Category: പയ്യോളി

Total 586 Posts

പയ്യോളിയ്ക്കും വടകരയ്ക്കുമിടയില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു

പയ്യോളി: തീവണ്ടി യാത്രയില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് പയ്യോളിയ്ക്കും വടകരയ്ക്കുമിടയിലാണ് സംഭവം. ആലപ്പി – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വെച്ച് കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരന്‍ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ചാണ് കുത്തിയത്. ആക്രമിച്ചയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

പയ്യോളി നഗരസഭ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍

പയ്യോളി: പയ്യോളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. ഒഴിവു വന്ന അങ്കണവാടികളിലേയ്ക്ക് യുഡിഎഫ് നടത്തിയ നിയമനത്തില്‍ പ്രതിഷേധിച്ചും, ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിലെ അപാകതകളിലും പ്രതിഷേധിച്ചാണ് ഇന്ന് വിളിച്ചു ചേര്‍ത്ത നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. 2.30 ന് കൗണ്‍സില്‍ യോഗം തുടങ്ങിയതോടെ എല്‍ഡിഎഫ് അംഗം

വിവിധ കലാപരിപാടികളോടെ കരിയണ്ടന്‍ കോട്ടയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

പയ്യോളി: വിവിധ കലാപരിപാടികളോടെ അകലാപ്പുഴയില്‍ കരിയണ്ടന്‍ കോട്ടയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. അകലാപ്പുഴയില്‍ നടന്ന മൂന്നാം കുടുംബസംഗമത്തില്‍ വ്യത്യസ്ത സെഷനുകളിലായി മുതിര്‍ന്നവരെ ആദരിക്കുന്ന ചടങ്ങ്,മോട്ടിവേഷന്‍ ക്ലാസ്സ്,കലാ പരിപാടികള്‍,കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വിവിധങ്ങളായ മത്സരങ്ങള്‍, ആകര്‍ഷകമായ സമ്മാനങ്ങള്‍, വിഭവ സമൃദ്ധമായ ഭക്ഷണം എന്നിവ ഉണ്ടായിരുന്നു. സാദിഖ് നടുക്കണ്ടിയുടെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരന്‍ അലവി തിക്കോടി ഉദ്ഘാടനം നിര്‍വഹിച്ചു. സാദിഖ്

ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയ സംഭവം: ലോക്കോ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ മർഡാക്

ചേമഞ്ചേരി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കഴിഞ്ഞ ദിവസം നിർത്താതെപോയ സംഭവത്തില്‍ റെയിൽവേ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (മർഡാക്) ചെയർമാൻ എം.പി മൊയ്‌തീൻ കോയ ആവശ്യപ്പെട്ടു. റണ്ണിംഗ് സ്റ്റാറ്റസ് പ്രകാരം ട്രെയിൻ രാത്രി 10മണിക്ക് പയ്യോളി സ്റ്റേഷനിൽ എത്തിച്ചേരേണ്ടത്. എന്നാല്‍ ജൂലൈ 11ന്

”സ്റ്റേഷനെന്നു കരുതി കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങി, എവിടെയും വെളിച്ചമില്ല” പയ്യോളി സ്റ്റേഷനെന്നു കരുതി രണ്ടരകിലോമീറ്റര്‍ അപ്പുറം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പെരുവഴിയില്‍ ഇറങ്ങിയ അവസ്ഥവിവരിച്ച് യാത്രക്കാരന്‍

പയ്യോളി: ‘ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സ്‌റ്റേഷനെന്നു കരുതിയാണ് ഇറങ്ങിയത്. കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങുകയായിരുന്നു’ ശനിയാഴ്ച രാത്രി പയ്യോളി സ്‌റ്റേഷനില്‍ നിര്‍ത്താതെ പോയ എക്‌സിക്യുട്ടീവ് എക്പ്രസിലെ യാത്രികന്‍ അര്‍ജുന്‍ കമലിന്റെ വാക്കുകളാണിത്. പയ്യോളി ഏറെ പരിചയമുള്ള ആള്‍ക്കുപോലും ഇങ്ങനെയൊരു സംശയം തോന്നിയാല്‍ അതിശയിക്കാനാല്ല. അതാണ് സ്‌റ്റേഷന്റെ നിലവിലെ അവസ്ഥ. പ്ലാറ്റ്‌ഫോമിന് നീളം വളരെ കുറവാണ്. മുന്നിലും പുറകിലുമായി ഏഴോളം

കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു; വലഞ്ഞ് യാത്രക്കാര്‍

കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഭാഗികം. രാവിലെ വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് സര്‍വ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നില്‍ക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ കൊയിലാണ്ടി –

പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന്‌ സമീപം എടക്കുടി രാജഗോപാലൻ അന്തരിച്ചു

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിന്‌ സമീപം എടക്കുടി രാജഗോപാലൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ എടക്കുടി രാഘവൻ നായർ. അമ്മ: ഓമന അമ്മ. ഭാര്യ: പ്രമീള പന്തലായനി (മുൻ കൗൺസിലർ പയ്യോളി മുനിസിപ്പാലിറ്റി). മക്കൾ: രമ്യ, രമ്ജിത്ത് രാജ് (ഇരുവരും ഓസ്ട്രേലിയ). മരുമകൻ: രാഗേഷ് രാജൻ (ഓസ്ട്രേലിയ). സഹോദരങ്ങൾ: കമല (കോയമ്പത്തൂർ), സത്യൻ (റിട്ട .അധ്യാപകൻ),

പയ്യോളിയിൽ നിർത്തേണ്ട ട്രെയിൻ രാത്രിയിൽ നിർത്തിയത് അയനിക്കാട്; പെരുമഴത്ത് പെരുവഴിയിലായി യാത്രക്കാർ

പയ്യോളി: ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള 16307 നമ്പര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാത്രി പത്ത് മണിക്ക് പയ്യോളിയില്‍ എത്തേണ്ട ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്. 10.54 ഓടെ പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അകലെ അയനിക്കാട് – ഇരിങ്ങല്‍

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ദേശീയപാത, കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്ക് ‘ബ്ലോക്കില്ലാതെ’ ഈ വഴികളിലൂടെ പോവാം!

പയ്യോളി: മഴ ശക്തമായതോടെ ദേശീയപാതയില്‍ വെള്ളംകയറി ഗതാഗതം താറുമാറാകുന്നു. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്ന് തിക്കോടിയിലും പയ്യോളിയിലും അയനിക്കാടും ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് ഒന്നൂകൂടി മുറുകിയിരിക്കുകയാണ്. വാഹനങ്ങള്‍ മണിക്കൂറുകളോളം ബ്ലോക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത ബ്ലോക്കില്‍ ബസ്സും കാറുകളും ചെറുവാഹനങ്ങളും അകപ്പെട്ടിരുന്നു. വടകരയിലേയ്ക്ക് എത്തുവാന്‍ മണിക്കൂറുകള്‍

കനത്ത മഴയില്‍ പയ്യോളി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്; വലഞ്ഞ് യാത്രക്കാര്‍

പയ്യോളി: കനത്ത മഴയെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. നന്തി മുതല്‍ പയ്യോളി വരെയും ഇരിങ്ങൽ മുതല്‍ അയനിക്കാട് വരെയും രാവിലെ മുതല്‍ വലിയ ഗതാഗത തടസ്സമാണ് നേരിടുന്നത്. ഇന്നലെ മുതല്‍ ആരംഭിച്ച നിര്‍ത്താതെയുള്ള കനത്തമഴയില്‍ പലയിടങ്ങളിലും വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. തിക്കോടി പഞ്ചായത്ത് ബസാറില്‍ ഇന്നും വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. രാവിലെ നിരത്തിലിറങ്ങിയ പയ്യോളി ഭാഗത്തേയ്ക്കും