Category: പേരാമ്പ്ര
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ പേരാമ്പ്ര സ്വദേശിനി മരിച്ചെന്ന പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയായ രോഗി മരിച്ചെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് കേസെടുത്തത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
പൗരാവകാശങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം; ഒപ്പം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് എരവട്ടൂര്‍ ജനകീയ വായനശാല
പേരാമ്പ്ര: പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ച് എരവട്ടൂര്‍ ജനകീയ വായനശാല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി. ബാലന്‍ അടിയോടി അധ്യക്ഷത വഹിച്ചു. പൗരാവകാശങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നവതരംഗ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കായുള്ള സഹായ സഹകരണ തത്വങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ജെ.ആര്‍.എഫ് കരസ്ഥമാക്കിയ
കര്‍ഷകര്‍ക്ക് ആശ്വാസം, വേനല്‍ക്കാലത്തെ കൃഷിക്കും ഇനി സുലഭമായി ജലം ലഭിക്കും; പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ നിര്‍മ്മിച്ച ജലസേചന കുളം നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ പുതുതായി നിര്‍മ്മിച്ച ജലസേചന കുളത്തിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജമീല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ 25 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫാമിന്റെ ബി ബ്ലോക്കിലാണ് ജലസേചന ആവശ്യങ്ങള്‍ക്കായി പുതിയ കുളം നിര്‍മ്മിച്ചത്.
പേരാമ്പ്ര സ്വദേശിനിയുടെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കള്‍; യുവതി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര പൈതോത്ത് കേളന്‍മുക്കിലെ കാപ്പുമ്മല്‍ രജനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രജനി മരണപ്പെട്ടത്. നവംബര്‍ 4 നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനി ചികിത്സ
‘മലയാളികളുടെ ഫാസ്റ്റ് ഫുഡ് സംസ്കാരം ഉയര്‍ന്നുവരുന്ന പുതിയ കാലത്ത് മെഡിക്കല്‍ ക്യാമ്പുകള്‍ സമൂഹത്തിന് മാതൃക’; സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുമായി ആരോഗ്യ ഫിറ്റ്‌നസ് ലൈഫ് മെഡിക്കല്‍ സെന്റര്‍
പേരാമ്പ്ര: കല്ലോട് ആരംഭിച്ച ആരോഗ്യ ഫിറ്റ്‌നസ് ലൈഫ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആരോഗ്യ ഹെല്‍ത്ത് ക്ലബ് നിവാഹസമിതി അംഗമായ ബേബി സുനില്‍ സ്വാഗതവും അസീസ് മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു. മലയാളികളുടെ ഫാസ്റ്റ് ഫുഡ് സംസ്കാരം ഉയര്‍ന്നുവരുന്ന പുതിയ
ദന്തരോഗങ്ങളെ കണ്ടെത്താം പ്രതിരോധിക്കാം; നടുവണ്ണൂർ ജിഎച്ച്എസ്എസിൽ വിദ്യാർത്ഥികൾക്കായി ദന്തപരിശോധന ക്യാമ്പ്
നടുവണ്ണൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബി-സ്മാർട്ട് ക്ലബ്ബ് എൽപിയുമായി സഹകരിച്ച് നടുവണ്ണൂർ ജിഎച്ച്എസ്എസിലെ പ്രൈമറി വിദ്യാർത്ഥികൾക്കായി ദന്തപരിശോധന ക്യാമ്പും ഡെന്റൽ കിറ്റ് വിതരണവും നടന്നു. ഹെഡ്മാസ്റ്റർ മൂസക്കോയ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഗിരീഷ് ഡെന്റൽ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ബി-സ്മാർട്ട് ക്ലബ്ബ് എൽപി ചെയർമാൻ ശരത് അധ്യക്ഷത വഹിച്ചു.
‘സ്റ്റാറ്റ്യുട്ടറി പെൻഷൻ’ പുനസ്ഥാപ്പിക്കണമെന്ന് കെ.എസ്.ടി.എ പേരാമ്പ്ര സബ്ജില്ലാ സമ്മേളനം
പേരാമ്പ്ര: അധ്യപകരുടെയും ജീവനക്കാരുടെയും പെൻഷൻ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് നടപ്പാക്കിയ പങ്കാളിത്തപെൻഷൻ സമ്പ്രദായം പിൻവലിച്ച് സ്റ്റാറ്റ്യുട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന് കെ.എസ്.ടി.എ പേരാമ്പ്ര സബ്ബ്ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പേരാമ്പ്ര ജി. യു. പി. സ്കൂളിൽ നടന്ന സമ്മേളനം കെ. എസ്. ടി. എ. സംസ്ഥാന കമ്മിറ്റി അംഗം ടി. രജില ഉദ്ഘാടനം ചെയ്തു. സബ്ബ്ജില്ല
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പേരാമ്പ്ര സ്വദേശിയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍
പേരാമ്പ്ര: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന ബേപ്പൂർ സ്വദേശി മഷൂദ് (33) നെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. കുനിയിൽ കടവ് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. .പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അത്തോളി സഹകരണ ആശുപത്രിക്ക്
പേരാമ്പ്ര മരുതേരി കുട്ടി പറമ്പില്‍ ജാനു അന്തരിച്ചു
പേരാമ്പ്ര: മരുതേരിയിലെ കുട്ടിപ്പറമ്പില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: വികാസന്‍, വിനീഷ്. സഹോദരങ്ങള്‍: നാരായണി പാണ്ടിക്കോട്, ദേവി മക്കട, ബാലന്‍, പ്രേമ (വേളം), പരേതരായ കുഞ്ഞിക്കണ്ണന്‍, രാധ. മരുമക്കള്‍: രജി (മേപ്പയ്യൂര്‍), ബിന്‍സി (അരിക്കുളം).
ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കം; പഞ്ചായത്തിന് മുന്നില്‍ ബഹുജന പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി
പേരാമ്പ്ര: ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റി. കടിയങ്ങാട് കടിയങ്ങാട് പച്ചിലക്കാട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന സബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ മിഷന്റെ 55 ലക്ഷം രൂപ 2022-23 സാമ്പത്തിക വര്‍ഷം