Category: പയ്യോളി

Total 622 Posts

‘ഒരുമിക്കാം വയനാടിനായി, നമുക്കും പങ്കുചേരാം’; ദുരിതാശ്വാസ നിധിയിലേയ്ക്കായി ഇന്നത്തെ സര്‍വ്വീസ് നടത്തി പയ്യോളിയിലെ ഓട്ടോ- ടാക്‌സി ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍

പയ്യോളി : വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ന് സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുക നല്‍കാനൊരുങ്ങി പയ്യോളിയിലെ ഓട്ടോ- ടാക്‌സി ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍. വൈകീട്ട് അഞ്ച് മണി വരെയാണ് സര്‍വ്വീസ്. പയ്യോളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് നടന്ന ഓട്ടോറിക്ഷകളുടെ ഫ്‌ലാഗ് ഓഫ് സി.ഐ.ടിയു ജില്ലാ സെക്രട്ടറി കെ.കെ മമ്മു

ഇരിങ്ങൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്‌; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട്‌ എൽഡിഎഫ് സ്ഥാനാർഥികൾ

പയ്യോളി: ഇരിങ്ങൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാവിലെ ബാങ്ക് അങ്കണത്തിൽ ചേർന്ന ഡയറക്ടർമാരുടെ യോഗത്തില്‍ കെ.കെ മമ്മുവിനെ പ്രസിഡൻ്റായും പി.സി ഗിരീഷ് കുമാറിനെ വൈസ് പ്രസിഡന്റായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പി.വി നിധീഷ്, വി.കെ നാസർ, ടി.ടി അഭിരാജ്, കെ.കെ ബീന, സി ജ്യോതി, പി.പി മോഹൻദാസ്, സി സ്നേഹ,

തെരുവുനായ ശല്യം രൂക്ഷം: പയ്യോളി കീഴൂരിലെ രണ്ട് യുപി സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

പയ്യോളി: കീഴൂര്‍ എയുപി, കീഴൂര്‍ ജിയുപി സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു (ശനിയാഴ്ച) ദിവസം പ്രവൃത്തി ദിനമായിരിക്കും. തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ ഇന്ന് പതിനഞ്ചോളം പേരെ അക്രമിച്ചിരുന്നു. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു

പയ്യോളി തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ അക്രമണം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്, രണ്ടു പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

പയ്യോളി: തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ അക്രമണം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. നാല് വാര്‍ഡുകളിലായി പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു കാലിക്കടവത്ത്, മുബീന കൊമ്മുണ്ടാരി, തെരുവത്ത്കണ്ടി ശ്രീധരൻ, കുമാരൻ പള്ളിയാറക്കൽ, വെട്ടിപ്പാണ്ടി ശൈലജ, മലയിൽ രജില, ഗീത കപ്പള്ളിതാഴ, നീതു തൊടുവയൽ,

മൂടാടി പൊന്നാട്ടിൽ മൊയ്തീൻ അന്തരിച്ചു

മൂടാടി: പൊന്നാട്ടിൽ മൊയ്തീൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഫാത്തിമ, ഹമീദ്, റഫീഖ്, സമീറ. മരുമക്കൾ: അസ്സയിനാർ, ഹാജറ, സമീറ, കബീർ. സഹോദരങ്ങൾ: ഇബ്രാഹിം, ഫാത്തിമ.

പയ്യോളിയില്‍ ഷൊര്‍ണൂര്‍ കണ്ണൂര്‍ ട്രെയിനിന് സ്വീകരണം നല്‍കി ബഹുജനങ്ങള്‍

പയ്യോളി: പയ്യോളിയില്‍ പുതുതായി അനുവദിച്ചഷൊര്‍ണൂര്‍ – കണ്ണൂര്‍ ട്രെയിനിന് ബഹുജനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീക രണം നല്‍കി. റെയില്‍വേ ഡെവലപ് മെന്റ് ആക്ഷന്‍ കമ്മിറ്റിയുടെയും, ട്രെയിന്‍പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. ഷൊർണൂർ – കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട് . മലബാറിലെ കടുത്ത യാത്രാത്തിരക്കിന് പരിഹാരമായാണ് ഷൊർണൂരിനും കണ്ണൂരിനും

കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം

പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്‌ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്. കുറ്റിയാടി

ദേശീയപാത നിര്‍മ്മാണം; നന്തി മൂതല്‍ മൂരാട് വരെയുള്ള വെള്ളക്കെട്ട് പരിഹാരത്തിനായി സ്ഥലപരിശോധന നടത്തി എഞ്ചിനീയര്‍മ്മാരും പഞ്ചായത്ത് അധികൃതരും

കൊയിലാണ്ടി: നന്തി മൂതല്‍ മൂരാട് വരെയുള്ള വെള്ളക്കെട്ട് പരിഹാരത്തിനായി എന്‍.എച്ച് എന്‍ജിനീയര്‍മാരും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് എന്‍ജിനിയര്‍മാരും സ്ഥലപരിശോധന നടത്തി. മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പോവതി വയല്‍ഭാഗം, രണ്ടാം വാര്‍ഡിലെ കുറൂളി കുനി നന്തി ടൗണ്‍, പതിനഞ്ചാം വാര്‍ഡിലെ കള്‍വര്‍ട്ടുകള്‍, മൂടാടി അണ്ടര്‍ പാസ,് പതിമൂന്നാം വാര്‍ഡിലെ കള്‍വര്‍ട്ടുകള്‍, പതിനൊന്നാം വാര്‍ഡിലെ പുതുവയല്‍

പയ്യോളി അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാൻ അന്തരിച്ചു

പയ്യോളി: അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാന്‍ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഉപ്പ: കുഞ്ഞബ്ദുള്ള. ഉമ്മ: ഫാത്തിമ. ഭാര്യ: സജ്‌ന. മക്കള്‍: റാഷിദ്,

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം ശക്തം; പയ്യോളിയിൽ കെഎസ്കെടിയു സായാഹ്ന ധർണ സംഘടിപ്പിച്ചു

പയ്യോളി: കേരളവിരുദ്ധ – കാർഷികവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള സ്റ്റേറ്റ് കർഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ.സി മുസ്തഫ അധ്യക്ഷത വഹിച്ചു. എം.വി ബാബു, വിനീത, ശ്രീദേവി, ദിനേശൻ പൊറോളി എന്നിവർ സംസാരിച്ചു. എൻ ടി