Category: മേപ്പയ്യൂര്‍
മേശവലിപ്പില്‍ നിന്നും പണം മോഷ്ടിച്ച കേസ്; മേപ്പയ്യൂരിൽ സഹോദരങ്ങൾ റിമാൻഡിൽ
മേപ്പയ്യൂർ : കളവുകേസിൽ സഹോദരങ്ങൾ റിമാൻഡിൽ. വിളയാട്ടൂർ അയിമ്പാടി മീത്തൽ കുഞ്ഞികൃഷ്ണന്റെ വീട്ടിൽ നിന്ന് ആറായിരത്തിലധികം രൂപ കളവുപോയ കേസിലാണ് ചാത്തോത്ത് അബിൻ, അജിത് എന്നിവർ പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് മേപ്പയ്യൂർ പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതിൽ വിജയന്റെ വീട്ടിലെ മേശവലിപ്പിൽ നിന്ന് പണം കവർന്നതായി
മുസ്ലീം ലീഗ് നേതാവും കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് പുത്തൻപുരയിൽ മൊയ്തു അന്തരിച്ചു
പേരാമ്പ്ര: മുസ്ലീം ലീഗ് നേതാവും കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ ചെറുവണ്ണൂർ കക്കറമുക്ക് പുത്തൻപുരയിൽ മൊയ്തു അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. കക്കറമുക്ക് പ്രദേശത്ത് മുസ്ലീം ലീഗ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലും, പാലിയേറ്റീവ് സംവിധാനത്തിന് തുടക്കം കുറിക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഹുജ്ജത്തുൽ ഇസ് ലാം മദ്രസ പ്രസിഡണ്ട്, ഹജ്ജത്തുൽ ഇസ്ലാം അറബി കോളേജ് പ്രസിഡണ്ട്, ഇസ്ഹാഫുൽ മുസ്ലിമീൻ
കോണ്‍ഗ്രസ് നേതാവ് കൈപ്പുറത്ത് കണ്ണേട്ടന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; കീഴരിയൂർ കോരപ്രയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കീഴരിയൂർ: കോണ്‍ഗ്രസ് നേതാവും കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന കൈപ്പുറത്ത് കണ്ണന്റെ ആറാം ചരമ വാർഷികം കീഴരിയൂർ മണ്ഡലം 135 ആം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കോരപ്രയിൽ ഇന്നലെ വൈകിട്ട് 4മണിക്ക് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ്
കീഴരിയൂരില്‍ പോത്ത് കിടങ്ങില്‍ വീണു; മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും
കീഴരിയൂര്‍: കിടങ്ങില്‍ വീണ പോത്തിനെ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 11.30ഓടെയാണ് കീഴരിയൂരില്‍ മേയാന്‍ വിട്ട പോത്ത് സമീപത്തെ പറമ്പിലെ കിടങ്ങില്‍ വീണത്. ഇടുങ്ങിയ കിടങ്ങായതിനാല്‍ പോത്തിന് കരയിലേക്ക് കയറാന്‍ സാധിക്കാതെ വരികയായിരുന്നു. പുന്നോളി പി.കെ.എം കുഞ്ഞമ്മദ് എന്നയാളുടേതാണ് പോത്ത്. പോത്ത് കിടങ്ങില്‍ വീണ കണ്ടയുടന്‍ തന്നെ വിരം കൊയിലാണ്ടി അഗ്നിരക്ഷാ
ഇടവഴിയില്‍ അനക്കമില്ലാതെ ഒരു ജീവി, സൂക്ഷിച്ച് നോക്കിയപ്പോള്‍ ഞെട്ടി; കീഴരിയൂർ നടുവത്തൂര്‍ തത്തംവെള്ളി പൊയിലില്‍ കുറുക്കനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്
കീഴരിയൂർ: നടുവത്തൂരില്‍ നാട്ടുകാര്‍ക്ക് കൗതുകമായി കൂറ്റന്‍ പെരുമ്പാമ്പ്. ഇന്ന് രാവിലെ 9.30ഓടെയാണ് തത്തംവെള്ളി പൊയിലിലെ ഇടവഴിയില്‍ ഇരയെ പിടിച്ച പെരുമ്പാമ്പ് കിടക്കുന്നത് കണ്ടത്. രാവിലെ ഇതുവഴി പോയ ഒരു തെങ്ങുകയറ്റ ജോലിക്കാരനാണ് പാമ്പിനെ കണ്ടത് എന്നാണ് ലഭിക്കുന്ന വവിരം. പിന്നാലെ പ്രദേശത്തെ കുട്ടികളടക്കമുള്ളവര്‍ പാമ്പിനെ കാണാനായി എത്തുകയായിരുന്നു. ഏതാണ്ട് 2 മീറ്ററോളം നീളമുള്ളതാണ് പാമ്പ്. പ്രദേശത്ത്
വീണ്ടും പായലും പുല്ലും നിറഞ്ഞ് നാശത്തിന്റെ വക്കിലായി മലബാറിന്റെ നെല്ലറ; കൊയ്ത്തുയന്ത്രം, തോട് നിര്‍മ്മാണം എന്നിവ അത്യാവശ്യം, കരുവോട് ചിറയില്‍ നെല്‍കൃഷിയിറക്കാന്‍ കര്ഷകര്ക്കുവേണം സര്‍ക്കാര്‍ പിന്തുണ
മേപ്പയൂര്‍: മലബാറിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന കരുവോട് ചിറയില്‍ നെല്‍കൃഷി നാശത്തിന്റെ വക്കില്‍. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആറ് വര്‍ഷം മുന്‍പ് ജനകീയ പങ്കാളിത്തത്തോടെ മേപ്പയൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കരുവോട് ചിറയില്‍ കൃഷി ഇറക്കിയെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞ് കുറഞ്ഞ് ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെയെത്തി നില്‍ക്കുകയാണ്. ചിറയുടെ മേല്ഭാഗമായ കൊല്ലറോത്ത്
ഒരുനാട് ഒന്നിച്ചപ്പോള്‍ ലഭിച്ചത് അടച്ചുറപ്പ് ഉള്ള വീട്; മേപ്പയ്യൂര്‍ വിളയാട്ടൂരിലെ പ്രകാശന്റെ കുടുംബത്തിനായി ജനകീയകമ്മിറ്റി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ നെല്യാട്ടുമ്മല്‍ പ്രകാശന്റെ കുടുംബത്തിന് ജനകീയ കമ്മിറ്റി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു. അപകടത്തില്‍ മരണപ്പെട്ട പ്രകാശന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാനായി 16 ആം വാര്‍ഡിലെ ജനങ്ങളും വിവിധ രാഷ്ട്രീയപാര്‍ട്ടികളും ഗള്‍ഫ് പ്രതിനിധികളും മുന്നിട്ടാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. വിളയാട്ടൂരിലെ മൂട്ടപ്പറമ്പില്‍ രണ്ട് മുറികളും ഡൈനിംഗ് ഹാള്‍, അടുക്കള, ശുചിമുറി, സ്റ്റോര്‍ റൂം തുടങ്ങി
‘എന്തോ ഭാഗ്യത്തിന് ഞങ്ങള്‍ക്ക് ഒന്നും പറ്റിയില്ല, ഒറ്റ സെക്കന്‍ഡ് കൊണ്ട് എല്ലാം പൊട്ടിത്തെറിച്ചു’; കനത്ത മഴയിലും ഇടിയിലും മേപ്പയ്യൂര്‍ കല്ലങ്കിതാഴെ വീടിന് വന്‍നാശനഷ്ടം, സ്വിച്ച് ,ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ചു
മേപ്പയ്യൂര്‍: ഇന്നലെ പെയ്ത കനത്തമഴയിലും ഇടിയിലും മേപ്പയ്യൂര്‍ പഞ്ചായത്തിലെ 12 ആം വാര്‍ഡില്‍ വീടിന് കനത്ത നാശനഷ്ടം. കല്ലങ്കിതാഴെ കുങ്കച്ചന്‍കണ്ടി നാരായണന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പെയ്ത കനത്തമഴയ്ക്കും ഇടിയിലും വീടിന്റെ ജനല്പൊട്ടിതകരുകയും വൈദ്യുതി ഉപകരണങ്ങള്‍ മുഴുവനായും പൊട്ടിതെറിക്കുകയും ചെയ്തു. ശക്തമായ ഇടിമിന്നലില്‍ ചുമരിന് വിള്ളല്‍ വീണിട്ടുമുണ്ട്. കനത്തമഴയായതിനാല്‍ മുറിയില്‍
ഗാന്ധി ജയന്തി വാരാഘോഷം; മേപ്പയ്യൂർ ടൗണില്‍ ശുചീകരണവുമായി കോൺഗ്രസ്സ് പ്രവർത്തകർ
മേപ്പയൂർ: ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗൺ ശുചീകരിച്ചു. ബസ് സ്റ്റാന്റ് പരിസരം, ടാക്സി സ്റ്റാന്റ്, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളാണ് ശുചീകരിച്ചത്. നിരവധി പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. ഇ.അശോകൻ, കെ.പി രാമചന്ദ്രൻ, പി.കെ അനീഷ്, ശ്രീനിലയം വിജയൻ, പറമ്പാട്ട് സുധാകരൻ, സി.എം ബാബു, ഷബീർ ജന്നത്ത്, എടയിലാട്ട്
ബസില്‍ നിന്നും കളഞ്ഞുകിട്ടിയത് മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരം; പൊലീസിനെ ഏല്‍പ്പിച്ച് കണ്ടക്ടര്‍, ഉടമയെ കണ്ടെത്തി മേപ്പയ്യൂര്‍ പൊലീസ്
മേപ്പയ്യൂര്‍: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ തിരിച്ചേല്‍പ്പിക്കാന്‍ സഹായകരമായത് ബസ് കണ്ടക്ടരുടെ ഇടപെടല്‍. പയ്യോളിയില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോകവെ ഇന്ന് രാവിലെയാണ് ശ്രീറാം ബസില്‍ നിന്നും സ്വര്‍ണ്ണ പാദസരം കളഞ്ഞുകിട്ടിയത്. യാത്രക്കാരിലൊരാള്‍ ഈ പാദസരം കണ്ടക്ടറായ മനീഷിനെ ഏല്‍പ്പിക്കുകയായിരുന്നു. മേപ്പയ്യൂരിലെത്തിയ കണ്ടക്ടര്‍ മേപ്പയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഈ വിവരം സോഷ്യല്‍ മീഡിയകള്‍