Category: പേരാമ്പ്ര

Total 994 Posts

പേരാമ്പ്ര എസ്റ്റേറ്റിലെ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം; എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ നേതൃത്വത്തില്‍ ഇന്ന് തൊഴിലാളികളുടെ പണിമുടക്ക്, എസ്റ്റേറ്റ് ഓഫീസ് ഉപരോധിക്കും

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ ഒന്‍പതിന് തൊഴിലാളികള്‍ പണിമുടക്കി എസ്റ്റേറ്റ് ഓഫീസ് ഉപരോധിക്കും. പ്രശ്‌നത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അനശ്ചിതകാല പ്രക്ഷോഭം തുടങ്ങുമെന്നും തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.സുനില്‍, എസ്റ്റേറ്റ് യൂണിയന്‍

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൗജന്യ മരുന്നുള്‍പ്പെടെയുള്ള തുടര്‍ചികിത്സ; പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും തുടര്‍ചികിത്സാ പദ്ധതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട്

പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കായി തുടര്‍ചികിത്സ പദ്ധതിയും ഹോമിയോ മെഡിക്കല്‍ ക്യാമ്പുംസംഘടിപ്പിച്ചു. സ്‌കൂള്‍ 1986 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട് ആണ് യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. വീ ബോണ്ട് ചെയര്‍മാന്‍ രഘുനാഥ് നല്ലാശ്ശേരി ചടങ്ങില്‍

ഫിസിക്‌സ് പഠിക്കാന്‍ എളുപ്പവഴികളുമായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിനീത് മാഷ്‌; ടീച്ചിങ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തില്‍ നേടിയെടുത്തത് ഒന്നാം സ്ഥാനം

പേരാമ്പ്ര: സ്‌കൂള്‍ പഠനകാലത്ത് ഫിസിക്‌സും കെമിസ്ട്രിയും പലപ്പോഴും നമ്മളെ ചിലരെയെങ്കിലും വലച്ചിട്ടുണ്ട്. പലതും മനസിലാക്കി പഠിക്കുന്നതിന് പകരം മനപ്പാഠമാക്കിയാണ് പരീക്ഷാഹാളിലേക്ക് പോയിരുന്നത്. എന്നാല്‍ അതില്‍ നിന്നും മാറിയാണ് പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ഇന്ന് ഫിസിക്‌സ് പഠിക്കുന്നത്. മാത്രമല്ല ഫിസിക്‌സ് അവര്‍ക്കിന്ന് ഇഷ്ടമുള്ള, എളുപ്പമുള്ള വിഷയമാണ്. അതിന് പിന്നില്‍ വിനീത് എന്ന അധ്യാപകന്റെ കഠിനാധ്വാനമുണ്ട്. പഠിക്കാന്‍

ആവളയില്‍ ഇരുമ്പ് സ്ലാബിനടിയില്‍ പ്രദേശവാസിയുടെ കാല്‍ കുടുങ്ങി; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന

പേരാമ്പ്ര: ആവളയില്‍ ഫുട്പാത്തില്‍ കാല്‍ കുടുങ്ങിയയാള്‍ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ സേന. ആവള തടത്തില്‍ മീത്തല്‍ ഗിരീഷിന്റെ കാലാണ് കുടുങ്ങിയത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ മഠത്തില്‍ മുക്ക് ഹൈസ്‌ക്കൂള്‍ റോഡിലെ ഫുട്പാത്തിലെ ഇരുമ്പ് സ്ലാബിനിടയിലാണ് കാല്‍ കുടുങ്ങിയത്. ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൈപ്പുകള്‍ വിടര്‍ത്തിയശേഷം ഗിരീഷിന്റെ കാല് സുരക്ഷിതമായി സ്ലാബിനിടയില്‍ നിന്നും പുറത്തെടുത്തു. വീഴ്ചയ്ക്കിടയില്‍ ഓടയില്‍

സംഘപരിവാര്‍ ഭീകരതയ്ക്കും ഭരണകൂട നിസ്സംഗതയ്ക്കുമെതിരെ പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് നൈറ്റ്മാര്‍ച്ച്

പേരാമ്പ്ര: മോദിഭരണകൂടങ്ങളുടെ നിസ്സംഗതക്കുമെതിരെയും ഉത്തര്‍പ്രദേശിലെ സംബലില്‍ ഷാഹി ജുമാമസ്ജിദ് സര്‍വ്വേയുടെ പേരില്‍ സംഘ് പരിവാര്‍ നടത്തിയ ഭീകരതെക്കെതിരെയും, അഞ്ച്‌പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ക്കറ്റ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ബസ്റ്റ്സ്റ്റാന്‍ഡില്‍ സമാപിച്ചു. സമാപനയോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടരി സി.പി എ.അസീസ് ഉദ്ഘാടനം ചെയ്തു.

കുഞ്ഞമ്മദ് മാസ്റ്റർക്ക് രണ്ടാമൂഴം; വീണ്ടും സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി

പന്തിരിക്കര: സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം.കുഞ്ഞമ്മദ് മാസ്റ്റർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ്‌ എം.കുഞ്ഞമ്മദ് മാസ്റ്റർ ഏരിയാ സെക്രട്ടറിയാകുന്നത്. എം.കുഞ്ഞമ്മദ് മാസ്റ്റർ, എന്‍.കെ രാധ, എം.കെ നളിനി, എൻ.പി ബാബു, കെ.വി കുഞ്ഞി കണ്ണൻ, കെ.ടി രാജൻ, സി.കെ ശശി, ടി.പി കുഞ്ഞനന്തൻ, കെ.കെ രാജൻ, കെ.സുനിൽ, കെ.കെ ഹനീഫ, പി

‘പൂഴിത്തോട് വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുക, കൈവശ കൃഷിക്കാര്‍ക്ക് പട്ടയം അനുവദിക്കുക’; ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സമ്മേളനം

പേരാമ്പ്ര: സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് പന്തിരിക്കരയില്‍ തുടക്കം. കെ.കെ. രാഘവന്‍ നഗറില്‍ സംഘടിപ്പിച്ച പ്രതിനിധിസമ്മേളനം എല്‍.ഡി.എഫ് കണ്‍വീനറും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ ശശി, കെ. സുനില്‍, നബീസ കൊയിലോത്ത്, കെ.വി അനുരാഗ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗം പി.ബാലന്‍ മാസ്റ്റര്‍

പേരാമ്പ്ര സി.കെ.മെറ്റീരിയല്‍സിലെ തൊഴില്‍ പ്രശ്‌നത്തില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വിജയം; നിഷേധിക്കപ്പെട്ട തൊഴില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ചുകിട്ടിയെന്ന് ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍

പേരാമ്പ്ര: പേരാമ്പ്ര സി.കെ മെറ്റീരിയല്‍സില്‍ ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച സംഭവത്തില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വിജയം. നിഷേധിക്കപ്പെട്ട തൊഴില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ശക്തമായ ഇടപെടലിലൂടെ തിരിച്ചു കിട്ടിയതായി ക്ഷേമ ബോര്‍ഡിലെ തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 ല്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനം തുടങ്ങിയ സികെ മെറ്റീരിയല്‍സ് എന്ന സ്ഥാപനത്തില്‍ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് പേരാമ്പ്ര ഉപകാര്യാലയത്തിന്റെ രണ്ട്

രാത്രിയുടെ മറവില്‍ സമരപന്തല്‍ തകര്‍ത്തു; പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ബഹുജനമാര്‍ച്ച്

മേപ്പയ്യൂര്‍: പുറക്കാമല സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സമര പന്തല്‍ തകര്‍ത്ത നിലയില്‍. ഇന്നലെ രാത്രിയോടെയാണ് സംഭവം. ക്വാറിമാഫിയ ഗുണ്ടകളാണ് സമരപ്പന്തല്‍ തകര്‍ത്തതെന്നാണ് സമരസമിതി ആരോപിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മേപ്പയ്യൂര്‍ പോലീസില്‍ പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഇതില്‍ പ്രതിഷേധിച്ച് കാലത്ത് നടന്ന പ്രതിഷേധപ്രകടനം സംഘടിപ്പിച്ചിരുന്നു. ശേഷം മണപ്പുറം

പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു; വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പേരാമ്പ്ര; വിദ്യാര്‍ത്ഥികള്‍ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ഇന്ന് രാവിലെ 9 മണിയോടെ മാര്‍ക്കറ്റ് സ്‌റ്റോപ്പില്‍ വെച്ചാണ് സംഭവം. ബസ്സ് പെട്ടെന്ന് മുന്നോട്ടെടുക്കുന്നതിനിടെ ബസ്സില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്കേറ്റു. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന അദ്‌നാന്‍ ബസ്സ് പെട്ടെന്ന് എടുത്തപ്പോള്‍ വീണ വിദ്യാര്‍ത്ഥിനി ഡോറിന് സമീപത്തെ കമ്പിയില്‍