Category: പയ്യോളി
കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം
പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്. കുറ്റിയാടി
ദേശീയപാത നിര്‍മ്മാണം; നന്തി മൂതല്‍ മൂരാട് വരെയുള്ള വെള്ളക്കെട്ട് പരിഹാരത്തിനായി സ്ഥലപരിശോധന നടത്തി എഞ്ചിനീയര്‍മ്മാരും പഞ്ചായത്ത് അധികൃതരും
കൊയിലാണ്ടി: നന്തി മൂതല്‍ മൂരാട് വരെയുള്ള വെള്ളക്കെട്ട് പരിഹാരത്തിനായി എന്‍.എച്ച് എന്‍ജിനീയര്‍മാരും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് എന്‍ജിനിയര്‍മാരും സ്ഥലപരിശോധന നടത്തി. മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പോവതി വയല്‍ഭാഗം, രണ്ടാം വാര്‍ഡിലെ കുറൂളി കുനി നന്തി ടൗണ്‍, പതിനഞ്ചാം വാര്‍ഡിലെ കള്‍വര്‍ട്ടുകള്‍, മൂടാടി അണ്ടര്‍ പാസ,് പതിമൂന്നാം വാര്‍ഡിലെ കള്‍വര്‍ട്ടുകള്‍, പതിനൊന്നാം വാര്‍ഡിലെ പുതുവയല്‍
പയ്യോളി അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാൻ അന്തരിച്ചു
പയ്യോളി: അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാന് അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഉപ്പ: കുഞ്ഞബ്ദുള്ള. ഉമ്മ: ഫാത്തിമ. ഭാര്യ: സജ്ന. മക്കള്‍: റാഷിദ്,
കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം ശക്തം; പയ്യോളിയിൽ കെഎസ്കെടിയു സായാഹ്ന ധർണ സംഘടിപ്പിച്ചു
പയ്യോളി: കേരളവിരുദ്ധ – കാർഷികവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള സ്റ്റേറ്റ് കർഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ.സി മുസ്തഫ അധ്യക്ഷത വഹിച്ചു. എം.വി ബാബു, വിനീത, ശ്രീദേവി, ദിനേശൻ പൊറോളി എന്നിവർ സംസാരിച്ചു. എൻ ടി
ഷൊര്‍ണ്ണൂര്‍ കണ്ണൂര്‍ സ്പെഷ്യല്‍ എക്സ്പ്രസിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു
പയ്യോളി: ഷൊര്‍ണ്ണൂര്‍ കണ്ണൂര്‍ സ്പെഷ്യല്‍ എക്സ്പ്രസിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും ബുധന്‍, വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്കുമാണ് ട്രെയിനുള്ളത്. ജൂലായ് 31 മുതലാണ്
പയ്യോളി തച്ചൻകുന്ന് സ്വദേശി ദുബായില്‍ അന്തരിച്ചു
പയ്യോളി: പയ്യോളി സ്വദേശി ദുബായില്‍ അന്തരിച്ചു. തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് ആണ് മരിച്ചത്. അൻപത്തിമൂന്ന് വയസായിരുന്നു. രണ്ട് ദിവസം മുമ്പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ദുബായില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഉപ്പ: ചെത്തിൽ അസൈനാർ ഹാജി. ഉമ്മ: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: നജിയ ടീച്ചർ (മേപ്പയ്യൂർ ഗവ.
‘പെരുമാള്‍പുരത്തെ വെള്ളക്കെട്ടില്‍ സഹികെട്ട് ഇവര്‍ സമരം തുടങ്ങിയിട്ട് എഴാം ദിവസം’; ഇതുവരെ റിലേ നിരാഹാരത്തില്‍ പങ്കെടുത്തത് 36ഓളം പേര്, സമരക്കാരെ അഭിവാദ്യം ചെയ്യാനെത്തി എം.എല്‍.എ അടക്കമുള്ള പ്രമുഖര്‍
പയ്യോളി: ദേശീയപാതയില്‍ പയ്യോളി, പെരുമാള്‍പുരം, തിക്കോടി ഭാഗങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന റിലേ നിരാഹാര സമരം ഏഴ് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതുവരെ 36 പേരാണ് സമരത്തിന്റെ ഭാഗമായി നിരാഹാരമിരുന്നത്. പെരുമാള്‍പുരത്തെ തിക്കോടിയന് സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളിന് മുന്‍ഭാഗത്തായാണ് സമരം നടക്കുന്നത്. സി.പി.ഐ.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 15ന്
മീന്കയറ്റിവരുന്ന ലോറിയില്‍ നിന്നും പയ്യോളി അയനിക്കാട് റോഡിലേയ്ക്ക് മലിനജലം ഒഴുക്കിവിട്ടു; കയ്യോടെ പൊക്കി നാട്ടുകാര്‍, ഇരുപതിനായിരം രൂപ പിഴചുമത്തി ആരോഗ്യവിഭാഗം
പയ്യോളി: ദേശീയപാതയില്‍ ലോറിയില്‍ നിന്നും മീന്വെള്ളമൊഴുക്കുന്നത് നാട്ടുകാര്‍ പിടികൂടി. പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികകക്ക് സമീപം സര്‍വ്വീസ് റോഡില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. തമിഴ്നാട്ടില്‍ നിന്നും മീന്‍ കയറ്റി വരികയായിരുന്ന ഭാരത് ബെന്‍സ് ലോറി റോഡില്‍ ദുര്‍ഗന്ധമുള്ള മീന്‍ വെള്ളം ഒഴുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യം വീണ്ടെടുത്തു, നെഗ്ളീരിയ ഫൗളറി പി.സി.ആര്. പോസിറ്റീവ് കേസില്‍ ആരോഗ്യനില വീണ്ടെടുക്കുന്നത് ഇന്ത്യയില്‍ ആദ്യമെന്ന് വിദഗ്ദര്‍
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടി നാളെ (തിങ്കളാഴ്ച) ആശുപത്രി വിടും. കുട്ടിയുടെ പി.സി.ആര്. പരിശോധനാ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ആവുന്നത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം ആണ് നെഗറ്റീവ് ആയത്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ ഭേതമായെന്നും നിലവില്‍ വാര്‍ഡിലാണ് ഉള്ളതെന്നും വാര്‍ഡ് മെമ്പര്‍
ദേശീയപാത നിര്‍മ്മാണം; അശാസ്ത്രീയ നിര്‍മ്മാണ പ്രവൃത്തിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് സി.പി.ഐ.എം പയ്യോളി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റി
പയ്യോളി: സി.പി.ഐ.എം പയ്യോളി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പയ്യോളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക,ജനങ്ങളുടെ യാത്ര ദുരിതത്തിന് അറുതി വരുത്തുക,കരാര്‍ കമ്പനിയുടെ അശാസ്ത്രീയ റോഡ് നിര്‍മ്മാണ പ്രവൃത്തി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര് ത്തിയായിരുന്നു സമരം. സിപിഐ എം ഏരിയ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു.