Category: പേരാമ്പ്ര
കുട്ടികള്‍ക്കായി അന്വേഷണാത്മക ശാസ്ത്ര പഠനം; ശ്രദ്ധേയമായി പേരാമ്പ്ര വെസ്റ്റ് എ.യുപി സ്‌കൂള്‍ ഏകദിന ശാസ്ത്ര ക്യാമ്പ്
പേരാമ്പ്ര: അന്വേഷണാത്മക ശാസ്ത്ര പഠനത്തിന്റെ ഭാഗമായി വെസ്റ്റ് എ.യു.പി സ്‌കൂള്‍ കുട്ടികള്‍ക്കായി ഏകദിന ശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ 5,7 ക്ലാസുകളിലെ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ‘സയന്‍സ് ഇന്‍കുബേറ്റര്‍’ പ്രോജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പെരുവണ്ണാമൂഴിയിലെകൃഷി വിജ്ഞാകേന്ദ്ര കോഴിക്കോടിലെ സീനിയര്‍ സയന്റിസ്റ്റും പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ ഡോ: പി. രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം
പേരാമ്പ്ര എരവട്ടൂർ കരിമ്പാണ്ടിയിൽ കെ.എം മോഹനൻ അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂരിലെ സി.പി.ഐ.എം നേതാവും പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കലക്ഷൻ ഏജന്റുമായിരുന്ന കെ.എം മോഹനൻ അന്തരിച്ചു. അമ്പത് വയസായിരുന്നു. സി.പി.ഐ.എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗമായും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലിജി (അധ്യാപിക, എരവട്ടൂർ നാരായണ വിലാസം സ്കൂൾ). മകൾ: ഗൗരി. അമ്മ: ദേവി അമ്മ.
ട്രാഫിക് ബോധവൽക്കരണം; പേരാമ്പ്രയില്‍ ക്വിസ്, ചിത്രരചനാ മത്സരങ്ങളുമായി ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം
പേരാമ്പ്ര: ട്രാഫിക്ക് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്രയില്‍ ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബർ 15ന് പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തിൽ (PRCB) വച്ചാണ് പരിപാടി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പർ സമിതി നൽകും. നിറങ്ങളടക്കമുള്ളവ മത്സരാർഥികൾ കൊണ്ടുവരണം. വാട്ടർ കളർ, ഓയിൽ കളർ,
പേരാമ്പ്രയില്‍ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മറച്ച് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവം; തിരുവള്ളൂര്‍ സ്വദേശിയായ പ്രതി ”നൈറ്റി” പിടിയില്‍
പേരാമ്പ്ര: എരവട്ടൂര്‍ ചേനായി റോഡിലെ ആയടക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവള്ളൂര്‍ വെള്ളൂക്കര റോഡില്‍ മേലാംകണ്ടി മീത്തല്‍ ‘ നൈറ്റി ‘ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്ള (29) ആണ് അറസ്റ്റിലായത്. പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജിന്റെ കീഴിലുള്ള സ്‌ക്വാഡ്
കൂത്തുപറമ്പ് രക്തസാക്ഷിദിനം; പേരാമ്പ്രയില്‍ യുവജന റാലിയും പൊതുസമ്മേളനവുമായി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി
പേരാമ്പ്ര: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ പാലേരിയില്‍ വെച്ച് യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി. പൊതു സമ്മേളനം കെ എം രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം.എം ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.വി അനുരാഗ്, ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി, ട്രഷറര്‍ ആദിത്യ
‘സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം’; സന്നദ്ധ സേവന വളണ്ടിയര്‍ വിങ്ങ് നാലാംഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കം കുറിച്ച് വനിതാ ലീഗ് കമ്മിറ്റി
പേരാമ്പ്ര: സന്നദ്ധ സേവന വളണ്ടിയര്‍ വിങ്ങ് നാലാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദുരന്തമുഖത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത്‌കൊണ്ട് പറഞ്ഞു. പ്രസിഡണ്ട് ഷര്‍മ്മിന കോമത്ത് അധ്യക്ഷത വഹിച്ച
പേരാമ്പ്ര എടവരാട് സ്വദേശിനിയായ പന്ത്രണ്ടുകാരി കുഴഞ്ഞുവീണു മരിച്ചു
പേരാമ്പ്ര: എടവരാട് മഞ്ചേരിക്കുന്ന് കണ്ടിമണ്ണില്‍ ആയിഷ മെഹ്‌റിന്‍ അന്തരിച്ചു. പന്ത്രണ്ട് വയസായിരുന്നു. കോഴിക്കോട് ചക്കുംകടവിലെ ആനമാട് പറമ്പില്‍ ജംഷീറയുടെ ഏകമകളാണ്. ഏറെനാളാണ് എടവരാട് കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെട്ടെന്ന് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ആറുമണിയോടെ മരണപ്പെടുകയായിുന്നു. തലച്ചോറിലെ നീര്‍വീക്കവും രക്തം കട്ടപ്പിടിച്ചതുമാണ് രോഗമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
മോഷ്ടാവെത്തിയത് ചുരിദാര്‍ പോലുള്ള വസ്ത്രം ധരിച്ച് മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയശേഷം; പേരാമ്പ്ര എരവട്ടൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണംകവര്‍ന്നു
പേരാമ്പ്ര: എരവട്ടൂരില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ആയടക്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം കവര്‍ന്നത്. ചുരിദാര്‍ പോലുള്ള വസ്ത്രം ധരിച്ച് സി.സി.ടി.വിയില്‍ മുഖം വ്യക്തമാകാത്ത തരത്തില്‍ ശരീരമാകെ മൂടിയായിരുന്നു മോഷ്ടാവ് എത്തിയത്. നവംബര്‍ 18നാണ് സംഭവം. രാത്രി 1.19ഓടെ മോഷണം ആരംഭിച്ച ഇയാള്‍ ഒരു മണിക്കൂര്‍ സമയം ചെലവഴിച്ച് ഭണ്ഡാരത്തിലെ മുഴുവന്‍ പണവും എടുത്ത്
‘അപകടകാരണം ബസിന്റെ അശ്രദ്ധ’; പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
പേരാമ്പ്ര: ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് വയോധികൻ മരിച്ച സംഭവത്തില്‍ ബസിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ പോവുന്ന ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പേരാമ്പ്ര പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. വിവിധ രാഷ്ട്രീയ പ്രതിനിധികളും ബസ് സ്റ്റാന്റില്‍ പ്രതിഷേധിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3മണിയോടെയാണ് ദാരുണമായ അപകടം
ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം
പേരാമ്പ്ര: ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് വയോധികൻ മരിച്ചു. വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ കയറിയപ്പോൾ സ്റ്റാൻഡിലൂടെ നടന്നു പോകുകയായിരുന്ന അമ്മദിനെ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ബസിനിടയിലേക്ക് വീണ അമ്മദിന്റെ ശരീരത്തിലൂടെ ബസ്