിലാഷെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
ഇനി ഉത്സവത്തിന്റെ നാളുകള്‍; കൊഴുക്കല്ലൂര്‍ കൊക്കറണി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ കൊക്കറണിയില്‍ ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. ഫെബ്രുവരി 11 മുതല്‍ 19 വരെയാണ് ഉത്സവം. 11 മുതല്‍ 19 വരെ നടക്കുന്ന തിറ മഹോത്സവം ബ്രഹ്‌മശ്രീ എളപ്പില ഇല്ലത്ത് ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വിശേഷാല്‍ പൂജകള്‍, സര്‍പ്പബലി, ഗുളികന് പന്തം സമര്‍പ്പണം, ഇളനീര്‍ക്കുല മുറി, താലപ്പൊലി, പ്രസാദ ഊട്ട്, ഭഗവതി തിറ,
യേശുദാസ് പാടിയ ഗാനം ആലപിച്ച് സദസ്സിനെ കയ്യിലെടുത്ത് മന്ത്രി കടന്നപ്പള്ളി; മേപ്പയ്യൂര്‍ ഫെസ്റ്റിന് സമാപനം
മേപ്പയൂര്‍: സമൂഹത്തില്‍ വിഭാഗീയതകളില്ലാതെ ഒരുമിപ്പിക്കാനും മനുഷ്യ മനസില്‍ സാംസ്‌കാരക ബോധം വളര്‍ത്താനും ജനകീയ സാസ്‌കാരിക ഉത്സവങ്ങള്‍ കൊണ്ട് കഴിയുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദിയില്‍ കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും എന്ന യേശുദാസ് പാടിയ ഗാനം മന്ത്രി ആലപിച്ചപ്പോള്‍ ഫെസ്റ്റ് ഗ്രൗണ്ടില്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമണം തടയാന്‍ മുന്നിട്ടിറങ്ങി കേരള പോലീസ്; വിദ്യാര്‍ത്ഥിനികള്‍ക്കായി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സ്വയം പ്രതിരോധ പരിശീലന ക്ലാസ്
മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ എസ്.പി.സി യുടെയും കേരള പോലീസിന്റെയും നേതൃത്വത്തിലാണ് സ്വയം പ്രതിരോധ പരിശീലനങ്ങളും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമണം തടയാനും സ്വയം രക്ഷയ്ക്ക് പ്രാപ്തമാക്കാനും വേണ്ടിയുള്ള കേരള പോലീസിന്റെ വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം. എ.എസ്.ഐ വി.വി ഷീജ ,എസ്.സി.പി
‘എം.ടി പറഞ്ഞത് തിരസ്കൃതരായവരും പരാജിതരായവരുമായ മനുഷ്യരുടെ കഥകള്‍’; മേപ്പയ്യൂർ ഫെസ്റ്റ് സാഹിത്യ സെമിനാറിൽ വി.ആർ സുധീഷ്
മേപ്പയ്യൂർ: സ്നേഹത്തിന്റെ വിവിധ ഭാവങ്ങളെകുറിച്ചുള്ള അന്വേഷണമാണ് എം.ടിയുടെ കഥകളെന്നും, തിരസ്കൃതരായവരും പരാജിതരായവരുമായ മനുഷ്യരുടെ കഥകളാണ് എം.ടി പറഞ്ഞതെന്നും പ്രശസ്ത സാഹിത്യകാരൻ വി.ആർ സുധീഷ്. മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘എം.ടി എഴുത്തിന്റെ ആത്മാവ്’ സാഹിത്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മ വായനക്കാരനായിരുന്നു എം.ടി അതിൽ നിന്നാണ് ഒരു വടക്കൻ വീരഗാഥയെന്ന സിനിമയും ചന്തുവെന്ന
ശുചിത്വ സന്ദേശവുമായി മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളില്‍ ചൂൽ മെടയൽ മത്സരം
മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റ് ചൂൽ മെടയൽ മത്സരം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിൽ കമുകിൻ പട്ട ഉപയോഗിച്ച് ചൂൽ നിർമ്മിക്കുന്നതിൽ കുട്ടികള്‍ക്ക് പരിശീലനം നൽകി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച ചൂലുകൾ ശുചിത്വ പരിപാലനത്തിനായി എല്ലാ ക്ലാസുകളിലും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ മാരായ കെ. നിഷിദ്, കെ.എം