Category: മേപ്പയ്യൂര്‍
മേപ്പയൂർ കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു
മേപ്പയൂർ: കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: സാഹിദ. മക്കൾ: ഹാഫിസ്, അഫ്സൽ, അസ്ന. മരുമക്കൾ: ജാഫർ വാല്യക്കോട് (പയ്യോളി നഗരസഭ ഓഫീസ്), റമീസ, സഫീദ. സഹോദരങ്ങൾ: ചട്ടംവെള്ളി ബഷീർ, സുഹറ, സുബൈദ.
കീഴരിയൂർ എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത അന്തരിച്ചു
കീഴരിയൂർ: എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. അച്ഛന്: പരേതനായ ചാപ്പൻ നായർ, അമ്മ: പരേതയായ പത്മിനി അമ്മ. സഹോദരങ്ങൾ: സുഹാസ് (സിറ്റി മെഡിക്കൽസ് കൊയിലാണ്ടി), പരേതയായ സുധ. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
കനത്ത മഴ; മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു
മേപ്പയ്യൂര്‍: കനത്ത മഴയില്‍ മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു. ഒന്‍പതാം വാര്‍ഡിലെ കിഴക്കേട്ടില്‍ ദാമോദരന്‍ നായരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. സമീപത്തെ മതില് തകര്‍ന്നു വീഴുകയും ചെയ്തു. കിണര്‍ ആള്‍മറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റര്‍ വ്യാസത്തില്‍ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വീണു. പറമ്പിന്റെ കല്മതില് ഏകദേശം 15 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു. കഴിഞ്ഞ കുറെ
മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട അദ്ദേഹത്തെ ഉടനെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണിയൂര്‍ സ്വദേശിയാണ്. ഭാര്യ: ലിംന (പൊലീസ്). അച്ഛന്: പരേതനായ കുഞ്ഞിരാമന്. അമ്മ: ലീല.
കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ ബസ് ഡ്രൈവറെ മൂന്നുപേര്‍ മര്‍ദ്ദിച്ചതായി പരാതി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അനന്യ ബസ് ഡ്രൈവര്‍ സുനിലാണ് മര്‍ദ്ദനമേറ്റത്. മേപ്പയ്യൂര്‍-കൊല്ലം റൂട്ടില്‍ ഇല്ലത്ത് താഴെ ഇന്ന് വൈകുന്നേരം 4.20നായിരുന്നു സംഭവം. ടിപ്പര്‍ ലോറിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയ ബൈക്കുമായി ബസ് അല്പം അടുത്തുപോയിരുന്നു. ബൈക്കിന് സമീപമുണ്ടായിരുന്ന മൂന്നുപേര്‍
എലത്തൂരില്‍ ബസ് മറിഞ്ഞുള്ള അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി; സവേര ബസ്സിലെ ജീവനക്കാരെ ആദരിച്ച് ബസ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന്
കൊയിലാണ്ടി: എലത്തുര്‍ പെട്രോള്‍ പമ്പിനു സമീപം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട ബസ് യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ജീവനക്കാരെ ആദരിച്ചു. സി.ഐ.ടി.യു തൊഴിലാളികളായ ഡ്രൈവര്‍ രഞ്ജിത്ത്, കണ്ടക്ടര്‍ ബിജു, ക്ലീനര്‍ പ്രജി തുടങ്ങിയ ജീവനക്കാരെയാണ് ആദരിച്ചത്. കോഴിക്കോട്-മേപ്പയ്യുര്‍ റൂട്ടിലോടുന്ന സവേര ബസ്സിലെ ജീവനക്കാരെ ബസ്സ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു കൊയിലാണ്ടി ബസ് സ്റ്റാന്റില്‍
ലീഡറുടെ ഓര്‍മ്മകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കെ.കരുണാകരന്റെ 106ാം ജന്മദിനത്തില് മേപ്പയ്യൂരില്‍ അനുസ്മരണ പരിപാടിയുമായി കോണ്‍ഗ്രസ്
മേപ്പയ്യൂര്‍: മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.കരുണാകരന്റെ 106ാം ജന്മദിനത്തില് അനുസ്മരണ പരിപാടിയുമായി മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി. മേപ്പയ്യൂര്‍ ടൗണില്‍ കരുണാകരന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.വേണുഗോപന്‍, ആന്തരി ഗോപാലകൃഷ്ണന്, ശ്രീ നിലയം
ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നുവെന്ന് പരാതി; മേപ്പയ്യൂരില്‍ പോലീസ് പരിശോധനയില്‍ രണ്ട് ബസ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസ്
മേപ്പയ്യൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മേപ്പയ്യൂര്‍ പോലീസ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി. പരിശോധനയില്‍ രണ്ട് ബസ്സ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ 7 മണി മുതല്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികളോട് മോശമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി മുന്‍പ് നിരവധി പരാതികള്‍
ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനം; യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ വ്യാജ രേഖ നൽകിയ സംഭവത്തിൽ മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തിലെ ഡ്രൈവറായിരുന്ന കെ എം ദിജേഷിനെ പിഎസ്സി നിയമനം വരുന്നതു വരെ പിരിച്ചുവിടരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോകാൻ സെപ്തംബർ 14-ലെ ഭരണസമിതി യോഗം
അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ച് പൂട്ടുക, പമ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുക; ഇന്ധനചോർച്ച കണ്ടെത്തിയ പേരാമ്പ്രയിലെ പെട്രോൾ പമ്പിന് മുന്നിൽ ബഹുജന ധര്‍ണയുമായി പ്രദേശവാസികള്‍
പേരാമ്പ്ര: ഇന്ധനചോർച്ച കണ്ടെത്തിയ സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ പ്രദേശവാസികൾ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ച് പുട്ടുക, പ്രദേശവാസികളുടെ ജീവൻ അപകടത്തിലാക്കുന്ന പെട്രോൾ പമ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുക, കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ, വർഷങ്ങളായി പരിസരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്